തിരുവനന്തപുരം കാട്ടാക്കടയില്‍ കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ പോയ കുട്ടിയെ കണ്ടെത്തി....കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ യാത്രക്കാരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്

തിരുവനന്തപുരം കാട്ടാക്കടയില്‍ കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ പോയ കുട്ടിയെ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ യാത്രക്കാരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.
കാട്ടാക്കട ആനകോട് സ്വദേശിയായ പതിമൂന്നുകാരനെയാണ് കാണാതായത്. തന്റെ കളര്‍ പെന്‍സിലുകള്‍ സുഹൃത്തിന് നല്‍കണമെന്നും ഞാന്‍ പോകുന്നുവെന്നുമാണ് കുട്ടി കത്തില്‍ എഴുതിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് കുട്ടിയെ കാണാതായത്.
പട്ടകുളം പ്രദേശത്തെ സിസിടിവിയില്‍ കുട്ടി കുടയും ചൂടി നടന്നു പോകുന്നത് ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു. പുലര്‍ച്ചെ 5.30 നുള്ള സിസിടിവി ദൃശ്യങ്ങളിലാണ് കുട്ടിയുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് കാട്ടാക്കട പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ കെഎസ്ആര്‍ടിസി ബസില്‍ നിന്നും കണ്ടെത്തിയത്. കുട്ടിയെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിച്ചു.
"
https://www.facebook.com/Malayalivartha


























