ജന സദസിൽ സി പി ഐ മന്ത്രിമാർ പങ്കെടുക്കില്ല? തടയണ പണിത് സി പി എം പ്രവർത്തകരും; കലി തുള്ളി പിണറായി

നവംബര്‍ 18 മുതല്‍ 24 വരെയാണ് സന്ദര്‍ശനം. ഓരോ മണ്ഡലത്തിലും എം.എല്‍.എ മാര്‍ക്കാണ് നേതൃത്വ ചുമതല. രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് നടക്കുന്ന പരിപാടിയില്‍ പ്രതിപക്ഷം പങ്കെടുക്കുന്നില്ല. അതുകൊണ്ട് തന്നെ പ്രതിപക്ഷ എംഎല്‍എ മാരുടെ മണ്ഡലങ്ങളില്‍ പരിപാടിയുടെ ചുമതല പാര്‍ട്ടി ഭാരവാഹികള്‍ക്കായിരിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സംഘടിപ്പിക്കുന്ന സദസ് ധൂർത്താണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പ്രതീക്ഷിച്ച നിലപാട് ആണെങ്കിലും ബഹിഷ്കരണ നീക്കത്തെ വിമർശിക്കുകയാണ് സർക്കാർ. ചെലവ് സർക്കാരിൽ നിന്നല്ലെന്ന് വ്യക്തമാക്കുമ്പോഴും മന്ത്രിമാരുടെ യാത്ര, താമസം ഭക്ഷണം എന്നിവയ്ക്കുളള പണം സർക്കാർ തന്നെയാകും വഹിക്കേണ്ടി വരിക.ജനസദസിനുള്ള ചെലവ് സർക്കാരിൽ നിന്ന് അല്ലെന്ന് പറയുമ്പോൾ എവിടെ നിന്നാണെന് വ്യക്തമാക്കിയിട്ടില്ല. പരിപാടിയുമായി ഇടഞ്ഞു നിൽക്കുന്ന പ്രവർത്തകരെ കൈയിലെടുക്കാൻ പണപ്പിരിവിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പിണറായി സർക്കാരിന് വേണ്ടി പിരിക്കാൻ പോയാൽ അടി കിട്ടുമെന്നതാണ് അവസ്ഥ. പ പാർട്ടി പിരിവിനുള്ള സാധ്യത പോലും അടഞ്ഞിരിക്കുന്നു. സർക്കാരിനോട് മുഖം തിരിഞ്ഞു നിൽക്കുകയാണ് ജനങ്ങൾ. അവരെ തിരികെ സർക്കാരിലേക്ക് ആകർഷിക്കാൻ കഴിയില്ലെന്ന് പ്രവർത്തകർ വിശ്വസിക്കുന്നു. അതാതു സ്ഥലങ്ങളിലെ പൗര പ്രമുഖരുമൊത്ത് മുഖ്യമന്ത്രി പ്രഭാത ഭക്ഷണം കഴിക്കും. മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസും സംഘടിപ്പിക്കും. കെ റയില്‍ പ്രചാരണ സമയത്തും വിവിധ ജില്ലകളില്‍ പൗര പ്രമുഖരുമായി മുഖ്യമന്ത്രി യോഗം നടത്തിയിരുന്നു. പൗര പ്രമുഖരെ ആശ്രയിച്ചാണ് മുഖ്യമന്ത്രിയുടെ എല്ലാ പൊതുപരിപാടികളും ആസൂത്രണം ചെയ്യപ്പെടുന്നത്. വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടത്തും. പരിപാടി വിജയിപ്പിക്കുന്നതിനാവശ്യമായ പ്രചാരണം, തയ്യാറെടുപ്പുകള്‍, ചെലവ്, മറ്റ് അനുബന്ധ ആവശ്യങ്ങള്‍ എന്നിവയുടെ ചുമതല ചീഫ് സെക്രട്ടറിക്കാണ്. 100 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50 കോടി കിഫ്ബിയും 50 കോടി സര്‍ക്കാരും മുടക്കുമെന്നാണ് സെക്രട്ടേറിയേറ്റില്‍ നിന്ന് ലഭിക്കുന്ന സൂചന.
നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയുള്ള ജനസദസ്സിലെ പ്രധാന അജണ്ട രാവിലെ ഒമ്പത് മണിക്കുള്ള പ്രഭാത യോഗങ്ങളാണ്. അതാത് പ്രദേശങ്ങളിലെ പൗരപ്രമുഖര്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം. ശേഷം 11 മണി മുതല്‍ ഓരോ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെ 15 മിനിട്ട് നീളുന്ന പ്രസംഗത്തോടെയുള്ള പൊതുപരിപാടികള്‍. ഈ യോഗങ്ങളിലൊന്നും ജനങ്ങള്‍ക്ക് നേരിട്ട് മുഖ്യമന്ത്രിയോട് പരാതികളോ നിര്‍ദ്ദേശങ്ങളോ പറയാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം. അതായത് യോഗങ്ങളെല്ലാം വി ഐ പി മാർക്കുള്ളതെന്ന് ചുരുക്കം.
മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ മുതല്‍ കേരളത്തെ കടക്കെണിയില്‍ മുക്കിയ ഉത്തരവാദിത്തം വരെ സര്‍ക്കാരിന് തലയൂരാന്‍ പറ്റാത്ത അവസ്ഥയിലാണ്. സര്‍ക്കാര്‍ വിരുദ്ധ വികാരം മൂലം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയം സ്വയം ഉറപ്പിച്ച് കഴിഞ്ഞു. കരുവന്നൂർ, മാസപ്പടി അഴിമതി ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ സർക്കാരിന്റെ മുഖംമിനുക്കുകയാണ് പരിപാടിയുടെ രാഷ്‌ട്രീയ ലക്ഷ്യമെന്നും ആരോപണമുയരുന്നുണ്ട്.
അതേസമയം സഹകരണ മേഖലയില്‍ കണ്ടുവരുന്ന തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ലെന്നുംസഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് പണം തിരികെ നൽകാതെ എത്ര ജനസദസ്സ് നടത്തിയിട്ടും കാര്യമില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടിവില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. സർക്കാരിന്റെ മുൻഗണന മാറണമെന്നും തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടിയുള്ള പദ്ധതികൾക്ക് മുൻഗണന നൽകിയില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നും സിപിഐ വ്യക്തമാക്കി.
സിപിഐ മന്ത്രിമാര്‍ ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുകയാണ്. പണം ലഭിക്കാത്തത് മൂലം വകുപ്പുകളുടെ പ്രവർത്തനം അവതാളത്തിലാണ്. ചെലവുചുരുക്കലിനെക്കുറിച്ച് ആവർത്തിക്കുമ്പോഴും സർക്കാരിന്റെ ധൂർത്ത് വർധിക്കുകയാണെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടിവില്‍ വിമര്‍ശനം ഉയര്‍ന്നു.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ ജനസമ്പർക്ക പരിപാടിയെ തള്ളിപ്പറഞ്ഞ എൽഡിഎഫാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് മുന്നിക്കണ്ട് ജനസദസ് നടത്താന്‍ ഒരുങ്ങുന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കുകയാണ് പ്രധാന ലക്ഷ്യം. സുരക്ഷാ സന്നാഹങ്ങളോടെ യാത്ര ചെയ്തിരുന്ന പിണറായി പെട്ടെന്നു ജനങ്ങളെ കാണാന്‍ ഇറങ്ങുന്നതിന് പിന്നില്‍ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമാണ് ഉള്ളത് സി പി ഐ പ്രവർത്തകരോട് പരിപാടിയിൽ സഹകരിക്കേണ്ടെന്ന നിർദ്ദേശം സംസ്ഥാന എക്സിക്യുട്ടീവ് നൽകിയിട്ടുണ്ട്. രേഖാമൂലം നൽകിയിട്ടില്ലെങ്കിലും താഴെ തട്ടിലുള്ള പ്രവർത്തകർക്ക് കൃത്യമായ സന്ദേശം ലഭിച്ചു കഴിഞ്ഞു. കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇതേ വികാരമാണ് പങ്കുവച്ചിട്ടുള്ളത്. സർക്കാർ പൂർണമായും അഴിമതിയിൽ മുങ്ങിയെന്നാണ് സി പി ഐ പറയുന്നത്. സർക്കാരിനെ നിയന്ത്രിക്കുന്നത് മാഫിയകൾ ആണെന്ന ഗുരുതര ആരോപണവും സി പി ഐ എക്സിക്യൂട്ടിവിൽ ഉയർന്നു. ലോകസഭാ തെരഞ്ഞടുപ്പിൽ കനത്ത തിരിച്ചടി നേരിടുമെന്ന മുന്നറിയിപ്പും സി പി ഐ നൽകി കഴിഞ്ഞു. എന്നാൽ സി പി ഐ യുടെ വാദങ്ങളെ സി പി എം പൂർണമായി തള്ളിക്കളയുന്നു
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ പണം തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി എ.സി. മൊയ്തീന്റെ വിശ്വസ്തനായ അരവിന്ദാക്ഷനെയും, ഈ ബാങ്കിലെ മുന്‍ അക്കൗണ്ടന്റ് ജില്‍സിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ സിപിഎമ്മിനകത്ത് ഭൂകമ്പങ്ങള്‍ ഉരുണ്ടുകൂടുകയാണ്. എന്തൊക്കെ പൊട്ടിത്തെറികളാണ് പാര്‍ട്ടിയിലും സര്‍ക്കാരിലും ഉണ്ടാകാന്‍ പോകുന്നതെന്ന് കാത്തിരുന്ന് കാണേണ്ടിവരും. കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണ കേസില്‍ അരവിന്ദാക്ഷന്റെ പങ്ക് വ്യക്തമായതിനെത്തുടര്‍ന്ന് ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. കുടുങ്ങി എന്നു വ്യക്തമായ ഇയാള്‍ ഇഡി ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ചുവെന്നു കാണിച്ച് പോലീസില്‍ പരാതി നല്‍കി. ഇതിനു പിന്നാലെയാണ് വടക്കാഞ്ചേരിയിലെ വീട്ടില്‍നിന്ന് അരവിന്ദാക്ഷന്‍ അറസ്റ്റിലായത്. ബാങ്കിലെ നിക്ഷേപകരുടെ പേരില്‍ പണം കവരുകയും, കള്ളപ്പണം വെളുപ്പിക്കുകയും വിദേശത്തേക്ക് പണം കടത്തുകയും ചെയ്തതില്‍ അരവിന്ദാക്ഷന് പങ്കുണ്ടെന്ന് വ്യക്തമാണ്. ചോദ്യം ചെയ്യലില്‍ പലതും സമ്മതിക്കേണ്ടി വരുമെന്ന് ഇയാൾക്കറിയാം. , കുടുങ്ങിയെന്നു വ്യക്തമായതോടെയാണ് അരവിന്ദാക്ഷന്‍ സിപിഎമ്മിന്റെ നിര്‍ദ്ദേശപ്രകാരം ഇഡിയുടെ മര്‍ദ്ദനകഥ അവതരിപ്പിച്ചത്. പ്രതിരോധിക്കാന്‍ മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇങ്ങനെയൊരു കള്ളക്കഥ മെനയുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉൾപ്പെടെയുള്ള നേതാക്കള്‍ മർദ്ദന കഥ ആവര്‍ത്തിക്കുന്നതില്‍നിന്ന് ഇതൊരു പാര്‍ട്ടി ക്യാപ്‌സൂള്‍ ആണെന്ന് ആര്‍ക്കും മനസ്സിലാക്കാനാവും.
വ്യവസ്ഥാപിതമായി അഴിമതി നടത്തുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന കാര്യം എല്ലാവർക്കുമറിയാം.. ഇക്കാര്യത്തില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യവും പാര്‍ട്ടിക്കുണ്ട്. ഭരണത്തിലുള്ളപ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും ഇതിന് മാറ്റം വരാറില്ല. സിപിഎം ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഴിമതി മനുഷ്യവിരുദ്ധം കൂടിയായിരുന്നു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിക്ഷേപിച്ച പണം ലഭിക്കാത്തതിനാല്‍ ചികിത്‌സ മുടങ്ങി മരണത്തിന് കീഴടങ്ങേണ്ടിവന്ന ഹതഭാഗ്യര്‍ ഇവിടെയുണ്ട്. പണം ആവശ്യപ്പെട്ട നിക്ഷേപകര്‍ക്ക് അത് ലഭിക്കാതെ വന്നതോടെ പുറത്തായ ഈ അഴിമതിയെക്കുറിച്ച് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിച്ച് ഒതുക്കിത്തീര്‍ക്കാനും പാർട്ടി ശ്രമിച്ചു. സിപിഎമ്മുകാരായ കുറ്റവാളികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി പിടികൂടപ്പെടാതിരുന്നവരാണ് ഇഡിയുടെ വലയിലായത്. വെറുമൊരു അഴിമതി മാത്രമല്ല നടന്നിട്ടുള്ളതെന്നും, കള്ളപ്പണം വെളുപ്പിക്കല്‍പോലെ ഇസ്ലാമിക തീവ്രവാദ സംഘടനകളുമായിപ്പോലും ബന്ധമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇഡി അന്വേഷിച്ചു കണ്ടെത്തിയാണ് സിപിഎം നേതാക്കളെ കുഴയ്ക്കുന്നത്.. തെളിവുകള്‍ നശിപ്പിച്ചും ചോദ്യം ചെയ്യലിനോട് സഹകരിക്കാതെയും ഇഡിയുടെ അന്വേഷണത്തെ ചെറുക്കാന്‍ സിപിഎം നേതൃത്വം നടത്തിയ ശ്രമങ്ങള്‍ വിഫലമായി. ഇതിനെത്തുടര്‍ന്നാണ് പാര്‍ട്ടിക്കകത്തും പുറത്തുമുള്ള പണം തട്ടിപ്പുകാരുമായി മുന്‍മന്ത്രി എ.സി. മൊയ്തീന് ബന്ധമുള്ളതായി ഇഡി മനസ്സിലാക്കുന്നത്. തട്ടിപ്പിന്റെ പ്രധാന സൂത്രധാരനും ഗുണഭോക്താവുമാണ് മൊയ്തീന്‍ എന്ന നിഗമനത്തിലാണ് ഇഡി എത്തിച്ചേര്‍ന്നിരിക്കുന്നത്.
സിപിഎമ്മിന്റെ പ്രമുഖ നേതാക്കളില്‍നിന്നാണ് അന്വേഷണം എ.സി. മൊയ്തീനില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അന്വേഷണം മൊയ്തീനില്‍ അവസാനിക്കില്ല . രേഖകളും തെളിവുകളും വച്ച് ചോദ്യം ചെയ്യുമ്പോള്‍ മൊയ്തീനും സത്യം സമ്മതിക്കേണ്ടിവരും. മറ്റുള്ളവര്‍ മൊയ്തീന്റെ പേര് പറഞ്ഞതുപോലെ മൊയ്തീന്‍ പാര്‍ട്ടിയിലെ ഉന്നതന്മാരുടെ പേരുകള്‍ പറഞ്ഞെന്നിരിക്കും. ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജനെപ്പോലുളളവരുടെ പേരുകള്‍ ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. പാര്‍ട്ടിയി ലെ വലിയൊരു നേതൃനിരതന്നെ അഴിക്കുള്ളിലാകുമെന്നുറപ്പാണ്. കേരളത്തിലെ സഹകരണ സംഘ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് ഇഡിയെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന വാദം വിലപ്പോവില്ല.
https://www.facebook.com/Malayalivartha


























