Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു, ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം


ലക്ഷ്മണ ഷിരൂരിൽ കട നടത്തുന്നത് 35 വർഷമായി; മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് സ്ഥലം ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചു:- അപകട ദിവസം റെഡ് അലർട്ടിനെ തുടർന്ന് സ്കൂൾ അവധി ആയതിനാൽ മക്കളും ഭാര്യയും കടയിൽ:- നിമിഷനേരം കൊണ്ട് എല്ലാം തരിപ്പണമായി..


ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്.. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു...

ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്.... ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തനിയ്ക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി മുകേഷ്

29 NOVEMBER 2023 06:23 PM IST
മലയാളി വാര്‍ത്ത

More Stories...

ആരോഗ്യ മന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന് പോലീസ് കുറ്റപത്രം... ഡോക്ടര്‍ നിയമന കൈക്കൂലി കേസില്‍ ഇടനിലക്കാരായ 4 പ്രതികളെ ഉള്‍പ്പെടുത്തി കുറ്റപത്രം

സര്‍വീസ് ആഴ്ചയില്‍ മൂന്നു ദിവസം മാത്രം.... എറണാകുളം ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് സ്‌പെഷല്‍ സര്‍വീസ് ആരംഭിക്കുന്നു...

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം.... കണ്ണൂര്‍, കാസര്‍കോട് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത, ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യത

ഒരുമിച്ച് യാത്രയായി.... കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ദമ്പതികള്‍ കാറിനുള്ളില്‍ തീകൊളുത്തി മരിച്ചു

സ്‌കൂള്‍ ബാഗുകളുടെ ഭാരം സംബന്ധിച്ച് വ്യാപക പരാതി... സ്‌കൂളുകളില്‍ ബാഗില്ലാ ദിനങ്ങള്‍ നടപ്പാക്കാന്‍ ആലോചനയുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

ആറ് വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തനിയ്ക്ക് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി കൊല്ലം എം എല്‍ എയും നടനുമായ മുകേഷ് രംഗത്ത്. കുട്ടിയെ എടുത്തത് തന്നില്‍ ഒരച്ഛന്‍ ഉള്ളതിനാലാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. മലയാളികള്‍ തന്നെ സ്നേഹിക്കുന്നതായി പറഞ്ഞ മുകേഷ് സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചതിങ്ങനെ.

' അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ അവരെന്നെ സ്‌നേഹിക്കുന്നു. മഹാദേവനായും ഗോപാലകൃഷ്ണനായും രാമഭദ്രനായുമൊക്കെ ഞാന്‍ അവരുടെ മനസിലുണ്ട്. പിന്നെ എം എല്‍ എ എന്ന നിലയില്‍ എന്റെ നാട്ടുകാര്‍ക്ക് എന്നെ ബോധിച്ചത് കൊണ്ടാണല്ലോ രണ്ടാമതും ഞാന്‍ എംഎല്‍എ ആയത്. എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴുവര്‍ഷം മുമ്പ് അവതരിപ്പിച്ചതാണ് അതിന് അന്ന് ഞാന്‍ നല്ല മറുപടിയും നല്‍കിയതാണ്. ചുരുക്കിപ്പറഞ്ഞാല്‍ 'കള്ളന് കള്ള വിചാരവും ദുഷ്ടനു ദുഷ്ട വിചാരവും' എന്ന് കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ രൂപം

കുട്ടിയെ എടുത്തത് എന്നില്‍ ഒരച്ഛന്‍ ഉള്ളതിനാല്‍. ഒരു ദിവസം മുഴുവന്‍ കേരളക്കരയെ ആകെ കണ്ണീരില്‍ ആക്കിയ അബിഗേല്‍ സാറ റെജി എന്ന മോളെ കണ്ടെത്തിയതറിഞ്ഞു ഞാന്‍ അപ്പോള്‍ തന്നെ കൊല്ലം ഏആര്‍ ക്യാമ്പില്‍ എത്തുമ്പോള്‍ ചുറ്റിനും അപരിചിതരുടെ മുന്നില്‍ ചെറിയ ഭയത്തോടു കൂടി ഇരിക്കുകയായിരുന്ന കുഞ്ഞ് എന്നെ കണ്ടതും ചെറുതായൊന്നു മന്ദഹസിച്ചു ..

അപ്പോള്‍ പ്രിയ സുഹൃത്ത് ഗണേഷ് കുമാര്‍ എംഎല്‍എ കുഞ്ഞിനോട് ചോദിച്ചു ഈ മാമനെ അറിയുമോ....?

ചെറിയ ചിരിയോടു കൂടി മോളുടെ മറുപടി അറിയാം..

എങ്ങനെ അറിയാം...?

ടിവിയിലും സിനിമയിലും എല്ലാം കണ്ടിട്ടുണ്ട്.. അത് കേട്ടതും ഒരച്ഛന്റെ ഹൃദയം കൂടിയുള്ള എനിക്ക് മോളെ വാരി പുണരണമെന്ന് തോന്നി അതാണ് എടുത്തു കയ്യില്‍ വെച്ചത് ...

ആ മോളുടെ മുഖത്തേക്ക് നിങ്ങള്‍ സൂക്ഷിച്ചു നോക്കൂ അവിടെ നിങ്ങള്‍ക്ക് ഭയം കാണാന്‍ കഴിയില്ല... അത് ഈ മോള്‍ക്ക് മാത്രമല്ല... നല്ല മനസ്സുള്ള എല്ലാവര്‍ക്കും എന്നെ ഇഷ്ടമാണ് അതില്‍ പ്രായമില്ല...

എന്റെ സ്ഥാനം ലോക മലയാളികളുടെ ഹൃദയത്തിലാണ്

അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ അവരെന്നെ സ്‌നേഹിക്കുന്നു... മഹാദേവനായും ഗോപാലകൃഷ്ണനായും രാമഭദ്രനായുമൊക്കെ ഞാന്‍ അവരുടെ മനസ്സിലുണ്ട്... പിന്നെ എംഎല്‍എ എന്ന നിലയില്‍ എന്റെ നാട്ടുകാര്‍ക്ക് എന്നെ ബോധിച്ചത് കൊണ്ടാണല്ലോ രണ്ടാമതും ഞാന്‍ എംഎല്‍എ ആയത് എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴുവര്‍ഷം മുമ്പ് അവതരിപ്പിച്ചതാണ് അതിന് അന്ന് ഞാന്‍ നല്ല മറുപടിയും നല്‍കിയതാണ്.. ചുരുക്കിപ്പറഞ്ഞാല്‍ 'കള്ളന് കള്ള വിചാരവും ദുഷ്ടനു ദുഷ്ട വിചാരവും '

ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്. എന്റെ ശ്രദ്ധ മുഴുവന്‍ എന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഇനിയും എന്തെല്ലാം ചെയ്തുകൊടുക്കാന്‍ കഴിയുമെന്നുള്ളതാണ്..
പൊന്നുമോളെ കണ്ടെത്താന്‍ വിശ്രമമില്ലാതെ പണിയെടുത്ത കേരള പോലീസിന് അഭിനന്ദനങ്ങള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യ മന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന് പോലീസ് കുറ്റപത്രം... ഡോക്ടര്‍ നിയമന കൈക്കൂലി കേസില്‍ ഇടനിലക്കാരായ 4 പ്രതികളെ ഉള്‍പ്പെടുത്തി കുറ്റപത്രം  (5 minutes ago)

സര്‍വീസ് ആഴ്ചയില്‍ മൂന്നു ദിവസം മാത്രം.... എറണാകുളം ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് സ്‌പെഷല്‍ സര്‍വീസ് ആരംഭിക്കുന്നു...  (17 minutes ago)

കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്...  (51 minutes ago)

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ പ്രവചനം.... കണ്ണൂര്‍, കാസര്‍കോട് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത, ഉയര്‍ന്ന തിരമാലകള്‍ക്കും കടല്‍ കൂടുതല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യത  (1 hour ago)

ഒരുമിച്ച് യാത്രയായി.... കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ദമ്പതികള്‍ കാറിനുള്ളില്‍ തീകൊളുത്തി മരിച്ചു  (1 hour ago)

സ്‌കൂള്‍ ബാഗുകളുടെ ഭാരം സംബന്ധിച്ച് വ്യാപക പരാതി... സ്‌കൂളുകളില്‍ ബാഗില്ലാ ദിനങ്ങള്‍ നടപ്പാക്കാന്‍ ആലോചനയുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി  (2 hours ago)

നീറ്റ് യുജി പരീക്ഷയുടെ പുതുക്കിയ ഫലം എന്‍ടിഎ പ്രസിദ്ധീകരിച്ചു.... പുതുക്കിയ ഫലത്തില്‍ മലയാളി അടക്കം 17 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്ക് നേടി, കണ്ണൂര്‍ സ്വദേശി ശ്രീനന്ദ് ഷര്‍മില്‍ ആണ് പുതുക്കിയ ഫലത്തില്‍  (2 hours ago)

പരവൂരില്‍ മകന്റെ മര്‍ദനമേറ്റ് കിടപ്പുരോഗിയായ അച്ഛന്‍ മരിച്ചു.... സംഭവത്തില്‍ മകന്‍ അറസ്റ്റില്‍  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നിതി ആയോഗ് യോഗം ഇന്ന് ചേരും.... ബജറ്റില്‍ അവഗണന എന്നാരോപിച്ച് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ യോഗം ബഹിഷ്‌കരിക്കും   (3 hours ago)

പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര  (3 hours ago)

പതിനൊന്നാം ദിവസവും നിരാശ, കാലാവസ്ഥ വെല്ലുവിളിയായി നില്‍ക്കുന്നു ! ശനിയാഴ്ച കൂടുതല്‍ സംവിധാനങ്ങളോടെ ശക്തമായ തെരച്ചില്‍ നടത്തും, കാത്തിരിപ്പ് വീണ്ടും നീളുന്നു പ്രതീക്ഷകള്‍ അവസാനിച്ച് കേരളം  (9 hours ago)

റമ്മി കളിയില്‍ ഭ്രാന്ത്, ആഢംബര ജീവിതത്തില്‍ വല്ലാത്ത ഭ്രമം ! മണപ്പുറം സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടിയെടുത്ത ധന്യ ചില്ലറക്കാരിയല്ല ; ആഢംബര വാഹനമടക്കം മൂന്നു വാഹനങ്ങളാണ് ഇവര്‍ക്കുള്ളത്,ഓണ്‍ലൈന്‍ റമ  (10 hours ago)

മകന്റെ ക്രൂരമര്‍ദ്ദനമേറ്റ് കിടപ്പുരോഗിയായ പിതാവ് മരിച്ചു  (10 hours ago)

രാമനഗര ജില്ലയുടെ പേര് 'ബെംഗളൂരു സൗത്ത്' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍  (10 hours ago)

കാറിനുള്ളില്‍ ദമ്പതികളെ വെന്തുമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

Malayali Vartha Recommends