പ്രതികളെ കിട്ടാത്തതിന്റെ കലിപ്പില്‍ മാധ്യമങ്ങളുടെ മെക്കിട്ട് കയറി മുഖ്യമന്ത്രി;ആഭ്യന്തര വകുപ്പിനെ മലയാളി കുടയുന്നതിന്റെ കലിപ്പാണ്, അന്വേഷണ വിവരം കുറ്റവാളികള്‍ക്ക് എത്തിക്കുന്ന സാഹചര്യം ഉണ്ടാകരുത് ഔചിത്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുഖ്യമന്ത്രി,കുട്ടിയെ കണ്ടെത്തിയ നാട്ടുകാര്‍ തന്നെ പ്രതികളെ പിടിക്കും,പിണറായി വിജയന് പൊങ്കാല

അങ്ങാടിയില്‍ തോറ്റതിന് മാധ്യമങ്ങളുടെ നെഞ്ചത്ത് കയറുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അബിഗേല്‍ വിഷയത്തില്‍ ആഭ്യന്തരം തോല്‍വിയെന്ന് മലയാളി പറഞ്ഞതിന്റെ ചൊരുക്ക് മാധ്യമങ്ങളോട് കാണിച്ചു. അന്വേഷണ വിവരം അപ്പപ്പോള്‍ കുറ്റവാളികള്‍ക്ക് എത്തിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഔചിത്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ മാധ്യമങ്ങള്‍ക്കാണ് കുറ്റം മുഴുവന്‍. കവടി നിരത്തിയിട്ടും മഷിയിട്ട് നോക്കിയിട്ടും പ്രതികളെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അതും മാധ്യമങ്ങളുടെ പെടലിക്ക് വെച്ചിട്ടുണ്ട്. സ്വന്തം വകുപ്പിന്റെ പിടിപ്പുകേട് വല്ലവരുടേയും തോളത്ത് വെച്ചുകെട്ടല്ലേ മുഖ്യാ. അബിഗേല്‍ വിഷയത്തില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി രോഷാകുലനായത്.
രാജ്യത്തിനാകെ സന്തോഷം നല്‍കിയ ദിനമാണ് ഇന്നലെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലപ്പുറത്തെ നവകേരള സദസ്സിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തൊഴിലാളികളെ തുരങ്കത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ സംഭവമാണ് ഒന്ന്. കൊല്ലത്ത് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തിയതാണ് മറ്റൊരു സന്തോഷം. കുട്ടിയെ കണ്ടെത്താന്‍ പരിശ്രമിച്ച പൊലീസിനും നാട്ടുകാര്‍ക്കും അഭിനന്ദനം അറിയിക്കുകയാണ്. കുട്ടിയുടെ സഹോദരന് പ്രത്യേക അഭിനന്ദനം. മാധ്യമങ്ങളും മികച്ച പങ്ക് വഹിച്ചു. അതേ സമയം അന്വേഷണ വിവരം അപ്പപ്പോള്‍ കുറ്റവാളികള്‍ക്ക് എത്തിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഔചിത്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തെരച്ചിലാണ് നടത്തിയത്. കുറ്റവാളികളെ ഉടന്‍ പിടികൂടും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ഒരു കുറ്റകൃത്യവും വെച്ചു പൊറുപ്പിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. മലപ്പുറത്തെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി മികച്ച പ്രകടനം നടത്തി. അവരെയും മലപ്പുറത്തെയും വിമര്‍ശകര്‍ക്ക് പോലും പ്രശംസിക്കേണ്ടി വന്നു.കേരളത്തിനാകെ അഭിമാനമായ കാര്യമാണിത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ ശക്തിപ്പെടുത്തും. ഇതിനായി കൂടുതല്‍ സഹായം നല്‍കും. മലപ്പുറത്ത് രണ്ടു ദിവസത്തിനകം 31,601 നിവേദനങ്ങള്‍ ലഭിച്ചു. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാത്ത സംഭവത്തിലും പിണറായി വിജയന്‍ പ്രതികരിച്ചു.സുപ്രീം കോടതിയുടെ നിര്‍ദേശത്തെ ഗവര്‍ണര്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെയാണോ കാണുന്നത് എന്ന് സംശയമുണ്ട്. സുപ്രീം കോടതിയുടെ തീരുമാനത്തിന് മുമ്പ് കൂടുതല്‍ പ്രതികരിക്കുന്നില്ല.
അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആഭ്യന്തരവകുപ്പിന്റെ വീഴ്ചയാണ് ചര്‍ച്ചാവിഷയം. മൈതാനത്ത് വെറുതെ ഇരുന്ന കുട്ടിയെ പോലും കണ്ടെത്താന്‍ കഴിവില്ലാത്തവരാണ് വന്നിരുന്ന് ഗീര്‍വാണം മുഴക്കുന്നത് അതിനും നാട്ടുകാര്‍ വേണ്ടി വന്നു. ഇനി പ്രതികളെ പിടിക്കാനും നാട്ടുകാരുടെ സഹായം വേണോയെന്നാണ് ആഭ്യന്തര വകുപ്പിന് നേരെ പരിഹാസം. പ്രതികളെ പിടികൂടാനാകാതെ പോലീസ് നെട്ടോട്ടം ഓടുകയാണ്. നവകേരള സദസുമായ് കറങ്ങുന്ന ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് ഒരു കൂസലുമില്ല. പക്ഷെ അബിഗേലിനെ കിട്ടിയതിന്റെ ക്രെഡിറ്റ് എനിക്ക് വേണം എന്ന നിലപാടിലാണ് മൂപ്പര്‍. അതിന് ഫഌ്‌സട് അടിച്ച് പ്രദര്‍ശിപ്പിച്ചും തുടഹ്ങിയിട്ടുണ്ട്. അബിഗേലിനെ കണ്ടെത്തിയ ആഭ്യന്തര മന്ത്രിയ്ക്കും കേരള പോലീസിനും അഭിനന്ദനമെന്ന്. സിപിഎമ്മുകാരാണ് ഫഌ്‌സ് വെച്ചതിന് പിന്നില്‍. കുട്ടിയെ കണ്ടെത്തിയ നാട്ടുകാരിപ്പോള്‍ കടക്ക് പുറത്ത് ആയി. ലേശം ഉളുപ്പുണ്ടോന്ന് സിപിഎമ്മിന് നേരെ പരിഹാസം.
ഇതിനിടെ അബിഗേല്‍ സാറക്കും കുടുംബത്തിനും കൗണ്‍സലിം?ഗ് നല്‍കും. പ്രാഥമികമായി കൗണ്‍സലിംഗ് നടത്തിയതായി അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളിലും കൗണ്‍സലിം?ഗ് തുടരും. അതേ സമയം തട്ടിയെടുക്കപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്ന് ഇതുവരെ ഈ പിഞ്ചുബാലിക മുക്തയായിട്ടില്ല. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ് അബിഗേല്‍ സാറാ റെജി. ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. എങ്കിലും തട്ടികൊണ്ടുപോകലിന്റെ ആഘാതത്തില്‍ നിന്ന് കുഞ്ഞ് ഇനിയും പൂര്‍ണമായും മുക്തമായിട്ടില്ല. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി അനുസരിച്ചായിരിക്കും സംഭവത്തെ കുറിച്ച് പൊലീസ് കൂടുതല്‍ ചോദിച്ചറിയുക.
അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ പിടികൂടാനാകാതെ പൊലീസ്. മൂന്നാം ദിവസവും പ്രതികളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാകും അന്വേഷണം. കുട്ടിയുടെ വിശമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടേയും രേഖാ ചിത്രം തയ്യാറാക്കും. സംശയമുള്ള ആളുകളുടെ വീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ ഉദ്ദേശ്യം , കുട്ടിയുമായുള്ള ബന്ധം തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. നഗര പരിധിയില്‍ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനും ശ്രമം തുടരുകയാണ്.
https://www.facebook.com/Malayalivartha