CPMന്റെ അന്ത്യം കുറിക്കുന്ന ശപ്പെട്ടിയാണ് ഒരുകോടി അഞ്ചുലക്ഷത്തിന്റെ ശീതീകരിച്ച ചില്ലുകൊട്ടാരം അടക്കം ചെയ്തിരിക്കുന്ന 'നവകേരള സദസ്സ്; എല്ലാക്കാലവും ജനം ഇത് സഹിക്കില്ല അളമുട്ടിയാല്‍ ചേരയും കടിക്കും,അണയാന്‍ പോകുന്ന തീ ആളിക്കത്തുന്നതാണ് കേരളം കാണുന്നത്,പിണറായി വിജയനെ കുടഞ്ഞ് ശക്തിധരന്‍

അഹങ്കരിച്ചാല്‍ തെരുവില്‍ കിടന്ന് ചോരതുപ്പിയാകും അന്ത്യം എന്നുമാത്രം ഓര്‍മ്മിപ്പിക്കുന്നു. ഈ പേക്കൂത്തുകള്‍ ഒരു ജനതക്കും ക്ഷമിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അളമുട്ടിയാല്‍ ചേരയും കടിയ്ക്കും. വാഴപ്പിണ്ടിയേ പോയുള്ളൂ കുടല്‍മാല ഉള്ളിലുണ്ടെന്ന് ധരിച്ചുവെച്ചാല്‍ തെറ്റും ,അമ്മയാണേ തെറ്റും. പിണറായി വിജയന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന് ഓര്‍മ്മിപ്പിക്കുകയാണ്. എത്രവലിയനായാലും താഴെ വന്നേ സമ്മാനമുള്ളു. കാത്തിരിക്കൂ സമ്മാനം കിട്ടാനുള്ള സമയം അടുത്തുവരുന്നുണ്ട്. ഒന്നിനും കൊള്ളാത്ത ഒരു സര്‍ക്കാര്‍ പിആര്‍ വര്‍ക് നടത്തി എന്തോ സംഭവമാണെന്ന് കാണിക്കുകയാണ്. വ്യക്തിതലത്തില്‍ ഉയര്‍ന്ന ധാര്‍മ്മികതയോ നൈതികതയോ ഉള്ള ഒരെണ്ണമെങ്കിലും മന്ത്രിസഭയിലെ 21 അംഗങ്ങളില്‍ ഉണ്ടോ?. വെറും പാഴുകളെന്ന് ജനങ്ങള്‍ തന്നെ പറഞ്ഞ് തുടങ്ങിയിരിക്കുന്നു. അണയാന്‍ പോകുന്ന തീ ആളിക്കത്തും അതാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
ജനാധിപത്യമാണ് വലുത് അതിന് കീഴടങ്ങുകയാണ് ബുദ്ധി. അഹന്തയില്‍ കാഴച നഷ്ടപ്പെട്ട പിണറായിയെ ഉപദേശിച്ച് ശക്തിധരന്‍. കമ്മ്യുണിസ്റ്റ് ഭരണം എന്നാല്‍ എന്താണ്, എന്നതില്‍ ഇന്ന് ജനങ്ങളില്‍ വലിയ ആശയക്കുഴപ്പം ഉണ്ടെന്നത് ശരിയാണ്. ചിലര്‍ക്ക് സ്റ്റാലിനാണ് അതിന്റെ മാതൃക. മറ്റുചിലര്‍ക്ക് കേരളത്തിലെ ഉടായിപ്പു ഭരണമാണ്. എന്നാല്‍ ഇന്ത്യയില്‍ ബാലറ്റ് പെട്ടിയിലൂടെ ആദ്യമായി അധികാരത്തില്‍ എത്തിയ 1954 ലെ മലബാറിലെ കമ്മ്യുണിസ്റ്റ് ഭരണത്തെക്കുറിച്ചു ഏതെങ്കിലും കമ്മ്യുണിസ്റ്റുകാരന്‍ ഓര്‍ക്കുന്നുണ്ടോ എന്നത് സംശയമാണ് . അവര്‍ക്കെല്ലാം ചരിത്രം തുടങ്ങുന്നത് 1957 മുതലാണ് . എന്നാല്‍ ഇ എം എസ് അടക്കമുള്ള കമ്മ്യുണിസ്റ്റ് ആചാര്യന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത് ,1957 ല്‍ ആദ്യമായി കമ്മ്യുണിസ്റ്റ് ഭരണം കേരളത്തില്‍ ജന്മം കൊള്ളാന്‍ വഴിയൊരുക്കിയത് 1954 ല്‍ മലബാര്‍ ബോര്‍ഡ് ഭരണം കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേടിയത് കൊണ്ടാണെന്നാണ്.അതാണ് ശരിയും.
മലബാറില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന് ജനകീയ പിന്തുണ ലഭിച്ചത് 1954 ആഗസ്റ്റിലെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പിലാണ.് എകെജി പ്രചാരണ രംഗത്തു നേതൃത്വം വഹിച്ചു. മലബാറില്‍ പാര്‍ട്ടിയുടേ സെക്രട്ടറിയായിരുന്നത് താത്വികാചാര്യന്‍ കെ ദാമോദരന്‍ ആയിരുന്നു. ഏതായാലും 1954 സെപ്റ്റംബറില്‍ ഇന്ത്യയില്‍ ആദ്യമായി ഒരു ഡിസ്ട്രിക്ട് ബോര്‍ഡ് കമ്മ്യുണിസ്റ്റുകാര്‍ക്ക് ഭരിക്കാന്‍ കിട്ടി. അതാണ് ചരിത്രസംഭവം. അതുവരെ മോത്തിലാല്‍ നെഹ്‌റു, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവര്‍ അലഹബാദിലും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അഹമ്മദാബാദിലും ആയിരുന്നു ഈ പദവികള്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ അലങ്കരിച്ചിരുന്നത്. കമ്മ്യുണിസ്റ്റ്കാരുടെ നിസ്വാര്‍ത്ഥതക്കും ത്യാഗത്തിനും തത്വദീക്ഷതയ്ക്കും ലോകോത്തര നിലവാരം പുലര്‍ത്തുന്നതായിരുന്നു മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഭരണം. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് അധികാരത്തിലേറി മൂന്നുവര്‍ഷത്തെ ഭരണം കൊണ്ട് നാടിനെന്തു ചെയ്തു എന്നെഴുതണമെങ്കില്‍ ഒരു പുസ്തകം തന്നെ വേണ്ടിവരും. ഡിസ്ട്രിക്ട് ബോര്‍ഡ് അധ്യക്ഷന് ഔദ്യോഗിക വാഹനം ഉണ്ടായിട്ടും ഒരുതവണ പോലും ആ കാറില്‍ സഞ്ചരിച്ചിട്ടില്ലാത്ത ചെയര്‍മാന്‍ ആയിരുന്നു പി റ്റി ഭാസ്‌ക്കരപ്പണിക്കര്‍. 'നവകേരള സദസ്സ്' ന്റെ ബസ്സിന് ഔദ്യോഗിക കണക്കനുസരിച്ചു സര്‍ക്കാര്‍ ചെലവിട്ടത് ഒരു കോടി അഞ്ചുലക്ഷം രൂപ! ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് അകമ്പടി സേവിക്കാന്‍ 42 കാറുകള്‍ ! മൂന്ന് ആഢംബര കിയാകാറുകള്‍ വേറെയും! പി റ്റി ബിയുടെ ഭരണകാലത്തു ജില്ലാബോര്‍ഡ് അധ്യക്ഷന് ശിപായി ഉണ്ടായിരുന്നെങ്കിലും ആ പണിയും ചെയര്‍മാന്‍ തന്നെ ചെയ്തു ചിലവ് ചുരുക്കി. 25 രൂപ മാസവാടകയ്ക്കു ഒരുവീട് എടുത്തു താമസിച്ചിരുന്ന പി റ്റി ബി ദിവസേന നാല് കിലോമീറ്റര്‍ നടന്നാണ് ഓഫീസില്‍ വന്നിരുന്നത്. പരാതി കേള്‍ക്കാന്‍ സന്ദര്‍ശകര്‍ക്കും ഒരു കസേര ആദ്യമായി മാറ്റിയിട്ടതും 'പിറ്റിബി സ്‌റ്റൈല്‍' ആയിരുന്നു.
പിറ്റിബി ചെയര്‍മാന് ആയപ്പോള്‍ ചെലവ് ചുരുക്കലിന് ആദ്യം ചെയ്തത് അദ്ദേഹത്തിന്റെ മുറിയില്‍ കാറ്റ് കിട്ടാന്‍ കെട്ടി ഉയര്‍ത്തിയിരുന്ന പങ്കായവും ആലവട്ടവും വെഞ്ചാമരവും അഴിച്ചുനീക്കുകയായിരുന്നു. ഒറ്റവര്‍ഷം കൊണ്ട് ആയിരത്തിലേറേ ഏകാധ്യാപക വിദ്യാലയങ്ങള്‍ തുറന്നതു ചരിത്രസംഭവമായിരുന്നു. സ്‌കൂളുകള്‍ പുതുതായി നിര്‍മ്മിച്ച സ്ഥലങ്ങളില്‍ രണ്ട് ബഞ്ച് സ്‌കൂള്‍ വളപ്പില്‍ ചേര്‍ത്തിട്ടാണ് ചെയര്‍മാനും സഹപ്രവര്‍ത്തകരും ഇതിന്റെ പ്രവര്‍ത്തനം രാത്രി തുടങ്ങിവെച്ചത്.അരാഷ്ട്രീയ ഭരണമായിരുന്നില്ല അതെന്നും ഓര്‍ക്കണം. കമ്മ്യുണിസ്റ്റ് എന്ന ഒറ്റക്കാരണത്താല്‍ നൂറുകണക്കിന് അധ്യാപകരെയും മറ്റും സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.അതില്‍ കഴിയുന്നത്ര അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കി. കേരളത്തില്‍ എങ്ങിനെയാണ് ഭരണമികവിലേക്കു ഒരു കമ്മ്യുണിസ്റ്റ് തലമുറ വളര്‍ന്നതെന്നു പഠിക്കാനും നല്ല ഉദാഹരണമായിരുന്നു അക്കാലം .അതുകൊണ്ടു അവിടെ ലാവ്‌ലിന്‍ അഴിമതിക്ക് ഇടമില്ലായിരുന്നു. ഇപ്പോള്‍ ആദ്യം ചെയ്യേണ്ടത് ഒരുകോടി അഞ്ചുലക്ഷം രൂപയുടെ ഈ ചില്ലുകൊട്ടാരത്തെ അറബിക്കടലില്‍ കൊണ്ട് മുക്കുകയാണ്.ഈ ബസ്സിനാണ് ഏറ്റവും ലാളിത്യം എന്നവര്‍ പ്രസംഗിക്കും. ആഢംബരമേ തൊട്ടുതീണ്ടിയിട്ടില്ല എന്ന് പ്രചരിപ്പിക്കും. പക്ഷെ ക്യാപ്റ്റന്‍ പ്രവേശിച്ചു ഒരുബട്ടന്‍ അമര്‍ത്തിയാല്‍ യന്ത്രകോണി മുകളിലേക്ക് പൊങ്ങും .ഹൈഡ്രോളിക് വാതില്‍ തുറക്കും. ഒറ്റ ചില്ലുകൊട്ടാരം കൊണ്ട് 21 മന്ത്രിമാര്‍ക്ക് ഒന്നിച്ചുയാത്ര ചെയ്യാമെന്ന് മേനിനടിക്കും. പക്ഷെ നമ്മള്‍ തെരുവില്‍ കാണുന്നത് അത്രയും മന്തിമാരും വെവ്വേറെ ആഡംബര കാറുകളില്‍ പായുന്നതാണ്. ഇതാണ് പാര്‍ട്ടിയുടെ ആരാച്ചാരന്മാരുടെ നിര്‍മ്മിത ബുദ്ധി.
ബ്രിട്ടനില്‍ ബര്‍മിംഗ് ഹാം സര്‍വ്വകലാശാലയില്‍ 42 കോടി രൂപ കൊടുത്ത് മകന് പ്രവേശനം നേടിയപ്പോളും കരിമണല്‍ രാജാവില്‍ നിന്ന് മകള്‍ 1.77 കോടിരൂപ മാസപ്പടി വാങ്ങിയപ്പോളും ഇതേ നിര്‍മ്മിത ബുദ്ധിയുടെ അടിമകളായി കബളിപ്പിക്കപ്പെടുകയായിരുന്നു നാം. ഇപ്പോള്‍ അത് ചില്ലുകൊട്ടാര ബസില്‍ എത്തിനില്‍ക്കുന്നു. മൂശയില്‍ ഇനിയും അവതാരങ്ങള്‍ ഉണ്ട്. അവയും പിന്നാലെവരും. രക്ഷപ്പെടണമെങ്കില്‍ ചെയര്‍മാന്‍ മാവോ പാര്‍ട്ടി ആസ്ഥാനം ബോംബ് വെച്ച് തകര്‍ത്തേക്കണം എന്ന് ചൈനയിലെ കമ്മ്യുണിസ്റ്റുകാരോട് പറഞ്ഞത് ഇവിടെയും നടപ്പിലാക്കപ്പെടണം. മണ്ണിനടിയില്‍ കിടന്നു പിടയുന്ന ആത്മാക്കളുടെ മോചനത്തിന് അതാവും ചിലപ്പോള്‍ നല്ലത്. ഈ ആഢംബര ബസ് ഒരിക്കലും ജനപക്ഷരാഷ്ട്രീയത്തിന്റെ പ്രതീകമല്ല. പ്രതിലോമ രാഷ്ട്രീയത്തിന്റെ ഐക്കണ്‍ ആണ്. അധ്വാനത്തിന്റെയൊ വിയര്‍പ്പിന്റേയോ ഗന്ധമില്ല.
ബട്ടണ്‍ ഞെക്കിയാല്‍ പടവുകള്‍ തളികയാകുന്ന ലിഫ്റ്റില്‍ നിന്ന് ചെഷസ്‌ക്യൂ മന്ദം മന്ദം ഇറങ്ങിവരുമായിരിക്കും. അതുകഴിഞ്ഞാല്‍ ആടയാഭരണങ്ങള്‍ അണിഞ്ഞ സുന്ദരി എലീനയും തോഴിമാരും അവസാനത്തെ ചമയങ്ങള്‍ മുഴുമിപ്പിച്ചു മന്ദം മന്ദം പരിമളം പരത്തി പുരികവും കണ്‍പീലികളും വിടര്‍ത്തി അടുത്ത ഊഴത്തിനായി ഗമിക്കുന്നുണ്ടാകും. കേരളം ജന്മം കൊണ്ട കാലത്തെ ജനപക്ഷരാഷ്ട്രീയത്തിന്റെ പേറ്റു നോവനുഭവിച്ച മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ആയിരുന്നു നൈസര്‍ഗ്ഗികം. അതായിരുന്നു കേരളത്തിലെ കമ്മ്യുണിസ്റ്റുകാരുടെ പെറ്റമ്മ .പി റ്റി ബി യുടെ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഭരണത്തിന്റെ മികവാണ് 1957 ല്‍ ലോകത്താദ്യമായി ബാലറ്റ് പെട്ടിയിലൂടെ കേരളത്തില്‍ കമ്മ്യുണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്താന്‍ വഴിയൊരുക്കിയതെന്നു ഇ എം എസ് അഭിമാനപൂര്‍വ്വം രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അന്ത്യം കുറിക്കുന്ന ശപ്പെട്ടിയാണ് ഒരുകോടി അഞ്ചുലക്ഷത്തിന്റെ ശീതീകരിച്ച ചില്ലുകൊട്ടാരം അടക്കം ചെയ്തിരിക്കുന്ന 'നവകേരള സദസ്സ്. ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കു അടിച്ചും ചെടിച്ചട്ടി കൊണ്ട് കൗമാരക്കാരുടെ ചങ്ക് ഇടിച്ചു കലക്കിയും മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത കാക്കിപ്പടയെ തുടലൂരിവിട്ട് ഓടിച്ചിട്ടു ഭേദ്യം ചെയ്തും അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്രോയിഡിനോട് വെള്ളക്കാരന്‍ പോലീസുകാരന്‍ കാല്‍മുട്ട് കഴുത്തില്‍ ഞെരിച്ചമര്‍ത്തിയതിനെ അനുകരിച്ചെന്നോണം കൈമുട്ട് കൊണ്ട് ശ്വാസം മുട്ടിച്ചും നിര്‍ദയം കേരളത്തിലും ചെയ്തുകളയാമെന്ന് ആരെങ്കിലും അഹങ്കരിച്ചാല്‍ തെരുവില്‍ കിടന്ന് ചോരതുപ്പിയാകും അന്ത്യം എന്നുമാത്രം ബഹുമാനപുരസ്സരം ഓര്‍മ്മിപ്പിച്ചോട്ടെ. ഒരു ജനതക്കും ജോയല്‍ ആന്റണിയെപ്പോലെ ക്ഷമിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അളമുട്ടിയാല്‍ ചേരയും കടിയ്ക്കും. വാഴപ്പിണ്ടിയേ പോയുള്ളൂ കുടല്‍മാല ഉള്ളിലുണ്ടെന്ന് ധരിച്ചുവെച്ചാല്‍ തെറ്റും ,അമ്മയാണേ തെറ്റും.
ഈ തെമ്മാടിത്തരങ്ങളെയെല്ലാം 'മാതൃകാപരമായ രക്ഷാപ്രവര്‍ത്തനം'എന്ന് ഇന്ത്യയില്‍ ഒരുകമ്മ്യുണിസ്റ്റുകാരനും ഒരുകാലത്തും വിശേഷിപ്പിച്ചുകണ്ടിട്ടില്ല. വിമോചനസമരകാലത്തു പോലും ചന്ദനത്തോപ്പ് വെടി വെപ്പില്‍ രണ്ടുപേരുടെ ജീവന്‍ അപഹരിക്കപ്പെട്ടപ്പോള്‍ അന്നത്തെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അജയഘോഷ് പ്രസംഗിച്ചത് സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതു; ജനങ്ങളോട് ക്ഷമചോദിക്കുന്നു എന്നാണ് .ആ സംഭവം ന്യായീകരിക്കാന്‍ പാര്‍ട്ടി അവിടെ അയച്ച സമുന്നത നേതാവ് കെ ദാമോദരന്‍ പ്രസംഗത്തില്‍ കുറ്റബോധത്തോടെ വിങ്ങിപൊട്ടിയതു ചരിത്രത്തിന്റെ ഭാഗമായി. അവിടെയാരും രാഷ്ട്രീയ എതിരാളി അപകടപ്പെടാതിരിക്കാനുള്ള പ്രതിരോധപ്രവര്‍ത്തനമാണ് ഇതെല്ലാം' എന്ന നിന്ദാസ്തുതി എഴുന്നെളളിച്ചില്ല. എന്നാല്‍ ഇന്നോ? മനുഷ്യമുഖവും മൃഗത്തിന്റെ മനസുമുള്ള ഒരു നീചന് മാത്രം വാദിച്ചു ഫലിപ്പിക്കാവുന്ന വാദമുഖമാണ് നമ്മള്‍ കേട്ടത്. മന്ത്രിസഭയിലെ 21 അംഗങ്ങളുമായി നാട് ചുറ്റുന്ന മുഖ്യമന്ത്രിക്ക് അത്രയും അംഗങ്ങളുടെ ജനപ്രീതി മുന്‍ നിര്‍ത്തി ഒരു റഫറണ്ടത്തിനു തായ്യാറുണ്ടോ? ആത്മധൈര്യമുണ്ടെങ്കില്‍ ആ വെല്ലുവിളി ഏറ്റെടുക്കണം! ഇത്രയും എഴുതിയത് എങ്ങിനെയാണ് അമ്പതുകളില്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം പൊടുന്നനെ വിപുലപ്പെട്ടതെന്നു ഇന്നത്തെ തലമുറ മനസ്സിലായിട്ടുണ്ടോ എന്നറിയാനാണ് ? പീറ പോലീസുകാരന്റെ രക്തത്തില്‍ പഴയ പറങ്കി രോഗത്തിന്റെ അവശിഷ്ടമുണ്ടോ എന്ന ഡി എന്‍ എ പരിശോധനയ്ക്കു ഇപ്പോള്‍ ഒരു ബുദ്ധിമുട്ടുമില്ല. ശാസ്ത്രം അത്രയ്ക്ക് വികസിച്ചിട്ടുണ്ടു. വ്യക്തിതലത്തില്‍ ഉയര്‍ന്ന ധാര്‍മ്മികതയോ നൈതികതയോ ഉള്ള ഒരെണ്ണമെങ്കിലും മന്ത്രിസഭയിലെ 21 അംഗങ്ങളില്‍ ഉണ്ടോ? എന്നിട്ട് വീമ്പടിക്കുകയാണ് ജനങ്ങള്‍ സ്വീകരിക്കാന്‍ അഹമഹമികയാ തള്ളിക്കയറുന്നുവെന്ന്. അതാണ് തള്ളല്‍!.
https://www.facebook.com/Malayalivartha