സ്‌കൂളും മതിലും പൊളിച്ച് പിണറായി ഷോ അരങ്ങേറുന്നു;നവകേരള ബസ്സിന് മുന്നേ പാഞ്ഞ് ജെസിബി;പൊളിക്കല്‍ മാത്രമേ നടക്കുന്നുള്ളു പണിയല്‍ ഇല്ല,നവകേരള സദസസിന് വേണ്ടി മതിലുകള്‍ തകര്‍ക്കുന്നതില്‍ വ്യാപക പ്രതിഷേധം,പള്ളിയല്ല പണിയണം പള്ളീിക്കൂടം ആയിരം അല്ലേ അന്തങ്ങളേ

സിപിഎമ്മുകാര്‍ കോള്‍മയിര്‍ കൊണ്ട് പാടുന്നൊരു പാട്ടുണ്ടല്ലോ പള്ളിയല്ല പണിയണം പള്ളിക്കൂടം ആയിരം. അതിന്റെ വരികള്‍ ചെറുതായിട്ടൊന്ന് മാറ്റിയിട്ടുണ്ട് പള്ളിക്കൂടം പൊളിച്ചായാലും നവകേരള സദസ് നടത്തണമെന്ന്. സ്‌കൂളുകളും മതിലും പൊളിച്ച് മുന്നേറുകയാണ് പിണറായി ഷോ. നവകേരള സദസിന് വേദിയൊരുങ്ങുന്ന കോട്ടയം പൊന്‍കുന്നം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഴയ കെട്ടിടം ഇടിച്ചു നിരത്തി. പന്തലിടാനായാണ് കെട്ടിടം പൊളിച്ചത്. ഉപയോഗിക്കാതെയും ഫിറ്റ്‌നസ് കിട്ടാതെയും വര്‍ഷങ്ങളായി കിടന്നിരുന്ന കെട്ടിടമാണ് പൊളിച്ചതെന്നും ഇതിന് നവകേരള സദസുമായി ഒരു ബന്ധവുമില്ലെന്നുമാണ് ജില്ലാ പഞ്ചായത്ത് വിശദീകരണം.
പൊന്‍കുന്നം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊളിച്ചു നീക്കിയ സ്‌കൂള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന തിരക്കിലാണ് തൊഴിലാളികള്‍. ഈ അവശിഷ്ടങ്ങള്‍ നീക്കിയിട്ടാണ് നവകേരള സദസിനായി പന്തല്‍ ഒരുക്കുക. മൂന്നു വര്‍ഷം മുമ്പ് പുതിയ കെട്ടിടം നിര്‍മിച്ച് ക്ലാസുകള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. അന്നു മുതല്‍ ഉപയോഗിക്കാതെ കിടന്ന കെട്ടിടമാണ് പൊളിച്ചത്. മൂന്നു വര്‍ഷമായിട്ടും പൊളിക്കാതെ കിടന്നിരുന്ന കെട്ടിടം, പൊളിച്ചു നീക്കാനുള്ള തീരുമാനം പെട്ടെന്നുണ്ടായതല്ലെന്നാണ് ജില്ലാ പഞ്ചായത്തിന്റെ വിശദീകരണം. വൃക്ഷങ്ങള്‍ വെട്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ വാല്യുവേഷന്‍ നടപടികള്‍ തീരാനുളള കാലതാമസമാണ് കെട്ടിടം പൊളിക്കുന്നത് വൈകിപ്പിച്ചതെന്നും ജില്ലാ പഞ്ചായത്ത് അധികൃതര്‍ വിശദീകരിക്കുന്നു. ഡിസംബര്‍ 12നാണ് നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും പൊന്‍കുന്നത്ത് എത്തുന്നത്.
ഇതിനിടെ മറ്റൊരു കാര്യം കൂടി പറയാനുള്ളത് പൊളിക്കാന്‍ മാത്രമേ ഈ ആവേശം കാണിക്കുനുള്ളു പണിയാനില്ല. നവകേരള സദസിന്റെ ഭാഗമായി മാനന്തവാടി മണ്ഡലത്തില്‍ പൊളിച്ച സ്‌കൂള്‍ മതില്‍ പുനര്‍നിര്‍മ്മിക്കാത്തതില്‍ വിമര്‍ശനം. മാനന്തവാടി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ മതിലാണ് മന്ത്രിമാര്‍ സഞ്ചരിച്ച ബസ് ഇറക്കാന്‍ തകര്‍ത്തത്. മാനന്തവാടിയിലെ മതില്‍ പൊളിക്കല്‍ സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മതില്‍ ഉടന്‍ പുനര്‍നിര്‍മ്മിക്കുമെന്ന് സ്ഥലം എംഎല്‍എ വ്യക്തമാക്കി. ഈ മാസം 23നായിരുന്നു വയനാട്ടിലെ ജന സദസ്സ്. അന്ന് വൈകീട്ടാണ് മാനന്തവാടി മണ്ഡലത്തില്‍ പരിപാടി നടന്നത്. പരിപാടി നടന്ന മാനന്തവാടി സ്‌കൂളില്‍ പത്തു മീറ്റര്‍ നീളത്തിലാണ് മതില്‍ തകര്‍ത്തത്. ഇതുവഴിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് , മൈതാനത്തേക്ക് എത്തിയത്. സ്‌കൂളിന്റെ തൊട്ടപ്പുറത്ത് പുഴയാണ്. കുട്ടികളുടെ സുരക്ഷയെ മതിലില്ലാത്ത സ്ഥിതി ബാധിക്കുമെന്നാണ് വിമര്‍ശനം.
പിടിഎ ഭാരവാഹികളോട് ആലോചിച്ചാണ് നവകേരള സദസ് സംഘടാക സമിതി മതില്‍ പൊളിച്ചത്. മതില്‍ പുന!ര്‍നിര്‍മ്മിക്കുന്നതില്‍ പുനര്‍ നിര്‍മ്മിക്കുന്നതില്‍ കാലതാമസം ഉണ്ടാകില്ലെന്നും എംഎല്‍എ ഒആര്‍ കേളു വ്യക്തമാക്കി. മാനന്തവാടി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോള്‍ ബസ് താണുപോയിരുന്നു. പിന്നീട് പൊലീസുകാരും നാട്ടുകാരും ചേര്‍ന്നാണ് ഉറപ്പുള്ള പ്രതലത്തിലേക്ക് ബസ് തള്ളി മാറ്റിയത്. നവകേരളാ സദസ്സ് മലപ്പുറം ജില്ലയില്‍ പര്യടനം തുടരുകയാണ്. ഇന്ന് രാവിലെ ഒമ്പത് മണിക്ക് മലപ്പുറത്തെ സ്വകാര്യ ഹോട്ടലില്‍ മുഖ്യമന്ത്രി പൗരപ്രമുഖര്‍ക്കൊപ്പം പ്രഭാത യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് പത്തരക്കാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. കൊണ്ടോട്ടി മണ്ഡലം നവകേരളാ സദസ്സ് രാവിലെ പതിനൊന്ന് മണിക്ക് മേലങ്ങാടിയില്‍ നടക്കും. ഉച്ചയ്ക്ക് ശേഷം മഞ്ചേരി ,മങ്കട മലപ്പുറം മണ്ഡലങ്ങളിലും സദസ്സ് നടക്കും.
https://www.facebook.com/Malayalivartha