രേഖാ ചിത്രം പൊലീസ് പുറത്തുവിട്ട് മണിക്കൂറുകൾക്കകം യുവതിയുടെ ആ ചിത്രവും പുറത്ത്...താരങ്ങളടക്കമുള്ള മിക്കവരും ചിത്രം ഷെയർ ചെയ്തിട്ടുണ്ട്..! തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്‌കെച്ച് AI യിൽ render ചെയ്ത് എടുത്തപ്പോൾ... എന്ന ക്യാപ്ഷനൊപ്പമാണ് നടിമാരും മറ്റും ഈ എഐ ചിത്രം ഷെയർ ചെയ്യുന്നത്..
ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന സംഘത്തിലെ സ്ത്രീയുടെ എഐ അധിഷ്ഠിത ചിത്രവും സമൂഹ മാധ്യമത്തിൽ. യുവതിയുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ട് മണിക്കൂറുകൾക്കകം ഇതുപയോഗിച്ചുള്ള എഐ ചിത്രം തയ്യാറാക്കിയത്. സിനിമാ-സീരിയൽ താരങ്ങളടക്കമുള്ള മിക്കവരും ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. ആരാണ് എഐയുടെ സഹായത്തോടെ ഇത് വികസിപ്പിച്ചത് എന്നത് ആർക്കും അറിയില്ല. രേഖാ ചിത്രവുമായി എഐ ചിത്രത്തിന് വലിയ സാമ്യമുണ്ട്.
കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്‌കെച്ച് AI യിൽ render ചെയ്ത് എടുത്തപ്പോൾ... എന്ന ക്യാപ്ഷനൊപ്പമാണ് നടിമാരും മറ്റും ഈ എഐ ചിത്രം ഷെയർ ചെയ്യുന്നത്. ഏതായാലും ഈ ചിത്രവും വൈറലാണ്. കൊല്ലം കണ്ണനല്ലൂരിൽ ഒരു വീട്ടിലെ കുട്ടി നൽകി വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. കൂടാതെ, ആശ്രാമം മൈതാനത്ത് തട്ടിക്കൊണ്ടു പോയ കുട്ടിയെ കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥിനികൾ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു.
ഈ വിദ്യാർത്ഥിനികളുടെ മൊഴി പ്രകാരം പുതിയ രേഖാചിത്രം തയാറാക്കും. പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ല. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഒരു പ്രൊഫഷണൽ സംഘമല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു.
പൊലീസും സമാനമായ ചിത്രം വികസിപ്പിച്ചുവെന്നാണ് സൂചന. ആ ചിത്രത്തിൽ മാസ്‌ക് ധരിച്ച യുവതിയുമുണ്ട്. കുട്ടിയെ ആദ്യം കണ്ട കുട്ടികളോട് ഈ ചിത്രം കാട്ടി പൊലീസ് കാര്യങ്ങൾ തിരക്കി. ആ ചിത്രത്തിന് സമാനമാണ് ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച സ്ത്രീയെന്നാണ് അവരുടേയും വിലയിരുത്തൽ. അങ്ങനെ വ്ന്നാൽ ഇപ്പോൾ പുറത്തു വരുന്ന ഫോട്ടോയ്ക്ക് സമാനമായ ചിത്രം അന്വേഷണത്തിൽ നിർണ്ണായകമാകും. ഈ സ്ത്രീയെ കണ്ടെത്തിയാൽ മാത്രമേ അന്വേഷണത്തിൽ പുരോഗതിയുണ്ടാകൂവെന്നതാണ് വസ്തുത. അതുകൊണ്ട് പൊലീസും എഐ ചിത്രത്തെ അടക്കം ഗൗരവത്തോടെ കാണുന്നുണ്ട്.
തട്ടിക്കൊണ്ടുപോകൽ സംഘത്തിൽ രണ്ടു സ്ത്രീകളുണ്ടെന്ന് സംശയം. എന്നാൽ, ഇക്കാര്യം പൊലീസിന് സ്ഥിരീകരിക്കാൻ കഴിഞ്ഞി ട്ടില്ല. ഇന്നലെ സ്ത്രീകളുടെ 3ലധികം ചിത്രങ്ങൾ പൊലീസ് കാണിച്ചെങ്കിലും ആരെയും തിരിച്ചറിയാൻ കുട്ടിക്കു സാധിച്ചില്ല. ഭയമാകുന്നു എന്നു പറഞ്ഞതിനാൽ കൂടുതൽ ചിത്രങ്ങൾ കാണിക്കുന്നത് ഒഴിവാക്കി. തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിന് ശേഷം കൊല്ലം ആശ്രാമം മൈതാനത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തുന്നത്. സംഭവം നടന്ന് നാലാംദിവസവും ഇരുട്ടിൽ തപ്പുകയാണ് പൊലീസ്.
കൊല്ലം നഗരഹൃദയത്തിലെ മൈതാനിയിൽ കുട്ടിയെ പട്ടാപ്പകൽ ഉപേക്ഷിച്ച് പോയത് പൊലീസിന്റെ മൂക്കിനു താഴെക്കൂടിയാണ്. ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനായി സ്ഥാപിച്ചിട്ടുള്ള എ.ഐ. കാമറകളിൽനിന്നുള്ളദൃശ്യങ്ങളിലും കേസന്വേഷണത്തിനു സഹായകമായ സൂചനകൾ ലഭിച്ചിട്ടില്ല. പൊലീസ് പ്രതികളേയും അവർ സഞ്ചരിച്ചിരുന്ന കാറും അന്വേഷിച്ച് കൊല്ലം റൂറൽ ഏരിയയിൽ വല വിരിച്ചപ്പോൾ പ്രതികൾ കൊല്ലം നഗരത്തിലെത്തി കുട്ടിയെ ഉപേക്ഷിച്ച് കടന്നു. പട്ടാപ്പകൽ ചിന്നക്കടയിൽ നിന്ന് കാൽനടയായി കൊല്ലം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തി ലിങ്ക് റോഡ് വഴി ആശ്രാമം മൈതാനത്ത് എത്തിയ സ്ത്രീയെയും കുട്ടിയേയും ലിങ്ക് റോഡിൽ നിന്ന് ഓട്ടോയിൽ കയറുന്നതുവരെ ആരും തിരിച്ചറിഞ്ഞില്ല.
ഓട്ടോയിൽ മൈതാനത്തേക്ക് സഞ്ചരിച്ചത് അര കിലോമീറ്റർ ദൂരമാണ്. ഓട്ടോയിൽ കയറിയ സ്ഥലത്തിന് തൊട്ടടുത്താണ് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസ്. മൈതാനത്ത് എത്തിയ സമയം ഒരു പൊലീസ് ജീപ്പ് അതുവഴി കടന്നു പോയതായും വിവരമുണ്ട്. ആരാണ് ആ സ്ത്രീയെന്ന് കണ്ടെത്താനുള്ള ഒരു ശ്രമവും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. സംഘം പാരിപ്പള്ളിയിൽ കറങ്ങിയ ഓട്ടോ കണ്ടെത്തിയാൽ പ്രതികളിലേക്കും എത്താൻ കഴിയും. എന്നാൽ ഇക്കാര്യത്തിലും പൊലീസ് അന്വേഷണം മുമ്പോട്ട് പോകുന്നില്ല.
അതിനിടെ കൊല്ലം ഓയൂരിൽ നിന്നും 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ കേരളം വിടാൻ സാധ്യതയില്ലെന്നും പ്രതികളെ പൊലീസ് ഉടൻ പിടികൂടുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്. അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് പോകുന്നതെന്നും മന്ത്രി വിശദീകരിച്ചു.
https://www.facebook.com/Malayalivartha