Widgets Magazine
10
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനുഷ്യച്ചങ്ങലയില്‍ സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലി... കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെയും സംസ്ഥാനത്തോടുളള വിവേചനപരമായ നയങ്ങള്‍ക്കെതിരെയും കാസര്‍കോട്ട് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ... കാസര്‍കോട്ട് എഎ റഹീം എംപി ആദ്യകണ്ണിയായി മുനുഷ്യച്ചങ്ങലയുടെ ഭാഗമായി, തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ് ഇ പി ജയരാജന്‍ അവസാന കണ്ണിയായി

21 JANUARY 2024 04:17 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസികള്‍ക്ക് താങ്ങായി സഹകരണവകുപ്പ്... നാട്ടില്‍ തരിശാക്കിയിടുന്ന ഭൂമിയില്‍ പഴം പച്ചക്കറി കൃഷി നടത്താനുള്ള പദ്ധതിയുമായി സഹകരണ വകുപ്പ്

ടേക്ക് ഓഫിന് തൊട്ടുമുൻപ് Emergency exit വലിച്ച് തുറന്നു..! കാബിനിൽ പുക വിമാനത്തിന്റെ എൻജിൻ തകർന്നു,മുൻഭാഗം ഇളകി

വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലര്‍ക്കായി തസ്തികമാറ്റം വഴി നിയമനം ലഭിക്കുന്നതിന് നിശ്ചയിച്ച യോഗ്യതാ പരീക്ഷയില്‍ നിന്ന് 50 വയസ്സ് തികഞ്ഞവരെ ഒഴിവാക്കണമെന്ന ആവശ്യം തള്ളി സര്‍ക്കാര്‍

വെഞ്ഞാറമൂടില്‍ കാര്‍ മതിലില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്....

കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരിക്കേ സ്വകാര്യ ബസ്സിന് തീപ്പിടിച്ചു.... നാട്ടുകാരും അഗ്‌നിരക്ഷാ സേനയുമെത്തി തീ നിയന്ത്രണവിധേയമാക്കി

കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെയും സംസ്ഥാനത്തോടുളള വിവേചനപരമായ നയങ്ങള്‍ക്കെതിരെയും കാസര്‍കോട്ട് മുതല്‍ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ.

കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ തലസ്ഥാനത്ത് രാജ്ഭവന്‍ വരെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഡിവൈഎഫ്‌ഐക്ക് ഒപ്പം അണിനിരന്നിരുന്നു. കാസര്‍കോട്ട് എഎ റഹീം എംപി ആദ്യകണ്ണിയായി മുനുഷ്യച്ചങ്ങലയുടെ ഭാഗമായി. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ് ഇ പി ജയരാജന്‍ അവസാന കണ്ണിയായി.

സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലിയാണ് സംസ്ഥാനത്ത് ഉടനീളം മനുഷ്യച്ചങ്ങലയുടെ ഭാഗമായത്. ലക്ഷങ്ങള്‍ മനുഷ്യച്ചങ്ങലയില്‍ അണിചേര്‍ന്നിരുന്നു. സമൂഹത്തിന്റെ വ്യത്യസ്ത വിഭാഗങ്ങളില്‍പെടുന്ന ആളുകള്‍ ചങ്ങലയുടെ ഭാഗമായി.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, കേന്ദ്രകമ്മറ്റിയംഗങ്ങളായ വിജയരാഘവന്‍, എം എ ബേബി, തോമസ് ഐസക്, സംവിധായകന്‍ ആഷിഖ് അബു അടക്കം ചങ്ങലയുടെ ഭാഗമായി. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും വീണ വിജയനും തലസ്ഥാനത്ത് രാജ്ഭവന് മുന്നില്‍ ചങ്ങലയില്‍ കണ്ണിയായി.

വൈകിട്ട് നാലരയ്ക്ക് ട്രയല്‍ച്ചങ്ങല തീര്‍ത്തശേഷം അഞ്ചിന് മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് പ്രധാനകേന്ദ്രങ്ങളില്‍ നടന്ന പൊതുസമ്മേളനത്തില്‍ നേതാക്കള്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു.


കോഴിക്കോട്ട് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, ടി പി രാമകൃഷ്ണന്‍ എംഎല്‍എ, പി മോഹനന്‍, കാനത്തില്‍ ജമീല എംഎല്‍എ, സച്ചിന്‍ ദേവ് എംഎല്‍എ ,മേയര്‍ ബീന ഫിലിപ്പ്, എഴുത്തുകാരായ കെ ഇ എന്‍ കുഞ്ഞഹമ്മദ്, കെ പി രാമനുണ്ണി, നടന്‍ ഇര്‍ഷാദ് അലി തുടങ്ങിയവര്‍ ചങ്ങലയുടെ ഭാഗമായി.


തൃശൂര്‍ കോര്‍പ്പറേഷന് മുന്നില്‍ കവി കെ സച്ചിദാനന്ദന്‍, കരിവള്ളൂര്‍ മുരളി, പ്രിയനന്ദനന്‍. രാവുണ്ണി, അശോകന്‍ ചരുവില്‍,ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍.പി.ബാലചന്ദ്രന്‍ എംഎല്‍എ, സി.പി.നാരായണന്‍, ഗ്രാമപ്രകാശ്, സി പി അബൂബക്കര്‍,സി.എസ് ചന്ദ്രിക എന്നിവര്‍ ചങ്ങലയുടെ ഭാഗമായി.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമിയില്‍ പഴം പച്ചക്കറി കൃഷി നടത്താനുള്ള പദ്ധതിയുമായി സഹകരണ വകുപ്പ്  (6 minutes ago)

ടേക്ക് ഓഫിന് തൊട്ടുമുൻപ് Emergency exit വലിച്ച് തുറന്നു..! കാബിനിൽ പുക വിമാനത്തിന്റെ എൻജിൻ തകർന്നു,മുൻഭാഗം ഇളകി  (21 minutes ago)

ജഗ്ദീപ് ധൻകറെ കാണ്മാനില്ല. രാജിവെച്ച ഉപരാഷ്ട്രപതി രാജ്യം വിട്ടു..?!! അമിത് ഷാ നേരിട്ടിറങ്ങും  (28 minutes ago)

മൂന്നാം മെട്രോ പാതയുടെ ഉദ്ഘാടനം  (52 minutes ago)

യോഗ്യത നേടുന്നതിന് അനുവദിച്ചിരുന്ന രണ്ടുവര്‍ഷ സമയപരിധി ഒരുവര്‍ഷം കൂടി നീട്ടി...  (1 hour ago)

മൂകാംബിക ദര്‍ശനം കഴിഞ്ഞ് മടങ്ങവേ അപകടം.....  (1 hour ago)

ബസ് പൂര്‍ണമായും കത്തി നശിച്ചു...  (1 hour ago)

ചികിത്സയിലായിരുന്ന കുട്ടി മരിച്ചു  (1 hour ago)

ഒളിവില്‍ പോയ സഹോദരനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ്  (1 hour ago)

ഭര്‍ത്താവ് സതീഷ് പിടിയില്‍..  (2 hours ago)

വലിയ ചുടുകാടിന്റെ പാതാളം തോണ്ടി,ജഡങ്ങൾ പുറത്തേക്ക് ധര്‍മ്മസ്ഥലയിലെ വില്ലനെ തൂക്കി 100 സ്ത്രീ അസ്ഥികൂടങ്ങൾ..!?  (2 hours ago)

ലക്ഷ്യം വരുമാന വര്‍ദ്ധനവ്..... ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി ബെവ്‌കോ  (2 hours ago)

ഭവന നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി...  (2 hours ago)

ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പ്രോസസ്സിങ് സിസ്റ്റം വഴി മാത്രമേ ....  (3 hours ago)

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത....  (3 hours ago)

Malayali Vartha Recommends