ടേക്ക് ഓഫിന് തൊട്ടുമുൻപ് Emergency exit വലിച്ച് തുറന്നു..! കാബിനിൽ പുക വിമാനത്തിന്റെ എൻജിൻ തകർന്നു,മുൻഭാഗം ഇളകി

വ്യാഴാഴ്ച രാത്രി 7.55-ന് ടേക്ക് ഓഫിനായി തയ്യാറെടുക്കവെയാണ് 16A സീറ്റിലെ യാത്രക്കാരനായ അജയ് തിവാരി എമര്‍ജന്‍സി എക്‌സിറ്റ് ഹാന്‍ഡിലിന്റെ കവര്‍ തുറന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ക്രൂ അംഗം ഉടന്‍തന്നെ പൈലറ്റിനെ വിവരമറിയിച്ചു. പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളിലേക്കും(എടിസി) വിവരം കൈമാറി. വിമാനം റണ്‍വേയില്‍നിന്ന് ഏപ്രണിലേക്ക് മാറ്റുകയുംചെയ്തു. തുടര്‍ന്ന് സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം ഒരുമണിക്കൂറോളം വൈകിയാണ് വിമാനം വാരാണസിയില്‍നിന്ന് യാത്രതിരിച്ചത്. ഇതിനിടെ, യാത്രക്കാരനായ അജയ് തിവാരിയെ വിമാനത്താവള അധികൃതര്‍ പോലീസിന് കൈമാറിയിരുന്നു.
സംഭവത്തില്‍ അകാസ എയര്‍ലൈന്‍സിന്റെ പരാതിയില്‍ അജയ് തിവാരിക്കെതിരേ കേസെടുത്തതായും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് പറഞ്ഞു. യുപി സ്വദേശിയായ അജയ് തിവാരി തമിഴ്‌നാട്ടിലെ സിമന്റ് ഫാക്ടറിയില്‍ ബൂംലിഫ്റ്റ് ഓപ്പറേറ്ററാണ്. കഴിഞ്ഞദിവസം ഇയാളുടെ ആദ്യത്തെ വിമാനയാത്രയായിരുന്നു. എമര്‍ജന്‍സി വാതിലിനടുത്തെ സീറ്റായിരുന്നു ഇയാള്‍ക്ക് ലഭിച്ചത്. എമര്‍ജന്‍സി എക്‌സിറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയാനായി അബദ്ധത്തില്‍ തുറന്നുപോയെന്നാണ് ഇയാള്‍ നല്‍കിയ മൊഴി.
കൂലിപ്പട്ടാളക്കാരുമായി പോയ ഇമറാത്തി വിമാനം വെടിവച്ചിട്ടെന്ന സുഡാന്റെ അവകാശവാദം തള്ളി യുഎഇ. കൊളംബിയയിൽ നിന്നുള്ള പട്ടാളക്കാരുമായി സഞ്ചരിച്ച വിമാനം തകർത്തെന്നും 40 പേർ മരിച്ചെന്നുമാണ് സുഡാൻ സൈന്യം അറിയിച്ചത്. കുറച്ചു നാളുകളായി സുഡാൻ തുടരുന്ന വ്യാജ പ്രചാരണങ്ങളുടെ ഭാഗമാണ് വിമാനം തകർക്കൽ കഥയെന്നും യുഎഇ പ്രതികരിച്ചു.
സുഡാനിൽ ആഭ്യന്തര കലഹം നടക്കുന്ന ദർഫർ മേഖലയിലാണ് വിമാനം തകർത്തതെന്നാണ് അവകാശ വാദം. ഇതിനിടെ, സുഡാന്റെ വിമാനങ്ങൾക്ക് യുഎഇ വിമാനത്താവളങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതായി സുഡാൻ സിവിൽ ഏവിയേഷനെ ഉദ്ധരിച്ചു സുഡാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇക്കാര്യത്തിൽ യുഎഇയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
സുഡാനിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്നു ശ്രദ്ധതിരിക്കുന്നതിന്റെ ഭാഗമായാണ് യുഎഇക്കു നേരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ദ് യൂണിയൻ അസോസിയേഷൻ ഫോർ ഹ്യുമൻ റൈറ്റ്സ് വ്യക്തമാക്കി. സുഡാനിൽ വെടിനിർത്തൽ കൊണ്ടുവരാൻ പ്രാദേശികമായും രാജ്യാന്തര തലത്തിലും യുഎഇ സ്വീകരിക്കുന്ന നടപടികളെ മറന്നുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. യുദ്ധക്കെടുതി അനുഭവിക്കുന്ന സുഡാനികൾക്കായി 1612 കോടി ദിർഹമാണ് യുഎഇ ഇതിനകം നൽകിയത്. കടുത്ത മനുഷ്യാവകാശ പ്രശ്നങ്ങളാണ് സുഡാനിലെ ജനങ്ങൾ നേരിടുന്നതെന്നും അസോസിയേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha