കണ്ണീര്‍ക്കാഴ്ചയായി... ചിറ്റൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കളും മുങ്ങിമരിച്ചു

ചിറ്റൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കളും മുങ്ങിമരിച്ചു. കോയമ്പത്തൂരില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥി സംഘത്തിലെ രാമേശ്വരം സ്വദേശികളായ ശ്രീ ഗൗതം, അരുണ്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. യുവാക്കള്‍ ചുഴിയില്‍പ്പെട്ട് ഓവുചാലിലേക്ക് വീഴുകയായിരുന്നു.
ആദ്യം ശ്രീ ഗൗതമിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിന്നാലെ നടത്തിയ തെരച്ചിലിലാണ് അരുണിനെ കണ്ടെത്തിയത്. ഇവിടെ ഒഴുക്ക് ശക്തമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് നിരവധിയാളുകളാണ് അവധി ദിവസം ആഘോഷിക്കാനായി ഇവിടേക്ക് വരുന്നത്. ഇതിനുമുന്‍പും ഇവിടെ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
"
https://www.facebook.com/Malayalivartha