വെഞ്ഞാറമൂടില്‍ കാര്‍ മതിലില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്....

വെഞ്ഞാറമൂടില്‍ കാര്‍ മതിലില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. മൂകാംബിക ദര്‍ശനം കഴിഞ്ഞെത്തിയ പോത്തന്‍കോട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. വെഞ്ഞാറമൂട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മതിലിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
ഒരു പുരുഷനും നാല് സ്ത്രീകളുമാണ് കാറിലുണ്ടായിരുന്നത്. അഞ്ചുപേരുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. എല്ലാവരെയും വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha