പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ബെംഗളൂരുവിലെത്തും...

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച ബെംഗളൂരുവിലെത്തും. നഗരത്തിലെ ഗതാഗതസൗകര്യ രംഗത്ത് വലിയ കുതിച്ചുചാട്ടമായി സര്‍വീസിനൊരുങ്ങി നില്‍ക്കുന്ന മൂന്നാം മെട്രോ പാതയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. ഐടി സ്ഥാപനങ്ങളുടെ കേന്ദ്രമായ ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് ആദ്യമായി മെട്രോ ട്രെയിന്‍ എത്തുന്ന ആര്‍വി റോഡ് ബൊമ്മസാന്ദ്ര പാതയിലൂടെയുള്ള സര്‍വീസിനാണ് ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം പ്രധാനമന്ത്രി ഫ്ലാഗ്ഓഫ് ചെയ്യുക
യെല്ലോ ലൈന്‍ എന്നു പേരിട്ട 19.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാതയാണിത്. 16 സ്റ്റേഷനുകള്‍ ഈ പാതയില്‍ നിര്‍മിച്ചിട്ടുണ്ട്. 5,056 കോടി രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഹൊസൂര്‍ റോഡ്, സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍, ഇലക്ട്രോണിക്സ് സിറ്റി ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന വന്‍ ഗതാഗതക്കുരുക്ക് മെട്രോ പാത തുറക്കുന്നതോടെ കുറയുന്നതാണ്.
നിലവില്‍ ഗ്രീന്‍, പര്‍പ്പിള്‍ ലൈനുകളാണ് ബെംഗളൂരു മെട്രോയ്ക്ക് ഉള്ളത്. ഇതിനും പുതിയ യെല്ലോ ലൈനും പുറമെ, ഒരു പാതകൂടി നിര്‍മിക്കുന്നതിനുള്ള പ്രവൃത്തിക്കും പ്രധാനമന്ത്രി തുടക്കമിടും.
https://www.facebook.com/Malayalivartha