പ്രവാസികള്‍ക്ക് താങ്ങായി സഹകരണവകുപ്പ്... നാട്ടില്‍ തരിശാക്കിയിടുന്ന ഭൂമിയില്‍ പഴം പച്ചക്കറി കൃഷി നടത്താനുള്ള പദ്ധതിയുമായി സഹകരണ വകുപ്പ്

പ്രവാസികള്‍ നാട്ടില്‍ തരിശാക്കിയിടുന്ന ഭൂമിയില്‍ പഴം പച്ചക്കറി കൃഷി നടത്താനുള്ള പദ്ധതിയുമായി സഹകരണ വകുപ്പ്. പരീക്ഷണാടിസ്ഥാനത്തില്‍ 12ന് പത്തനംതിട്ടയില്‍ പരിപാടി ആരംഭിക്കും.
വിജയിച്ചാല്‍ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. പ്രാഥമിക സഹകരണ സംഘങ്ങളിലൂടെയാണ് കൃഷി നടത്തുന്നത്. വില്പന സാദ്ധ്യതയുള്ള അവോക്കാഡോ, ഡ്രാഗണ്‍ ഫ്രൂട്ട്, കിവി, മാംഗോസ്റ്റീന്‍, റംബുട്ടാന്‍ എന്നിവയാണ് കൃഷി ചെയ്യുക. നട്ട് നാലാംവര്‍ഷം മുതല്‍ വിളവെടുക്കാന്‍ കഴിയും.
15വര്‍ഷം വരെ ഫലം കിട്ടും. ചെലവ് സഹകരണസംഘം വഹിക്കും. കായഫലങ്ങള്‍ ആഭ്യന്തര,രാജ്യാന്തര വിപണികളില്‍ എത്തിക്കാനായി കോഓപ്പറേറ്റീവ് ഉത്പന്നങ്ങള്‍ പ്രത്യേക ബ്രാന്‍ഡിംഗ് നടത്തും. ജാം,സ്‌ക്വാഷ്,ഫ്രോസണ്‍ ഫ്രൂട്ട്,ഡ്രൈ ഫ്രൂട്ട് തുടങ്ങിയവയുടെ മൂല്യവര്‍ദ്ധിത യൂണിറ്റുകളും സ്ഥാപിക്കും. പത്തനംതിട്ടയില്‍ 50ഏക്കറിലാണ് ആദ്യഘട്ടത്തില്‍ കൃഷി തുടങ്ങുന്നത്.
"
https://www.facebook.com/Malayalivartha