വീട്ടുകാരോട് വിളിച്ചു പറഞ്ഞു രാവിലെയെത്താമെന്ന്....ബെംഗളൂരുവില്‍ നിന്ന് വിമാനത്തില്‍ കയറിയ യുവാവ് കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോള്‍ അര്‍ദ്ധരാത്രിയായി, വിശ്രമിച്ച് വീട്ടില്‍ രാവിലെ പോകാമെന്ന് കരുതി ഉറങ്ങി, ഉറക്കത്തിനിടെ ദേഹാസ്വസ്ഥ്യമുണ്ടായത് ആരുമറിഞ്ഞില്ല, വൈകി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും.... കണ്ണീരടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

വീട്ടുകാരോട് വിളിച്ചു പറഞ്ഞു രാവിലെയെത്താമെന്ന്....ബെംഗളൂരുവില്‍ നിന്ന് വിമാനത്തില്‍ കയറിയ യുവാവ് കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോള്‍ അര്‍ദ്ധരാത്രിയായി, വിശ്രമിച്ച് വീട്ടില്‍ രാവിലെ പോകാമെന്ന് കരുതി ഉറങ്ങി, ഉറക്കത്തിനിടെ ദേഹാസ്വസ്ഥ്യമുണ്ടായത് ആരുമറിഞ്ഞില്ല, വൈകി ആശുപത്രിയില്‍ എ്ത്തിച്ചപ്പോഴേക്കും.... കണ്ണീരടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും
കൊച്ചി വിമാനത്താവളത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ യാത്രക്കാരന്‍ മരിച്ചത് ഉറങ്ങിക്കിടക്കുമ്പോഴെന്ന് നിഗമനം. തൃശൂര്‍ ചാലക്കുടി പാച്ചക്കല്‍ വീട്ടില്‍ നിതീഷാണ് മരിച്ചത്. 32 വയസായിരുന്നു. ബെംഗളൂരുവില്‍ നിന്ന് വിമാനത്തില്‍ കയറിയ നിതീഷ് ഞായറാഴ്ച അര്‍ധരാത്രിയാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്.
അര്‍ധരാത്രിയായതിനാല്‍ വിമാനത്താവളത്തില്‍ വിശ്രമിച്ച് രാവിലെ പോകാനായിരുന്നു നിതീഷിന്റെ തീരുമാനം.രാവിലെയേ വീട്ടിലെത്തൂവെന്ന് വീട്ടുകാരെ വിളിച്ച് പറഞ്ഞു. തുടര്‍ന്ന് വിമാനത്താവളത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വിശ്രമിച്ചതായിരുന്നു. ഉറങ്ങിക്കിടന്നപ്പോള്‍ ദേഹാസ്വസ്ഥ്യം ഉണ്ടായെങ്കിലും ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.
വളരെ വൈകിയാണ് നിതീഷിനെ ആശുപത്രിയില്‍ എത്തിച്ചത്. എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം സ്വദേശമായ ചാലക്കുടിയിലേക്ക് കൊണ്ടുപോയി. ചാലക്കുടി പൊതുശ്മശാനത്തില്‍ സംസ്‌കാരം ഇന്ന് നടക്കും.
https://www.facebook.com/Malayalivartha