ക്ഷാമബത്ത : നിർണായക തീരുമാനം വരുന്നു ; 26 ന് മുമ്പ് അറിയാം പക്ഷേ ക്ഷേമ പെൻഷനില്ല

സർക്കാർ ജീവനക്കാർ കൂട്ടത്തോടെ സി.പി.എമ്മിന് എതിരായതോടെ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക ഈ മാസം 26 ന് മുമ്പ് പ്രഖ്യാപിക്കാൻ സർക്കാർ ശ്രമം തുടങ്ങി. ക്ഷാമബത്ത കുടിശിക സർക്കാർ കവർന്നെടുക്കുകയാണെന്ന കേസ് കേരള ഹൈക്കോടതി ജൂൺ 26ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് 3 % ക്ഷാമബത്തയെങ്കിലും നൽകാൻ സർക്കാർ ആലോചിക്കുന്നത്. സർക്കാർ ജീവനക്കാരുടെ വോട്ടിൽ നല്ലൊരു ശതമാനം ബി.ജെ.പിക്കാണ് പോൾ ചെയ്തത്. തപാൽ വോട്ടുകൾ എണ്ണിയപ്പോൾ ബി.ജെ.പിയാണ് ലീഡ് ചെയ്തത് . എല്ലാ മണ്ഡലങ്ങളിലും
ഇതാണ് അവസ്ഥ. ഇതോടെ കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്ന് പിണറായി മനസിലാക്കി. WP(C) 20763/ 2024 നമ്പറായി ജസ്റ്റിസ് സിയാദ് റഹ്‌മാനണ്
കേസ് പരിഗണിക്കുന്നത്.2021 ജനുവരി 1 മുതലുള്ള ക്ഷാമബത്തയാണ് കൂടിശികയായിട്ടുള്ളത്. പക്ഷേ ക്ഷേമ പെൻഷൻ നൽകുന്ന കാര്യത്തിൽ തീരുമാനമൊന്നുമായിട്ടില്ല.
ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ കേ ന്ദ്ര സർക്കാർ മാസങ്ങൾക്ക് മുമ്പ് തീരുമാനിച്ചെങ്കിലും സംസ്ഥാന സർക്കാർ അനങ്ങിയിട്ടില്ല. അങ്ങനെയാണ് ഇലക്ഷനിൽ പണികിട്ടിയത്.
നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 31 ശതമാനമായിരുന്നു ക്ഷാമബത്ത. മൂന്ന് ശതമാനം വര്‍ധിപ്പിക്കുന്നതോടെ ഇത് 34 ശതമാനം ആകും.
2022 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഡിഎ വര്‍ധിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്. മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം ജീവനക്കാര്‍ക്ക് പുതുക്കിയ ഡിഎ ലഭിച്ചു. ക്ഷാമമബത്ത ഉയര്‍ത്തിയത് രാജ്യത്തെ 50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍ക്കാര്‍ക്കും പ്രയോജനപ്രദമായി.
ഏഴാം ശമ്പള കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേന്ദ്രമന്ത്രിസഭാ യോഗം ക്ഷാമബത്ത ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഡിഎ 28 ശതമാനത്തില്‍ നിന്ന് 31 ശതമാനമാക്കിയത്. പണപ്പെരുപ്പം ജീവനക്കാരുടെ ശമ്പളത്തിലുണ്ടാക്കുന്ന ആഘാതം നികത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കുന്നത്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമാകും.
ഇപ്പോൾ കേന്ദ്ര സർക്കാർ അനുവദിച്ച മൂന്ന് ശതമാനം കൂടിയാവുമ്പോൾ സംസ്ഥാന ജീവനകാർക്ക് 21 ശതമാനം കുടിശിക വരും. ഇത് എന്ന് കിട്ടുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. ധൂർത്തിന് ഒഴികെ സംസ്ഥാന സർക്കാരിൻ്റെ കൈയിൽ നയാ പൈസ ബാക്കിയില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. 21 ൽ 3 ഗഡു അനുവദിച്ചു.
19 ശതമാനം ക്ഷാമബത്ത സംസ്ഥാന സർക്കാർ ജീവനകാർക്ക് അടുത്ത കാലത്തൊന്നും കിട്ടാൻ പോകുന്നില്ലന്നാണ് കരുതിയത്. അപ്പോഴാണ് ഇടതുപക്ഷം എന്ന ഹൃദയപക്ഷം തകർന്നിടിഞ്ഞത് . കുടിശിക കിട്ടിയാൽ തന്നെ പി.എഫിൽ ലയിപ്പിക്കുമെന്നാണ് ധനമന്ത്രാലയത്തിൽ നിന്നും ലഭിച്ചിരുന്ന സൂചനകൾ.ഇക്കാര്യത്തിൽ മുമ്പ് കോടതി ഇടപെട്ടുവെങ്കിലും സർക്കാർ മാറിയില്ല .എന്നാൽ മാറിയ സാഹചര്യത്തിൽ സർകാരും മാറി ചിന്തിച്ചു.
ജീവനക്കാരുടെ സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണ്. പെൻഷൻ പ്രായം ഇത്തവണ വർധിപ്പിക്കുമെന്ന് ജീവനക്കാർ കരുതിയെങ്കിലും അതും നടന്നില്ല.
എന്നിട്ടും ജീവനകാർക്കുള്ള ഇടതു സ്നേഹം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അതിൻ്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത് .
ചുരുക്കത്തിൽ മുഖ്യമന്ത്രിക്കും സി പി എമ്മിനും സർക്കാർ ജീവനക്കാരോടുള്ള കലിപ്പ് തീരുന്നില്ല. എത്രയും വേഗം സർക്കാർ സംവിധാനം രാഷ്ട്രീയ മുക്തമാക്കാമോ
അത്രയും വേഗം അത് നിർവഹിക്കാനാണ് സർക്കാരിൻ്റെ തീരുമാനം. സി എം ഡാഷ് ബോർഡ് പോലുള്ള നടപടികൾ അതിൻ്റെ തുടക്കം മാത്രമാണ്. സർക്കാരിനെ കാർന്നു തിന്നുന്ന പുഴുവായി ജീവനക്കാരുടെ യൂണിയനുകൾ മാറിയതോടെയാണ് സർക്കാർ അവർക്ക് എതിരായി മാറിയത്. ഇടതുപക്ഷ ത്തിന് മാത്രമേ ഇത്രയും കർശനമായി നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളു. കാരണം അവർക്കാണ് സർക്കാർ ഓഫീസുകളിൽ മുൻതൂക്കം.
മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തെ കാണാനെത്തിയ സി പി എം യൂണിയൻ നേതാക്കളെ മുഖ്യമന്ത്രി ആട്ടി പുറത്താക്കിയിട്ട് അധികനാളായിട്ടില്ല. ഇനി ഇത്തരക്കാർക്കെതിരെ നടപടിയും വരും.
ഉദ്യോഗസ്ഥർ സർക്കാർ ചെലവിൽ കൂട്ട പിരിവ് തുടങ്ങിയത് ഈ സാഹചര്യത്തിലാണ്. സർക്കാർ തന്നെ പിരിവ് പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് കൈയയച്ച് സംഭാവന വാങ്ങാം. പിരിവ് ഒരു അംഗീകൃത വ്യവസായമായി സർക്കാർ മാറ്റിയിരിക്കുകയാണ്. അതിനാൽ ഉദ്യോഗസ്ഥർക്ക് പേടിക്കേണ്ട. സർക്കാരിലേക്ക് പണം കണ്ടെത്തേണ്ട ഉദ്യോഗസ്ഥർ സ്വന്തം പോക്കറ്റും സർക്കാരിന്റെ പോക്കറ്റും വീർപ്പിക്കുന്ന തിർക്കിലാണ്. ഇക്കാര്യം സർക്കാരിനും അറിയാം.കോളീയവും നവകേരള സദസുമൊക്കെ നടത്താൻ കേരളത്തിലെ പ്രമാണിമാരായ ബിസിനസുകാർ കോടികളാണ് മുടക്കിയിരിക്കുന്നത്. നാളെ ഇവരോട് കൃത്യമായി നികുതി അടയ്ക്കാൻ പറയാൻ സർക്കാരിന് എന്താണ് അധികാരം. ഇക്കാര്യം ധനവകുപ്പിലെ ഉദ്യോഗസ്ഥർ ധനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല. ചുരുക്കത്തിൽ സർക്കാർ മാത്രമല്ല പ്രജകളും ബുദ്ധിമുട്ടിലാകും.
ക്ഷാമബത്ത നൽകാൻ സർക്കാരിന് ബാധ്യത ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ട് അധിക നാളായിട്ടില്ല. ജീവനക്കാരുടെ കൂട്ടത്തോടെയുള്ള മനം മാറ്റം ഇതിനെ തുടർന്നാണുണ്ടായത് . നവ കേരള സദസ്സ് ഉൾപ്പെടെയുള്ള സർക്കാരിൻറെ ധൂർത്ത് പരിഹാസ രൂപേണ കോടതി വാക്കാൽ പരാമർശിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും 2019 - ൽ നിശ്ചയിച്ച ശമ്പളത്തിലാണ് 2024 ലും ജോലി ചെയ്യുന്നത്.
കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഒരു രൂപയുടെ പോലും വരുമാനവർദ്ധനവ് ജീവനക്കാർക്ക് ഉണ്ടായിട്ടില്ല.മറ്റൊരു തൊഴിൽ മേഖലയിലും ഇത്തരം ഒരു സാഹചര്യം നിലവിലില്ല. അവിദഗ്ധ തൊഴിലാളികൾക്കും കർഷകത്തൊഴിലാളികൾക്കും ഓരോ വർഷവും കൂലി കൂട്ടി നിശ്ചയിക്കുന്നുണ്ട്. അസംഘടിത മേഖലയിൽ പോലും ഉയർന്ന കൂലി ലഭ്യമാകുന്ന കാലത്താണ് സർക്കാർ മേഖലയിലെ ജീവനക്കാരോടുള്ള ജനാധിപത്യവിരുദ്ധമായ സമീപനം.
അവശ്യസാധനങ്ങളുടെ വില പോലും ഇരുന്നൂറും 300 ഉം മടങ്ങാണ് വർദ്ധിച്ചിരിക്കുന്നത് പെട്രോളിന്റെയും ഡീസലിന്റെയും നികുതിയും സെസും വർധിപ്പിച്ചത് നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടാക്കിയത്.
വില കയറ്റത്തെ നേരിടാൻ സർക്കാർ സംവിധാനങ്ങൾ പരാജയമാണെന്ന് മാത്രമല്ല പ്രതിമാസം നിശ്ചിത ശമ്പളത്തിൽ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുകയും ആണ്.
സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ശമ്പളം അല്ലാതെ മറ്റൊരു വരുമാന മാർഗ്ഗമില്ല .അതിൽ തന്നെ നിർബന്ധിത കിഴിവുകൾ കഴിഞ്ഞ് ലഭിക്കുന്നത് വളരെ കുറഞ്ഞ തുകയാണ്.
സർക്കാർ ജീവനക്കാരുടെ മൊത്ത ശമ്പളത്തിന്റെ കണക്ക് പെരുപ്പിച്ച് കാട്ടുന്നവർ അതിൽ നിന്നും സർക്കാരിലേക്ക് തന്നെ നിർബന്ധപൂർവ്വം പിടിക്കുന്ന തുകയെ കുറിച്ച് മൗനം പാലിക്കുകയാണ്.
ഓരോ മാസവും കുടിശിക ഇനത്തിൽ തന്നെ ആയിരക്കണക്കിന് രൂപയാണ് ജീവനക്കാർക്ക് നഷ്ടപ്പെടുന്നത്.
2019ൽ നടപ്പിലാക്കിയ പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശിക പോലും നൽകാൻ ഇതേവരെ തയ്യാറായിട്ടില്ല
ലീവ് സറണ്ടർ ആനുകൂല്യം ലഭിച്ചിട്ട് എട്ട് വർഷമായി.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരുടെ 2023–24ലെ ലീവ് സറണ്ടർ സർക്കാർ നീട്ടി.
ജീവനക്കാരുടെ ശമ്പളപരിഷ്കരണ കുടിശികയുടെ ആദ്യ ഗഡു പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുമെന്ന ഉറപ്പ് പാഴായതിനു പിന്നാലെയാണു ലീവ് സറണ്ടറിലും സർക്കാർ പിന്നാക്കം പോയത്. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ലയിപ്പിക്കൽ അനിശ്ചിതമായി നീട്ടിവയ്ക്കുകയാണെന്നു ധനവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തെക്കാൾ ഗുരുതര പ്രതിസന്ധിയാണ് ഈ വർഷം സർക്കാരിനു മുന്നിലുള്ളതെന്നു ധനമന്ത്രി ഈയിടെ പറഞ്ഞിരുന്നു. അവധി സറണ്ടർ തുക പണമായി നൽകാതെ പിഎഫിൽ ലയിപ്പിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്; 4 വർഷം കഴിഞ്ഞേ പിൻവലിക്കാനാകൂ. സർവകലാശാലാ, കോളജ് അധ്യാപകരുടെ ഏഴാം ശമ്പള പരിഷ്കരണ കുടിശികയും മരവിപ്പിച്ചിരിക്കുകയാണ്. ഇത്തരത്തിൽ സർക്കാർ വൻ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിട്ടും ബാലഗോപാൽകട പൂട്ടി സ്ഥലം വിട്ടെന്നാണ് കേൾക്കുന്നത്. കേന്ദ്ര സർക്കാരിൽ നിന്നും ധനസഹായം കരസ്ഥമാക്കാൻ പോലും ബാലഗോപാലിന്റെ കഴിയുന്നില്ലന്നാണ് ആക്ഷേപം.
സർക്കാർ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങളും തൊഴിലാളികളുടെ സർക്കാർ അട്ടിമറിച്ചതോടെ ഇടത് അനുഭാവ സർവീസ് സംഘടനകളിൽ നിന്ന് ജീവനക്കാരുടെ വൻതോതിലുള്ള കൊഴിഞ്ഞു പോക്ക് തുടങ്ങിയത്. ഇങ്ങനെ മുന്നോട്ടുപോയാൽ ഇങ്കിലാബ് സിന്ദാബാദ് വിളിക്കാൻ ആളെ കിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി സർക്കാരിനെ അറിയിക്കും.
എന്നും ജീവനക്കാരോടൊപ്പം എന്ന മുദ്രാവാക്യവുമായി അധികാരത്തിലെത്തിയ സർക്കാരാണ് പെൻഷൻ ആനുകൂല്യങ്ങൾ പോലും അട്ടിമറിച്ചത്.
കോവിഡിന്റെ മറവിൽ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുത്തത് വലിയ വാർത്തയായതിന് പിന്നാലെയാണ് പെൻഷൻ നിർണ്ണയത്തിലും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്. സി പി എം സംസ്ഥാന കമ്മിറ്റി ഇടപെട്ടാണ് ഏകപക്ഷീയമായി ശമ്പളം പിടിച്ചെടുക്കുന്ന രീതിയിൽ ഒരു മാസത്തെ സാവകാശം നൽകിയത്. അതിനിടയാലാണ് പെൻഷനിൽ കൈവച്ചത്.ഇനി ശമ്പളത്തിൽ നിന്നും 10% പിടിച്ചെടുക്കാനും നീക്കമുണ്ട്.
എല്ലാ തീരുമാനങ്ങളും സർക്കാർ ജീവനക്കാരെ നിരാശയിലാഴ്ത്തുന്നതും സർക്കാരിനെ സഹായിക്കുന്നതുമാണ്. പിണറായി അധികാരത്തിലെത്തിയത് മുതൽ ജീവനക്കാരോട് നിഷേധാത്മക നിലപാടാണ് തുടരുന്നതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ജീവനക്കാർ ജോലിചെയ്യുന്നില്ലെന്ന ആക്ഷേപം മുഖ്യമന്ത്രി എപ്പോഴും ഉന്നയിക്കാറുണ്ട്. മുഖ്യമന്ത്രി ജോലി ചെയ്യുന്നില്ലെന്ന് പറയുന്നത് തങ്ങളെ അധിക്ഷേപിക്കാനാണെന്നാണ് ജീവനക്കാരുടെ ആക്ഷേപം.
എക്കാലവും സി പി എമ്മിന് കരുത്തായി നില കൊണ്ടവരാണ് സർക്കാർ ജീവനക്കാർ. 5 ലക്ഷം ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും എല്ലാ പാർട്ടികൾക്കും എക്കാലത്തും വോട്ടുബാങ്കായിരുന്നു. എന്നാൽ അത്തരമൊരു ചിന്താഗതിയിലാണ് മാറ്റം ഉണ്ടായിരിക്കുന്നത്. ഇടത് സംഘടനാ പ്രവർത്തകർ പോലും ഇടതിന് വോട്ടുചെയ്യാത്ത അവസ്ഥയാണ് വന്നു ചേർന്നിരിക്കുന്നത്. 2026 ൽ നടക്കുന്ന തെരഞ്ഞടുപ്പിൽ ഇത് സിപിഎമ്മിന് വലിയ തലവേദനയായി തീരുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ചുരുങ്ങിയ കാലം ഏറ്റവും കൂടുതൽ വിദേശ യാത്ര നടത്തി ഒന്നും നേടാതെ തിരിച്ചെത്തിയ മുഖ്യമന്ത്രി എന്ന കുപ്രസിദ്ധി മുഖ്യമന്ത്രിക്ക് നേടി
കൊടുത്ത സംസ്ഥാനമാണ് കേരളം. എന്നിട്ടും തങ്ങളെ തിരിഞ്ഞു നോക്കാത്തതിലാണ് ജീവനകാർക്ക് സങ്കടം. ഇതിനെല്ലാം കുട പിടിച്ചവരാണ് സർക്കാർ ജീവനക്കാർ .
കടം വാങ്ങി ശമ്പളവും പെന്‍ഷനും നല്‍കുന്ന സര്‍ക്കാര്‍ പാലിനും വെള്ളത്തിനും വൈദ്യുതിക്കും മദ്യത്തിനും തുടങ്ങി എല്ലാത്തിനും വില കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കി.
സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം നട്ടംതിരിയുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിദേശയാത്ര നടത്തി കോടികള്‍ ധൂര്‍ത്തടിക്കുന്നത്. മിക്ക യാത്രയിലും അദ്ദേഹം ഭാര്യയേയും മകളേയും ചെറുമകളേയും ഒപ്പം കൂട്ടി. എന്നാല്‍ ഇതിനായി എത്ര രൂപ ചെലവഴിച്ചുവെന്ന വിവരം സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. സാമ്പത്തിക ഞെരുക്കത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായ സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പോലും കടമെടുത്ത് നല്‍കേണ്ട സ്ഥിതിയാണ്. എന്നാല്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യാത്രാ ചെലവുകള്‍ക്ക് ധനവകുപ്പ് നിര്‍ലോഭം പണം അനുവദിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശ യാത്രക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എത്ര രൂപ ചെലവാക്കിയെന്ന ചോദ്യത്തിന് വർഷങ്ങൾ കഴിഞ്ഞിട്ടും മറുപടി ലഭിച്ചിട്ടില്ല. വിദേശ യാത്രക്കായി ചെലവിട്ട തുക സംബന്ധിച്ച് വിവരം ശേഖരിച്ചുവരികയാണെന്ന സ്ഥിരം പല്ലവിയാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.
സർക്കാർ ജീവനക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കാൻ വരെ പിണറായി സർക്കാർ ആലോചിക്കുന്നുണ്ട്.. കേരളത്തിൽ മുൻപെങ്ങും അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധി ഇപ്പോഴുണ്ട്. റവന്യു കമ്മി ഗ്രാന്റ് മുൻ വർഷത്തെ അപേക്ഷിച്ച് കോടികൾ രൂപ കുറഞ്ഞു. ഈ വർഷത്തെ കടമെടുപ്പു പരിധിയിൽ കോടികൾ കേന്ദ്രം വെട്ടിച്ചുരുക്കി. ജിഎസ്ടി വരുമാന നഷ്ടപരിഹാരത്തിൽ അനുകൂല തീരുമാനം വരാത്തതിനാൽ കോടികളുടെ നഷ്ടം ഉണ്ടാകാം. .
കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ, മുൻപെങ്ങും ഇല്ലാത്തത്ര ഗുരുതരമായ അവസ്ഥയിലാണിപ്പോൾ കേരളം എത്തിയിരിക്കുന്നതെന്നു ധനമന്ത്രി വെളിപ്പെടുത്തുന്നത് അത്യാപൽക്കരമായ ഒരു ഭാവിയിലേക്കാണ് വിരൽചൂണ്ടുന്നത്. അതായത് ശമ്പളവും പെൻഷനും മുടങ്ങും എന്നാണ് ധനമന്ത്രി പറഞ്ഞു വയ്ക്കുന്നത്.
മന്ത്രി പറഞ്ഞ കണക്കനുസരിച്ച് കോടികളുടെ വരുമാനക്കുറവാണ് ഈ വർഷം കേരളത്തിനുണ്ടാകാൻ പോകുന്നത്.
ഗുരുതര പ്രതിസന്ധി അനുഭവിക്കുന്ന സർക്കാരിനെ സാമ്പത്തികമായി നയിക്കാൻ ധനമന്ത്രിക്ക് കഴിയുന്നില്ലെന്ന ധാരണയിലാണ് സർക്കാർ ജീവനക്കാർ. അതേ സമയം താനുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ധനമന്ത്രിയുടെ തലയിൽ കെട്ടി രക്ഷപ്പെടാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നാണ് ചിലരെങ്കിലും കരുതുന്നത്.തോമസ് ഐസക് ഉണ്ടായിരുന്നപ്പോൾ തൻെറ സ്വാതന്ത്ര്യം കുറഞ്ഞതായിരുന്നു പിണറായിയുടെ ആക്ഷേപം. അത് എന്തായാലും ക്ഷാമബത്ത പോലും നൽകാൻ കഴിയാത്ത തരത്തിൽ സർക്കാർ കൂപ്പു കുത്തുന്നത് ആദ്യ സംഭവമാണ്. സർക്കാർ ജീവനക്കാർ കൂറു മാറിയാൽ സർക്കാർ തീർത്തും പ്രതിസന്ധിയിലാവും. എന്തിന് അട്ടിമറി വരെ സംഭവിക്കാം. ബി ജെ പിയാകട്ടെ കരുതലോടെയാണ് നീങ്ങുന്നത്. .
സർക്കാർ ജീവനക്കാർ പിണങ്ങിയാൽ ഭരണയന്ത്രം തിരിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് സർക്കാരിനറിയാം. ഫയലുകൾ താമസിപ്പിച്ചും തീരുമാനങ്ങളിൽ ഉടക്കിട്ടും ജീവനക്കാർ മുന്നോട്ടു പോവുകയാണെങ്കിൽ സർക്കാർ പ്രതിസന്ധിയിലാവും. ക്ഷാമബത്ത കുടിശികയുടെ കാര്യത്തിൽ ഹൈക്കോടതിയുടെ ഇടപെടലാണ് നിർണായകമാവുന്നത്. ഇതാണ് സർക്കാർ മാറി ചിന്തിക്കാൻ കാരണം.
https://www.facebook.com/Malayalivartha