ശക്തനായ മുഖ്യമന്ത്രിക്ക് ശക്തനായ ആഭ്യന്തരമന്ത്രി, അമ്പാടിമുക്കില്‍ പി. ജയരാജന്‍ അടുത്ത ആഭ്യന്തരമന്ത്രി

ഫസല്‍ വധക്കേസില്‍ അറസ്റ്റ് ഭീഷണി നേരിടുന്ന സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജനെ അടുത്ത ആഭ്യന്തരമന്ത്രിയായി അവതരിപ്പിച്ച് കണ്ണൂരില്‍ ഫഌ്‌സ് ബോര്‍ഡ് ഉയര്‍ന്നു. പി. ജയരാജനെ ശ്രീകൃഷ്ണനായും പിണറായി വിജയനെ അര്‍ജുനനായും ചിത്രീകരിച്ച അമ്പാടിമുക്കില്‍തന്നെയാണു പുതിയ ഫഌ്‌സ് ബോര്‍ഡും പ്രത്യക്ഷപ്പെട്ടത്.
'ശക്തനായ രാജാവിനു ശക്തനായ സൈന്യാധിപന്‍, ശക്തനായ മുഖ്യമന്ത്രിക്കു ശക്തനായ ആഭ്യന്തരമന്ത്രി' എന്നിങ്ങനെയാണു ബോര്‍ഡിലെ വിശേഷണം. ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പാകട്ടെ, 'ആഭ്യന്തരമന്ത്രി പി. ജയരാജന്‍ സല്യൂട്ട് സ്വീകരിക്കുന്നു' എന്നും. ദേശീയപതാക പാറുന്ന തുറന്ന വാഹനത്തില്‍, കമാന്‍ഡോകളുടെ അകമ്പടിയോടെ ജയരാജന്‍ പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്ന ചിത്രം കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയാറാക്കിയതാണ്. സി.പി.എമ്മില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധി നേതാക്കളുണ്ടെങ്കിലും ആഭ്യന്തരമന്ത്രിയാകേണ്ടതു പി. ജയരാജനെപ്പോലെ ഒരാളാണെന്ന് അമ്പാടിമുക്ക് സഖാക്കള്‍ പറയുന്നു. ആര്‍.എസ്.എസില്‍നിന്നും ബി.ജെ.പിയില്‍നിന്നും സി.പി.എമ്മിലേക്ക് ഒട്ടേറെ പ്രവര്‍ത്തകര്‍ ചേക്കേറിയ സ്ഥലമാണ് അമ്പാടിമുക്ക്. ഇവിടെത്തന്നെയാണു നേരത്തേ 'ചുവന്ന' ഗണപതി പ്രതിമ ഉപയോഗിച്ചു സി.പി.എം. പ്രവര്‍ത്തകര്‍ ഗണേശനിമജ്ജനം നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha