Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ


ആ ഓട്ടം വെറുതേയായില്ല... വിമാനത്തിൽ മെഡിക്കൽ എമർജൻസി അനൗൺസ്മെന്റ്; സീറ്റിൽനിന്ന് ഓടിയെത്തി യാത്രക്കാരിക്ക് തുണയായി മലയാളി നഴ്സ്, സേവനത്തിന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ആദരം


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 1080 രൂപയുടെ വർദ്ധനവ്


ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... മിസ് യൂണിവേഴ്‌സ് വേദിയിൽ കേരളത്തിന്റെ അഭിമാനമായി കെസിയ ലിസ് മെജോ; ദേശീയ വേഷത്തിൽ മലയാളിത്തവും പ്യൂർട്ടോ റിക്കോയുടെ വർണവൈവിധ്യവും, വിമർശനങ്ങളും ചർച്ചയാകുന്നു

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ

02 APRIL 2025 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; പരിശോധനയില്‍ 17071 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 54 കേസുകൾ

തൊഴിൽ നിയമങ്ങൾ ആധുനികവൽക്കരിക്കുന്നതിനും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നടപടികൾ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും തൊഴിൽ അവകാശങ്ങളും ദുർബലപ്പെടുത്തരുത്; ആഞ്ഞടിച്ച് മന്ത്രി ബിന്ദു കൃഷ്ണ

അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഴ സാധ്യത;ജാഗ്രത

  സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.

*പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

*പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

*മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

*ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

*വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

*വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

*അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

*കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.

* പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11  മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.

* നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനിൽ പുലർച്ചെ ദുരന്തം; ട്രക്കുകളും ബസും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു  (2 hours ago)

പി.ടി. ഉഷയ്ക്ക് ആശ്വാസം ഐ.ഒ.എ വോട്ടർപട്ടിക ചോദ്യം ചെയ്ത ഹർജി തള്ളി തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വഴിതുറന്നു  (2 hours ago)

സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്  (2 hours ago)

മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്  (3 hours ago)

ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; പരിശോധനയില്‍ 17071 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 54 കേസുകൾ  (3 hours ago)

ഒമാനിലെ ഹൈമ-തുംറൈത്ത് റോഡിൽ ബസും രണ്ട് ട്രക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് മരണം... നിരവധി പേർക്ക് പരുക്ക്  (3 hours ago)

തൊഴിൽ നിയമങ്ങൾ ആധുനികവൽക്കരിക്കുന്നതിനും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള നടപടികൾ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും തൊഴിൽ അവകാശങ്ങളും ദുർബലപ്പെടുത്തരുത്; ആഞ്ഞടിച്ച് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ  (3 hours ago)

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ മഴ സാധ്യത;ജാഗ്രത  (3 hours ago)

ഓരോ വ്യക്തിയുടേയും സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്; ഏത് തരത്തിലുള്ള ആക്രമണവും ഭരണഘടനയ്ക്ക് എതിരാണ്; ആരോഗ്യ മേഖല ഒറ്റ സമൂഹമായി നിലകൊണ്ടാല്‍ അക്രമങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്  (3 hours ago)

കേരള പോലീസ് സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയായ 'മെഗാ കോമ്പിംഗ്-2'- വിൻ്റെ ഭാഗമായി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി; വാഹന പരിശോധനയുടെ ഭാഗമായി സംസ്ഥാനത്താകെ 34,180 വാഹനങ്ങൾ പരിശോധിച്ചു  (3 hours ago)

ഒളിവിൽപ്പോയ ഭർത്താവിനെ തൂക്കി... ഉറങ്ങിക്കിടന്ന ഭാര്യയുടെ ദേഹത്ത് ടിന്നർ ഒഴിച്ച് തീകൊളുത്തി; രക്ഷിക്കാൻ ഓടിയ മകനും പൊള്ളലേറ്റു, ഒളിവിൽ പോയ ഭർത്താവ് ഷൊർണൂരിൽ പിടിയിൽ  (4 hours ago)

മണ്ഡല-മകരവിളക്ക് തീർത്ഥാടനം; മലിനീകരണം തടയുന്നതിനായി നിരോധനാജ്ഞ പുറപ്പെടുവിച്ചു; നിരോധനം ലംഘിക്കുന്നവരിൽ നിന്ന് 5,000 രൂപ വരെ തത്സമയം പിഴ ഈടാക്കും  (4 hours ago)

  കേരള സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ (കരാർ അടിസ്ഥാനത്തിൽ) തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു....  (4 hours ago)

Malayali Vartha Recommends