കോടികള്‍ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും സഹായിയും പിടിയില്‍

വിപണിയില്‍ മൂന്നു കോടി രൂപ വിലമതിക്കുന്ന ൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും സഹായിയും പിടിയില്‍. എക്സൈസ് സംഘം ചൊവ്വഴ്ച രാത്രി പത്തരയോടെ ഓമനപ്പുഴയില്‍ ഒരു റിസോര്‍ട്ടില്‍ നിന്നാണ് പ്രതികളെ കഞ്ചാവുമായി പിടികൂടിയത്. സിനിമയ്ക്ക് തിരക്കഥ എഴുതുന്നവരാണെന്നു പരിചയപ്പെടുത്തിയ തസ്ലിമ സുല്‍ത്താന (43), ഡ്രൈവറും സഹായിയും മണ്ണഞ്ചേരി സ്വദേശിയുമായ കെ.ഫിറോസ് ( 26) എന്നിവരാണ് അറസ്റ്റിലായത്. സിനിമാ, ടൂറിസം മേഖലയിലുള്ളവര്‍ക്ക് വില്ക്കാന് കൊണ്ടുവന്നതാണ് കഞ്ചാവാണെന്നാണ് പ്രതികളുടെ മൊഴി. ഹൈബ്രിഡ് കഞ്ചാവിന്റെ നാല് പൊതികളായിരുന്നു ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. മെഡിക്കല്‍ ആവശ്യത്തിനായി തായ്ലന്ഡ്, മലേഷ്യ എന്നിവിടങ്ങളിലാണ് ഇത് നിര്‍മിക്കുന്നത്. ബെംഗളൂരു വഴിയാണ് ഇവര്‍ ഇതു കൊണ്ടുവന്നത്.
തസ്ലിമ സുല്‍ത്താന കണ്ണൂര്‍ സ്വദേശിയാണെന്നും ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് താമസമെന്നും ചോദ്യം ചെയ്യലില്‍ പറഞ്ഞു. ക്രിസ്റ്റീന എന്നും ഇവര്‍ക്ക് പേരുണ്ട്. ലഹരി റാക്കറ്റുമായി ബന്ധമുള്ള തസ്ലിമ സുല്‍ത്താനയുടെ പേരില്‍ എറണാകുളം പൊലീസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ എംഡിഎംഎ ഉപയോഗിപ്പിച്ചതിനു പോക്സോ കേസെടുത്തിട്ടുണ്ട്. ഇംഗ്ലിഷ്, മലയാളം, തമിഴ് ഉള്‍പ്പെടെ എട്ടോളം ഭാഷ സംസാരിക്കുന്ന തസ്ലിമ ഭര്‍ത്താവും 2 മക്കളും ഒന്നിച്ച് ഇന്നലെ രാത്രി ഓമനപ്പുഴയിലെ റിസോര്‍ട്ടില്‍ നേരത്തെ ബുക്ക് ചെയ്ത മുറിയിലേക്ക് എത്തിയപ്പോള്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം. മഹഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു .
ചോദ്യം ചെയ്യലില്‍ ഇവര്‍ സിനിമാ മേഖലയില്‍ പ്രധാനപ്പെട്ട ചിലരുമായി ലഹരിവില്പന ഉള്ളതായി പറഞ്ഞിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് ഇടപാട്. ആലപ്പുഴയില്‍ ടൂറിസം രംഗത്തെ ചിലര്‍ക്ക് കൈമാറാനും ഉദ്ദേശിച്ചിരുന്നു. ഓണ്‍ലൈന്‍ വഴി ഇടപാടും പണം കൈമാറ്റവും നടത്തിയ ശേഷം പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കുന്നതാണ് രീതി. നേരത്തെ പറഞ്ഞുറപ്പിക്കുന്ന സ്ഥലത്ത് കഞ്ചാവ് എത്തിക്കാന്‍ സഹായിക്കുന്ന ചുമതലയാണ് ഫിറോസിന്റേത്. ഫിറോസ് ഇതിന് മുന്‍പും ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നു ചോദ്യം ചെയ്യലില്‍ പറഞ്ഞു. വന്‍ ഇടപാടുകളെ ഏല്‍ക്കുകയുള്ളൂ. ഇയാള്‍ക്കെതിരെ നിലവില്‍ മറ്റ് കേസുകളില്ല.
സാധാരണ കഞ്ചാവ് ഒരു ഗ്രാമിന് 500-1000 രൂപയാണെങ്കില്‍ ഇത് ഒരു ഗ്രാമിന്റെ വില 10,000 രൂപ വരും. പിടിച്ച തോതനുസരിച്ച് 10 വര്‍ഷം വരെ ശിക്ഷ കിട്ടുന്നതാണെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണര്‍ എസ്.വിനോദ് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























