സംസ്ഥാന ലോട്ടറി ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവ്....

സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍. ആഴ്ചയില്‍ ഏഴ് ദിവസമുണ്ടായിരുന്ന എല്ലാ ടിക്കറ്റുകളുടെ വിലയിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.. 40 രൂപയായിരുന്ന പ്രതിവാര ടിക്കറ്റുകളുടെ വില 50 രൂപയായി.
നിലവില്‍ മൂന്നെണ്ണത്തിന്റെ വിജ്ഞാപനം മാത്രമാണ് പുറത്തിറങ്ങിയത്. എന്നാല്‍ എല്ലാ ഭാഗ്യക്കുറികളുടേയും വില ഉയര്‍ത്താനായി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍.
പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ ആഴ്ചയില്‍ ഏഴ് ദിവസവുമുള്ള എല്ലാ ഭാഗ്യക്കുറികളുടെയും ടിക്കറ്റ് നിരക്ക് 50 രൂപയായി ഉയരും. നിലവില്‍ ഫിഫ്റ്റി- 50 ഭാഗ്യക്കുറിക്ക് മാത്രമാണ് 50 രൂപ നിരക്കുള്ളത്.
സമ്മാനത്തുകകളിലും വര്‍ദ്ധന വരുത്തിയിട്ടുണ്ട്. 75 മുതല്‍ 80 ലക്ഷംവരെയായിരുന്ന ഒന്നാം സമ്മാനം ഒരുകോടി രൂപയായി ഉയര്‍ത്തി. ചൊവ്വാഴ്ച നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ സമ്മാനം ഒരുകോടിയായി ഉയരും.
വ്യാഴാഴ്ചത്തെ കാരുണ്യ പ്ലസ് സമ്മാനവും 80 ലക്ഷം രൂപയില്‍ നിന്ന് ഒരു കോടിയാകുന്നതാണ്.
https://www.facebook.com/Malayalivartha


























