ഓട്ടോയും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഓട്ടോയും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഒരാള്‍ക്ക് പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ പരിയാപുരം സ്കൂള്‍ പടിയിലാണ് സംഭവം നടന്നത്. ഓട്ടോ യാത്രക്കാരനായ ഏഴൂര്‍ പറൂര്‍പടി വിജേഷ് എന്ന കുട്ടു(30)വാണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ ഏഴൂര്‍ സ്വദേശി സുബിനെ പരിക്കുപറ്റി പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് വേണ്ടി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഓട്ടോയില്‍ കുടുങ്ങിയ രണ്ടുപേരെയും താനൂര്‍ ഫയര്‍ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. പരേതനായ പറൂര്‍പടി ശ്രീകുമാറാണ് മരിച്ച സുബിന്റെ അച്ഛന്. അമ്മ : ബേബി. സഹോദരങ്ങള്‍ : വിനീഷ്, വിനീത.
"
https://www.facebook.com/Malayalivartha


























