കണ്ണീര്‍ക്കാഴ്ചയായി... കോളജിലെ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

കോളജിലെ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വര്‍ഷ എന്ന 20കാരിയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലെ ആര് ജി ഷിന്‍ഡെ കോളജിലാണ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കണ്ണീരിലാഴ്ത്തിയ സംഭവം നടന്നത്.
ചിരിച്ചുകൊണ്ട് കോളജ് അനുഭവങ്ങള്‍ പറയുന്നതിനിടെ പെട്ടെന്ന്് വര്‍ഷ കുഴഞ്ഞുവീഴുകയായിരുന്നു. വര്‍ഷയെ ഉടനെ പരന്ദയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. ഫെയര്‍വെല്‍ ചടങ്ങുകള്‍ മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ആ ദൃശ്യങ്ങള്‍ തീരാനോവായി അവശേഷിക്കുന്നു.
അതേസമയം വര്‍ഷയ്ക്ക് 8 വയസ്സുള്ളപ്പോള്‍ ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷമായി ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഹൃദയാഘാതം സംഭവിച്ചുവെന്നും ഇത് മസ്തിഷ്ക മരണത്തിനും ഒടുവില്‍ മരണത്തിനും കാരണമായെന്നുമാണ് റിപ്പോര്‍ട്ടുകളുള്ളത്. വര്‍ഷയുടെ മരണത്തില്‍ അനുശോചിച്ച് കോളജിന് ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























