വീണ്ടും കാട്ടാനയുടെ ആക്രമണം.... വീട്ടിലേക്കു നടന്നു പോകുകയായിരുന്ന അമ്മയ്ക്കും മകനും നേരെ കാട്ടാനാക്രമണം

വീട്ടിലേക്കു നടന്നു പോകുകയായിരുന്ന അമ്മയ്ക്കും മകനും നേരെ കാട്ടാനാക്രമണം. മകന് ദാരുണാന്ത്യം. അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. കയറംകോടം കണ്ണാടന്‍ച്ചോല അത്താണിപ്പറമ്പില്‍ കണ്ണാടന്‍ച്ചോല കുളത്തിങ്കല്‍ ജോസഫ് മാത്യുവിന്റെ മകന് അലന് ജോസഫ്(23) ആണ് മരിച്ചത്.
അലന്റെ അമ്മ വിജിക്ക് (46) ഗുരുതരമായി പരുക്കേറ്റു. ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം നടന്നത്.
വരുന്ന വഴി പ്രദേശത്തെ കടയില്‍ നിന്ന് പാല് ഉള്‍പ്പെടെയുള്ള സാധനങ്ങളും വാങ്ങി. വീട് എത്തുന്നതിന്റെ 50 മീറ്റര്‍ മുന്‍പാണ് ദുരന്തം സംഭവിച്ചത്. സംഭവം നടന്നയുടന്‍ ആനയുടെ ചിന്നം വിളി കേട്ടതായി നാട്ടുകാര്‍ . പരിസരവാസികളാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.
കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന അലന്, ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. സഹോദരി: ആന്മേരി. മുണ്ടൂര്‍ പഞ്ചായത്തില്‍ തിങ്കളാഴ്ച ഉച്ചവരെ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
https://www.facebook.com/Malayalivartha


























