രാജ്യത്ത് ഉഷ്ണതരംഗത്തിന് സാധ്യത... ഡല്‍ഹിയില്‍ അടുത്ത മൂന്ന് ദിവസം ഉഷ്ണതരംഗമുണ്ടായേക്കുമെന്ന് സൂചന

രാജ്യത്ത് ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഡല്‍ഹിയില്‍ അടുത്ത മൂന്ന് ദിവസം ഉഷ്ണതരംഗമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഡല്‍ഹി കൂടാതെ ഹിമാചല്‍ പ്രദേശ്, ഹരിയാണ, പഞ്ചാബ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്കി
അതേസമയം, രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ ഞായറാഴ്ച 42 ഡിഗ്രി സെല്‍ഷ്യസിലും കൂടുതല്‍ താപനില രേഖപ്പെടുത്തി. ഡല്‍ഹി, രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ എന്നിവിടങ്ങളിലെ 21 നഗരങ്ങളിലാണ് ഞായറാഴ്ച ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്.
ഏപ്രില്‍ ആദ്യവാരത്തില്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ മൂന്ന് മുതല്‍ 6.9 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനായി സാധ്യതയേറെയാണ്.
രാജസ്ഥാനിലെ ബാര്‍മറില്‍ ഞായറാഴ്ചത്തെ താപനില 45.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഏപ്രില്‍ ആദ്യവാരത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.
https://www.facebook.com/Malayalivartha


























