കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചേലക്കര എംപി കെ രാധാകൃഷ്ണന് ഇന്ന് കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകും...

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചേലക്കര എംപി കെ രാധാകൃഷ്ണന് ഇന്ന് കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരാകും. നേരത്തെ രണ്ട് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും രാധാകൃഷ്ണന് ഹാജരായിരുന്നില്ല.
തുടര്‍ന്നാണ് ഇന്ന് ഹാജരാകണമെന്ന് ഇഡി നോട്ടീസ് നല്‍കിയത്. ഇഡി ആവശ്യപ്പെട്ട രേഖകള്‍ കഴിഞ്ഞ മാസം 17 ന് രാധാകൃഷ്ണന് കൈമാറിയിരുന്നു. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ പാര്‍ട്ടിയുടെ ഇടപാടിനെ കുറിച്ച് മൊഴിയെടുക്കാനാണ് കെ രാധാകൃഷ്ണന് ഇഡി നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇഡി കരുവന്നൂരില്‍ രണ്ടാം ഘട്ട കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് .
https://www.facebook.com/Malayalivartha


























