വാഴയില മുറിച്ചെന്ന സംശയത്തില്‍ 12 കാരനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 60 കാരന് 15 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു

പുരയിടത്തില്‍ നിന്നും വാഴയില മുറിച്ചെന്ന സംശയത്തില്‍ 12 കാരനെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 60 കാരന് 15 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാരോട് പൊറ്റയില്‍ക്കട കാണ വിള വീട്ടില്‍ ധര്മ്മന് മകന് ബാബുവിനെ(60) യാണ് ശിക്ഷിച്ചത്. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് വിധി പ്രസ്താവിച്ചത്.
2016 മെയ് 8 നാണ് സംഭവം നടന്നത്. കാണ വിള തബുഭവനില് ഷാജി മകന് തബു എന്ന് വിളിക്കുന്ന ഷൈന്‍ എന്ന 12 കാരനെയാണ് പൈശാചികമായി കൊല്ലാന്‍ ശ്രമിച്ചത്.
പാറശ്ശാല പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി അജിത് പ്രസാദ് ഹാജരായി..
https://www.facebook.com/Malayalivartha


























