പ്രൗഡ ഗംഭീരമായ സദസ്സിൽ ഐവർ കളി; മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിൽ ഐവർ കളി അരങ്ങേറി

ഭക്തിയും വിശ്വാസവും ഐതീഹ്യവും ഇഴ പിരിഞ്ഞ അന്തരീക്ഷത്തിൽ മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിൽ ഐവർ കളി അരങ്ങേറി, മുണ്ടക്കയം അയ്യപ്പദാസും സംഘവുമാണ് കളിത്തട്ടിനെ സാക്ഷിയാക്കി നടപന്തലിൽ ഐവർ കളി നടത്തിയത്.
ഈ അനുഷ്ടാന കലാരൂപം കാണാൻ നിരവധി ഭക്തരാണ് ക്ഷേത്രത്തിൽ എത്തിയത് . വിളക്കിന്റെ ദീപ പ്രഭയിൽ ദേവി സ്തുതികളോടെ താളത്തിൽ ചുവടു വെച്ചാണ് ഐവർ കളി നടന്നത്.
കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിൽ മാത്രമാണ് ഐവർകളി നടക്കുന്നത്. കൊടുങ്ങൂർ ക്ഷേത്രത്തിൽ പ്രാചീന കാലം മുതൽ ഐവർ കളി നടന്നിരുന്നു ഇടയ്ക്ക് വെച്ച് അത് നിന്ന് പോയിരുന്നു. എങ്കിലും ചരിത്ര പ്രൗഡിയോടെ കളിത്തട്ട് ഇന്നും സംരക്ഷിച്ചു പോരുന്നു. നിരവധി ഭക്തരായിരുന്നു ഐവർ കളി കാണാൻ എത്തിയത്.
https://www.facebook.com/Malayalivartha


























