ആശവര്‍ക്കര്‍മാരുടെ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ പരമാവധി വിട്ടുവീഴ്ച ചെയ്തെന്ന് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി

ആശവര്‍ക്കര്‍മാരുടെ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ പരമാവധി വിട്ടുവീഴ്ച ചെയ്തെന്ന് തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി . ഇതിനപ്പുറം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും ശിവന്‍കുട്ടി.
ആശാവര്‍ക്കര്‍മാര്‍ തൊഴില്‍ മന്ത്രി എന്ന നിലയില്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും അവരുടെ നിവേദനം ഞാന്‍ കൈപ്പറ്റിയെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ മന്ത്രി മൂന്നു തവണ ചര്‍ച്ച നടത്തിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേ സമയം, ആശാ വര്‍ക്കര്‍മാരുടെ സമരം ഇന്ന് 58ആം ദിവസം പിന്നിടുന്നു. ഓണറേറിയം കൂട്ടണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴില്‍ മന്ത്രിക്ക് ഇന്നലെ സമരസമിതി 5 നിവേദനങ്ങള്‍ നല്കിയിട്ടുണ്ടായിരുന്നു.
ആവശ്യങ്ങള്‍ പഠിക്കാനുള്ള കമ്മറ്റി ഒരു മാസത്തിനുള്ളില്‍ രൂപീകരിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് തൊഴില്‍ മന്ത്രി സമരക്കാര്‍ക്ക് നല്കിയ ഉറപ്പ്.
"
https://www.facebook.com/Malayalivartha


























