കൊല്ലം ആയൂരില്‍ വാഹനാപകടത്തില്‍ നവവധു മരിച്ചു...

കൊല്ലം ആയൂരില്‍ വാഹനാപകടത്തില്‍ നവവധു മരിച്ചു. അടൂര്‍ സ്വദേശിനി സാന്ദ്ര വില്‍സണ്‍ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഭര്‍ത്താവ് ആയൂര്‍ സ്വദേശി ജിതിന് ജോയിക്കൊപ്പം ബുള്ളറ്റില്‍ സഞ്ചരിക്കുമ്പോള്‍ അപകടമുണ്ടായത്.
ഇരുചക്ര വാഹനവും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. ബന്ധു വീട്ടില്‍ പോയി മടങ്ങുന്ന വഴിയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ജിതിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha


























