പൂച്ചയെ രക്ഷിക്കാനായി ബൈക്ക് നിര്‍ത്തി റോഡിലേക്ക് ഇറങ്ങിയ യുവാവിന് കാറിടിച്ച് ദാരുണാന്ത്യം...

സങ്കടക്കാഴ്ചയായി... പൂച്ചയെ രക്ഷിക്കാനായി ബൈക്ക് നിര്‍ത്തി റോഡിലേക്ക് ഇറങ്ങിയ യുവാവിന് കാറിടിച്ച് ദാരുണാന്ത്യം. കാളത്തോട് ചിറ്റിലപ്പളളി സ്വദേശി സിജോയാണ് (42) മരിച്ചത്.
മണ്ണുത്തി റോഡില്‍ ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം നടന്നത്. സിജോയെ തൃശൂരിലുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പൂച്ചയെ കണ്ട് യുവാവ് റോഡില്‍ ഇറങ്ങുന്നതും റോഡ് മുറിച്ച് കടക്കുന്നതും ദൃശ്യങ്ങളില്‍ കാണാനാകും. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha


























