സംസ്ഥാനത്തെ കോടതി ഫീസുകള്‍ കുത്തനെ വര്‍ധിപ്പിച്ചതിനെത്തൊരെ കേരള ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

സംസ്ഥാനത്തെ കോടതി ഫീസുകള്‍ കുത്തനെ വര്‍ധിപ്പിച്ചതിനെത്തൊരെ കേരള ഹൈകോടതി അഭിഭാഷക അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈകോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും ഉത്തരവിട്ടു.
കോടതി ഫീ വര്‍ധനവിന് ആസ്പദമായ ജസ്റ്റിസ് വി കെ മോഹനന്‍ കമ്മിറ്റീ റിപ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഹാജരാക്കാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.റിപ്പോര്‍ട്ടുകള്‍ മുദ്ര വെച്ച കവറില്‍ ഹാജരാകാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അനുവദിച്ചില്ല.
നിലവിലെ കോടതി ഫീസ് വര്‍ധന 400 മുതല്‍ 900 ശതമാനം വരെ ആണെന്നും യാതൊരു അടിസ്ഥാനവും ഇല്ലാതെ ആണ് ഇതെന്നും ഹര്‍ജിഭാഗത്തിന് ഹാജരായ അഡ്വ യശ്വന്തു ഷെനോയ് വാദിച്ചു.കോടതി ഫീസുകള്‍ ഉയര്‍ത്തുന്നതിനുള്ള കാരണങ്ങള്‍ ഇത് സംബന്ധിച്ചു സര്‍ക്കാര്‍ പാസ്സാക്കിയ ബില്ലില്‍ വ്യക്തം ആകിയിട്ടില്ലെന്നും വര്‍ധന യുക്തി സഹമല്ലെന്നും ഹര്‍ജി ഭാഗം ചൂണ്ടികാട്ടി. അതിനാല്‍ നിലവിലെ വര്‍ധന നടപ്പാകുന്നത് തടയാണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. അതെ സമയം നിയമ സഭ പാസ്സാക്കിയ ഒരു നിയമത്തിനു ഭരണാഘടന സാധുത ഉണ്ടെന്നാണ് വ്യാഖ്യാനികേണ്ടതെന്നും അതിനാല്‍ ഈ ഘട്ടത്തില്‍ ഇടപെടാന്‍ ആവില്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ വേഗത്തില്‍ വാദം കേള്‍ക്കാം എന്നും ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, എസ് മനു എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കേസ് മെയ് 23 ന് വാദം കേള്‍ക്കാന്‍ മാറ്റി.
https://www.facebook.com/Malayalivartha


























