ബൈക്കപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം...

ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരുക്ക് . കണ്ണൂര്‍ പിണറായി പാറപ്രം ശ്രീജിത്ത്- ബിന്ദു ദമ്പതികളുടെ മകന് സങ്കീര്‍ത്, കാസര്‍കോട് കയ്യൂര്‍ പലോത്തെ കെ. ബാബുവിന്റെയും രമയുടെയും മകന് ധനുര്‍വേദ് (19) എന്നിവരാണ് മരിച്ചത്.
സഹയാത്രികനായ മറ്റൊരു വിദ്യാര്‍ഥി ഷിബി ശ്യാമിനാണ് പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥികളാണ് മൂന്നു പേരും. ദേശീയപാത 66ല്‍ കെ.പി.ടിക്ക് സമീപത്ത് ചൊവ്വാഴ്ച പുലര്‍ച്ച 2.50നാണ് അപകടം നടന്നത്. ബുള്ളറ്റ് ബൈക്കില്‍ കുന്തികന ഭാഗത്തുനിന്ന് കെ.പി.ടി ഭാഗത്തേക്ക് മൂവരും സഞ്ചരിക്കുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുമറിയുകയായിരുന്നു.
സ?ങ്കേതും ധനുര്‍വേദും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ ഷിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് അമിതവേഗത്തിലായിരുന്നെന്നും ആരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ്. കദ്രി ട്രാഫിക് പൊലീസ് കേസെടുത്തു. മരിച്ച ധനുര്വേദിന് ഒരു സഹോദരനുണ്ട്
https://www.facebook.com/Malayalivartha


























