മത്സ്യബന്ധന ജോലിക്കിടയില്‍ വേമ്പനാട്ട് കായലില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളിയെ കാണാതായി...

തെരച്ചില്‍ വീണ്ടും.... മത്സ്യബന്ധന ജോലിക്കിടയില്‍ വേമ്പനാട്ട് കായലില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളിയെ കാണാതായി. ആര്‍പ്പൂക്കര പഞ്ചായത്തില്‍ മഞ്ചാടിക്കരി സുനില്‍ ഭവനില്‍ സുനില്‍കുമാറിനെ (43) ആണ് കാണാതായത്.
ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. പുത്തന്കായലിന്റെ പടിഞ്ഞാറ് ഭാഗത്ത് വലവിരിക്കുന്നതിനിടെ സുനില്‍ വള്ളത്തില്‍ നിന്ന് കായലിലേക്ക് വീഴുകയായിരുന്നു.
സമീപവാസിയായ ചക്രപുരയ്ക്കല്‍ ജോഷിയും മത്സ്യബന്ധനത്തിന് കൂടെയുണ്ടായിരുന്നു. കോട്ടയത്തു നിന്ന് ഫയര്‍ഫോഴ്സ് എത്തി പുലര്‍ച്ചെ വരെ തിരച്ചില്‍ നടത്തിയെങ്കിലും സുനിലിനെ കണ്ടെത്താനായി കഴിഞ്ഞില്ല. ഏഴുമണിയോടെ വീണ്ടും തെരച്ചില്‍ ആരംഭിച്ചു.
"
https://www.facebook.com/Malayalivartha


























