ദേശീയപാതയില്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കായികതാരം മരിച്ചു....

ദേശീയപാതയില്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കായികതാരത്തിന് ദാരുണാന്ത്യം. തഴവ വടക്കുംമുറി സ്വദേശി 19 വയസുള്ള നന്ദദേവന്‍ ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടമുണ്ടായത്.
റോഡ് മുറിച്ചു കടക്കുകയായിരുന്ന സ്കൂട്ടറില്‍ ഇടിക്കാതെ ഒഴിഞ്ഞു മാറുന്നതിനിടെയാണ് ബൈക്കിന്റെ നിയന്ത്രണംവിട്ടത്. നന്ദദേവനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് വൈദ്യുത തൂണില്‍ ഇടിച്ച് മറിയുകയായിരുന്നു. പെട്ടെന്ന് മുന്നിലെത്തി സ്കൂട്ടര്‍ കണ്ട് ബൈക്ക് വെട്ടിച്ചതോടെ റോഡില്‍ മറിഞ്ഞ് മുന്നോട്ട് നീങ്ങി.
തുടര്‍ന്ന് മീറ്ററുകളോളം മുന്നോട്ട് പോയശേഷമാണ് വൈദ്യുത തൂണിലിടിച്ചത്. സുഹൃത്ത് ശ്രീനാഥ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha


























