Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

പത്താംക്ലാസുകാരന്‍ ആദിശേഖറിനെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ പൂവച്ചല്‍ ആദി ശേഖര്‍ കൊലക്കേസ്... വിധി പ്രസ്താവം മെയ് 6 ന് 

29 APRIL 2025 02:09 PM IST
മലയാളി വാര്‍ത്ത

More Stories...

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍

കാട്ടാക്കട ചിന്‍മയ മിഷന്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ മുന്‍കൂട്ടിയുള്ള ആസൂത്രണത്തോടെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ പൂവച്ചല്‍ ആദി ശേഖര്‍ (15) കൊലക്കേസില്‍ വിധി പ്രസ്താവം മെയ് 6 ന്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയി പന്ത്രണ്ടാം നാള്‍ കുഴിത്തുറയില്‍ വച്ച് അറസ്റ്റിലായ അകന്ന ബന്ധുവായ പ്രതി പ്രിയരഞ്ജനാണ് വിചാരണ നേരിട്ടത് . തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് പ്രതിയെ വിചാരണ ചെയ്തത്.

വിചാരണയില്‍ കോടതി മുമ്പാകെ വന്ന 30 സാക്ഷിമൊഴികള്‍, പ്രതി കൃത്യത്തിനുപയോഗിച്ച കാറടക്കം 11 തൊണ്ടിമുതലുകള്‍, ഇരയെ കാത്ത് കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ പ്രതി പതിയിരുന്ന് കാത്തിരുന്ന് കാര്‍ കിടന്നതിന്റെയും കൊലപാതക കൃത്യത്തിന്റെയും സി സിറ്റി വി ഫൂട്ടേജ് സാക്ഷ്യപത്രങ്ങളടക്കം 42 രേഖകള്‍ , കോടതി പ്രതിയെ നേരിട്ട് ചോദ്യം ചെയ്ത് രേഖപ്പെടുത്തിയ മൊഴികള്‍ എന്നിവ പരിഗണിച്ചതില്‍ വച്ച്
കോടതി പ്രതിയെ വിട്ടയക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.


പ്രോസിക്യൂഷന്‍ ഭാഗം തെളിവെടുപ്പിന് ശേഷം ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 232 പ്രകാരം നടന്ന വാദത്തിലാണ് കോടതി പ്രതിയെ വിട്ടയക്കാനാവില്ലെന്ന നിഗമനത്തിലെത്തിയത്. തുടര്‍ന്ന് പ്രതിഭാഗം സാക്ഷികളായി 5 പേരെ വിസ്തരിക്കുകയും 8 രേഖകള്‍ തെളിവില്‍ സ്വീകരിക്കുകയും ചെയ്തു.

2023ആഗസ്റ്റ് 30 ന് പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്രത്തിനു മുന്നിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.ക്ഷേത്ര വളപ്പിലും കുട്ടികള്‍ കളിച്ച ക്രിക്കറ്റ് ബോളിലും പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചതു ചോദ്യം ചെയ്തതും വിവരം രക്ഷിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞതുമാണ് കൃത്യത്തിനുള്ള വിരോധ കാരണം.

പൂവച്ചല്‍ കാറപകടം കൊലപാതകമെന്ന് കണ്ടെത്തിയത് സിസിറ്റിവി ക്യാമറ കണ്ണുകള്‍ ദൃക്‌സാ ക്ഷിയായതോടെയാണ്.

കുട്ടിയെ പ്രിയരഞ്ജന്‍ ഓടിച്ചിരുന്ന കാര്‍ ഇടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാര്‍. ഇതിന് മുന്നിലായി സൈക്കിളില്‍ എത്തിയ ആദിശേഖര്‍ മറ്റൊരു കുട്ടിയുമായി സംസാരിച്ചുനില്‍ക്കവെയാണ് മുന്നോട്ടെടുത്ത കാര്‍ ഇടിച്ചുവീഴ്ത്തി മുന്നോട്ടുപോകുന്നത്. കാര്‍ മനപൂര്‍വം ഇടിച്ചതാണെന്ന് വ്യക്തമാക്കുന്നതാണ് പൊലീസിന് ലഭിച്ച ദൃശ്യങ്ങള്‍.

ആദിശേഖറിനെ മനപൂര്‍വം കാറിടിച്ചു കൊല്ലാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

കാട്ടാക്കട പൂവച്ചല്‍ പൂവച്ചല്‍ അരുണോദയത്തില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ അരുണ്‍കുമാര്‍ ദീപ ദമ്പതികളുടെ മകന്‍ കാട്ടാക്കട ചിന്മയ മിഷന്‍ സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയുമായ ആദി ശേഖറാണ് മരിച്ചത്. സൈക്കിള്‍ ചവിട്ടുകയായിരുന്ന ആദി ശേഖര്‍ ഉണ്ടായിരുന്നയിടത്ത് ഇരുപതു മിനിറ്റോളം പ്രിയരഞ്ജന്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു. മറ്റൊരു കുട്ടിയുടെ കൈയില്‍ നിന്നും ആദി ശേഖര്‍ സൈക്കിള്‍ വാങ്ങി മുന്നോട്ടു ചവിട്ടുന്നതിനിടെ കാര്‍ അമിത വേഗത്തില്‍ വന്നു കുട്ടിയെ ഇടിച്ചിടുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയും ആയിരുന്നു.

എന്നാല്‍ സംഭവ സ്ഥലത്തു പോലീസ് എത്തുന്നതിനു മുമ്പേ അപകടം നടന്നയിടം വെള്ളം ഒഴിച്ച് കഴുകി കളഞ്ഞതിനാല്‍ മറ്റു തെളിവുകള്‍ ലഭിച്ചതും ഇല്ല. സാധരണ അപകടം എന്ന നിലയില്‍ പോലീസ് കേസ് എടുത്തു. പിന്നീട് സിസി ദൃശ്യം പുറത്തു വന്നപ്പോഴാണ് അപകടത്തിലെ ദുരൂഹത പുറത്തുവന്നത്. സംഭവത്തിന് ഒരാഴ്ച മുമ്പ് ക്ഷേത്രത്തിന്റെ മുന്‍വശത്തെ സ്ഥലത്തു കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ ബോളില്‍ പ്രിയ രഞ്ജന്‍ മൂത്രം ഒഴിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ രക്ഷിതാക്കളോട് പറയുമെന്ന് പറഞ്ഞ വിരോധത്തില്‍ കൃത്യം ചെയ്തുവെന്നാണ് കേസ്. പ്രിയരഞ്ജനെ(42) കന്യാകുമാരി കുഴിത്തുറയില്‍ നിന്നാണു സംഭവം നടന്നു 12ാം നാള്‍ പിടികൂടിയത്.


സംഭവത്തിനു ശേഷം കാര്‍ ഉപേക്ഷിച്ച് കുടുംബവുമായി തമിഴ്‌നാട്ടിലേക്ക് കടന്ന പ്രിയരഞ്ജനെ കാട്ടാക്കട സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഡി.ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (21 minutes ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (23 minutes ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (24 minutes ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (59 minutes ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (1 hour ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (3 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (3 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (11 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (11 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (13 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (14 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (14 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (14 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (15 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (15 hours ago)

Malayali Vartha Recommends