കൊടും മഴ സർവ്വതും തകിടം മറിഞ്ഞു...! അടുത്ത മണിക്കൂറിൽ മഴയോട് മഴ! ജാഗ്രത..! 4 മരണം

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടില്ലെങ്കിലും എല്ലാ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഇന്നലെ രാത്രി സംസ്ഥാനത്ത് 11 ജില്ലകളിലും യെല്ലോ അലേർട്ട് നൽകിയിരുന്നു. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയായിരുന്നു ഇന്നലെ ലഭിച്ചത്. വരുംദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്.
ഇന്ന് പുലർച്ചെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലും മഴ ലഭിച്ചിരുന്നു. വരുന്ന അഞ്ച് ദിവസവും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ അറിയിപ്പ്. ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
2025 മെയ് 5 & 6 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും, മെയ് 3 & 4 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നലെ സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴ ലഭിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നു.തിരുവനന്തപുരത്ത് ഇന്നലെ ഉച്ചകഴിഞ്ഞു തുടങ്ങിയ മഴപൊടുന്നനെ ഇടി മിന്നലോടുകൂടിയ ശക്തമായ മഴയായി. താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളക്കെട്ടുണ്ടായി പിന്നാലെ നഗരത്തിൽ വാഹനക്കുരുക്കും രൂക്ഷമായി.
അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട് എന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ (ഞായറാഴ്ച) പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
മെച്ചപ്പെട്ട മഴയും കൂടുതൽ ബുദ്ധിമുട്ടിക്കാത്ത ചൂടുമായി 2025 വേനൽ കാലം തുടരുന്നു. കഴിഞ്ഞ 5 വർഷത്തിനിടയിൽ നല്ല രീതിയിൽ മഴ ലഭിച്ച വേനൽക്കാലമാണ് 2025 (192 mm). 2022 ന് ശേഷം (243 mm) ഇത്തവണത്തെ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.പസഫിക് സമുദ്രത്തിലെ എൽനിനോ പ്രതിഭാസ കാരണം ഏറ്റവും കുറവ് മഴ ലഭിച്ചത് കഴിഞ്ഞ വർഷം ആയിരുന്നു (52.6 mm) . ഇത്തവണ പസഫിക് സമുദ്രത്തിൽ വേനൽ തുടക്കത്തിലെ 'ലാനിന' സാഹചര്യവും തുടരുന്നുള്ള ന്യൂട്രൽ സാഹചര്യവും വേനൽ മഴയ്ക്കുള്ള അനുകൂല സാഹചര്യങ്ങളിൽ ഒന്നായി.
മുൻ വർഷങ്ങളെ അപേക്ഷിച്ചു ഇത്തവണ പകൽ താപനിലയിലും ചെറിയ ആശ്വാസമുണ്ട്. ഏപ്രിൽ അവസാനിക്കുമ്പോഴും ഇത്തവണ ഔദ്യോഗികമായി മാർച്ച്, ഏപ്രിൽ മാസത്തിൽ 40°c മുകളിൽ താപനില രേഖപ്പെടുത്തിയില്ല. 2024, 2023 വർഷങ്ങളിൽ 40°c മുകളിൽ രേഖപ്പെടുത്തിയിരുന്നു. ഇത്തവണ മാർച്ചിൽ വെള്ളാണിക്കരയിലും ( 39°c ) ഏപ്രിലിൽ പാലക്കാട് ( 38.9°c) ഉയർന്ന താപനില രേഖപ്പെടുത്തി.( അന്തരീക്ഷ ഈർപ്പം കൂടുതൽ കാരണം പുഴുങ്ങിയ അന്തരീക്ഷ സ്ഥിതി ചില ദിവസങ്ങളിൽ കൂടുതൽ ഉണ്ടായിരുന്നു).
എന്നാൽ ഈ വർഷത്തെ മറ്റൊരു പ്രത്യേകതയുണ്ട്. മാർച്ച്, ഏപ്രിൽ മാസത്തേക്കാൾ ഉയർന്ന താപനില രേഖപ്പെടുത്തിയത് ഫെബ്രുവരിയിൽ ആയിരുന്നു. അതും രണ്ടു തവണ കണ്ണൂർ എയർപോർട്ടിൽ ( 40.4& 40.2). മെയ് മാസത്തിൽ മെച്ചപ്പെട്ട വേനൽ മഴയ്ക്കും കൂടുതൽ ബുദ്ധിമുട്ടിക്കാത്ത ആശ്വാസകരമായ താപനിലയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇന്നലെ പുലർച്ചെ പെയ്‌ത കനത്തമഴയിൽ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും വ്യാപക നാശം. ദ്വാരകയിൽ വീടിന്റെ മേൽക്കൂരയിലേക്ക് മരം വീണ് മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. മഴമൂലം നഗരത്തിലെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലായി. വ്യോമഗതാഗതത്തെയും ബാധിച്ചു. അതേസമയം, മഴ വേനൽച്ചൂടിന് ആശ്വാസമായി.
ദ്വാരക ജില്ലയിലെ ജാഫർപൂർ കലാനിനടുത്തുള്ള ഖാർഖരി നഹർ ഗ്രാമത്തിൽ ജ്യോതി(26)യും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ജ്യോതിയുടെ ഭർത്താവ് അജയ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കിന്ന ജ്യോതിയെയും കുട്ടികളെയും അഗ്നിശമന സേന പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശക്തമായ മഴയിൽ ലജ്പത് നഗർ,ആർ.കെ പുരം,ദ്വാരക തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കാറ്റിൽ മരങ്ങൾ കടപുഴകിയത് വൈദ്യുതി ബന്ധം തകരാറിലാക്കി. കനത്ത മഴയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ നൂറിലധികം വിമാനങ്ങൾ വൈകി. ടെർമിനൽ 3 ൽ ഒരു ലോഹപാളി തകർന്നെങ്കിലും ആളപായമില്ല. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
https://www.facebook.com/Malayalivartha


























