വിഴിഞ്ഞത്ത് മുഖ്യന് അടിതെറ്റി... റിയാസിന്റെ വാക്ക് വീണയുടെ ഭാവി തകർക്കുമോ?
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ നേരത്തെ വേദിയിലെത്തി സ്ഥാനം പിടിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നടപടിയെക്കുറിച്ചാണ് റിയാസിന്റെ പ്രസ്താവന. രാവിലെ പത്തു മണിയോടെ രാജീവ് ചന്ദ്രശേഖര്‍ സ്ഥലത്തെത്തി വേദിയില്‍ ഇരിപ്പുറപ്പിക്കുകയായിരുന്നു. ഈ സമയം വേദിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ബിജെപി പ്രവർത്തകർ സദസിലിരുന്ന് മുദ്രാവാക്യം വിളിച്ചപ്പോൾ രാജീവ് ചന്ദ്രശേഖർ സ്റ്റേജിൽ ഇരുന്ന് കൈ ഉയർത്തി ഒറ്റയ്ക്ക് മുദ്രാവാക്യം വിളിച്ചതും ചർച്ചയായി.
സദസിലിരുന്ന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ച് രംഗത്തെത്തി. മന്ത്രിമാര്‍ പലരും സദസിലാണ് ഇരിക്കുന്നത്. എല്ലാവരും വേദിയില്‍ ഇരിക്കേണ്ടതില്ല. പക്ഷേ സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി പോലും സദസിലാണ് ഇരിക്കുന്നത്. അപ്പോഴാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എത്രയോ നേരത്തെ വന്ന് സര്‍ക്കാര്‍ പടിപാടിക്ക് ഇരിക്കുന്നത്. സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിക്കുന്നു. ഇത് അൽപത്തരമല്ലേയെന്നായിരുന്നു റിയാസിന്റെ ചോദ്യം.
‘ഞങ്ങൾ സദസിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും’ എന്ന കുറിപ്പോടെ മുഹമ്മദ് റിയാസ് എം.വി. ഗോവിന്ദനും കെ.എൻ. ബാലഗോപാലിനും മുഖ്യമന്ത്രിയുടെ ഭാര്യ കമലയ്ക്കും ഒപ്പമുള്ള ചിത്രവും ഫെയ്സ്ബുക്കിൽ പങ്കുവച്ചു. നിങ്ങളുടെ സർക്കാരിന്റെ നാലാം വാർഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കൺവീനർ സ്റ്റേജിൽ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ എന്നായിരുന്നു മുഹമ്മദ് റിയാസിന്റെ പോസ്റ്റിന് രാഹുൽ മാങ്കൂട്ടത്തിലിന്റെ മറുപടി. മുഹമ്മദ് റിയാസ് പോസ്റ്റ് ചെയ്ത സെൽഫിയുടെ സ്ക്രീൻഷോട്ട് ഫെയ്സ്ബുക്കിൽ പങ്കുവച്ചായിരുന്നു രാഹുലിന്റെ മറുപടി.
ഇത്തരം പരാമർശങ്ങൾ മന്ത്രിക്ക് ഉചിതമാണോ എന്ന് പരിശോധിക്കാൻ ആരും തുനിഞ്ഞില്ല. പകരം കേട്ടവർ കേട്ടവർ അയ്യേ എന്നു മാത്രം പറഞ്ഞു. മന്ത്രി തന്റെ നിലവാരം സൂക്ഷിച്ചില്ലെന്ന് ആക്ഷേപമുണ്ടായി. പക്ഷേ സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. ആർ എസ് എസിന്റെ സ്ലീപ്പിംഗ് സെൽ മന്ത്രിയുടെ പ്രസ്താവനയുടെ വീഡിയോ അയക്കേണ്ടിടത്ത് അയച്ചു. രണ്ടു ദിവസം മുമ്പാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന മന്ത്രിയുടെ ഭാര്യ വിഴിഞ്ഞം തുറമുഖത്തിലെത്തി വിവാദമുണ്ടാക്കിയത്. രാജീവ് ചന്ദ്രശേഖറിന്റെ ഇരിപ്പിടത്തിനെ കുറിച്ച് റിയാസിന് വേദനയുണ്ടാകേണ്ട കാര്യമില്ല. കാരണം ധനമന്ത്രിയായ കെ.എൻ. ബാലഗോപാൽ പോലും സദസിൽ ഇരിക്കുകയായിരുന്നു. രാജീവ് ചന്ദ്രശേഖർ വർഷങ്ങളുടെ അനുഭവപരിചയമുള്ള നേതാവാണ്. സദസിൽ ഇരിക്കുന്നവർ ജയ് വിളിച്ചപ്പോഴാണ് അദ്ദേഹം പ്രത്യഭിവാദനം ചെയ്തത്. ഇതിൽ ആർക്കും തെറ്റ് കാണാൻ കഴിയില്ല. കാണികൾ മുദ്രാവാകും വിളിക്കുമ്പോൾ അത് കേൾക്കാതിരിക്കുന്ന പിണറായിയെ പോലെ രാജീവ് പെരുമാറാത്തത് അദ്ദേഹത്തിന്റെ ലാളിത്യം കാരണമാണ്. ഇത് മനസിലാക്കേണ്ട വിവേകം റിയാസിന് ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ അതുണ്ടായില്ല. ആൾക്കൂട്ടത്തിന്റെ മന:ശാസ്ത്രമാണ് റിയാസിനെ നയിച്ചത്. അതാണ് അദ്ദേഹം വിമർശനാത്മകമായി സംസാരിച്ചത്. ഇത് തന്റെ ഭാര്യയെ എങ്ങനെ ബാധിക്കുമെന്ന് അപ്പോൾ അദ്ദേഹം ഓർത്തില്ല. റിയാസിന് അരികിലിരുന്ന ബാലഗോപാൽ പോലും ഒരക്ഷരം മിണ്ടിയില്ല. മുമ്പും ഇത്തരത്തിൽ റിയാസിന് അബദ്ധം പിണഞ്ഞിട്ടുണ്ട്. അന്ന് നിധിൻ ഗഡ്ഗരിയെയാണ് വിമർശിച്ചത്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ സി പി എമ്മിൽ പടയൊരുക്കം തുടങ്ങിയിട്ട് കുറച്ചു നാളായി.. മുഹമ്മദ് റിയാസിൻെറ ശരീരഭാഷക്ക് എന്തോ പ്രശ്നമുണ്ടെന്നാണ് സി പി എമ്മിലെ പിണറായി വിരുദ്ധർ പറയുന്നത്. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ വിമർശനം വിവാദമുണ്ടാക്കിയിരുന്നു . ഇത് മന്ത്രി തിരുത്തിയത് സ്ഥിതിഗതികൾ ശരിക്കും മനസിലാക്കിയ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ്. മുമ്പ് കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിയെ വിമർശിച്ച് മന്ത്രി റിയാസ് രംഗത്തെത്തിയപ്പോഴും മുഖ്യമന്ത്രി ഇടപെട്ട് തിരുത്തി.
തലസ്ഥാന നഗരത്തിൽ നടക്കുന്ന റോഡ് പണി സംബന്ധിച്ച വിവാദത്തിലാണ് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ മന്ത്രി മുഹമ്മദ് റിയാസ് വിമർശിച്ചത്. കരാറുകാരനെ പുറത്താക്കിയത് ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. കരാരുകാരൻ ഉഴപ്പിയപ്പോള്‍ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചു. അല്ലായിരുന്നുവെങ്കിൽ മറിച്ചായേനെ സ്ഥിതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തലസ്ഥാന നഗരത്തിലെ റോഡുകൾ ഗതാഗത യോഗ്യമല്ലാതായിട്ട് മൂന്ന് വര്‍ഷമായി. മൂന്ന് മാസം കൊണ്ട് പണി തീരുമെന്ന് പ്രഖ്യാപിച്ച് കൂട്ടത്തോടെ റോഡ് പൊളിച്ചതോടെ ജനം നട്ടംതിരിയുകയാണ്. ഇതിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സ്മാര്‍ട് സിറ്റി, അമൃത് പദ്ധതികളുടെ നടത്തിപ്പ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോർപ്പറേഷൻ വികസന സമിതി യോഗത്തിൽ കടകംപള്ളി പ്രസംഗിച്ചത്. എന്നാല്‍, ആകാശത്ത് റോഡ് നിര്‍മ്മിക്കാനാകുമോ എന്ന് തിരിച്ച് ചോദിച്ച മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരനെ പുറത്താക്കിയത് ചിലര്‍ക്ക് പൊള്ളിയെന്നും കൂടി പറഞ്ഞതോടെ വിവാദം കൊഴുത്തു. സംസ്ഥാന സമിതിയിലെ മുതിര്‍ന്ന നേതാവും മുൻമന്ത്രിയുമായ കടകംപള്ളിയെ കരാറുകാരുമായുള്ള കള്ളക്കളി കൂടി ആരോപിച്ച് പ്രതിസ്ഥാനത്ത് നിര്‍ത്തിയ നടപടി ശരിയായില്ലെന്നാണ് മുഹമ്മദ് റിയാസിനെതിരായ വിമര്‍ശനം.
വിവിധ ജില്ലാ കമ്മിറ്റികൾ റിയാസിനെതിരെ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി റിയാസിനെതിരെ രൂക്ഷ വിമർശനം നടത്തിയെന്ന് മാത്രമല്ല കമ്മിറ്റിയിലെ സംഭാഷണങ്ങൾ ചോർത്തി മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തു. മാധ്യമങ്ങൾ അതീവ പ്രാധാന്യത്തോടെ ഇത് പ്രസിദ്ധീകരിച്ചപ്പോഴാണ് സി.എം അപകടം മനസിലാക്കിയത്.
താൻ സി പി എം എന്ന വലിയ ബഹുജന പാർട്ടിയുടെ ഒരു വിനീതനായ പ്രതിനിധിയാണെന്ന കാര്യം നിർഭാഗ്യവശാൽ റിയാസ് മറന്നു പോയിരുന്നു. എം..വി.ആറിനെയും ഗൗരിയമ്മയെയും നിഷ്കരുണം പുറത്താക്കിയ പാർട്ടിയാണ് ഇത്. അച്ചുതാനന്ദനെ ഒതുക്കി ഒരു മൂലക്ക് ഇരുത്തി നിശബ്ദനാക്കിയ പാർട്ടിയാണ് ഇത്. നാളെ പിണറായി പുറത്തു പോലും ഇവർക്ക് സംഭവിച്ചതിൽ കൂടതലൊന്നും പിണറായിക്ക് സംഭവിക്കുകയില്ല. അക്കാര്യം പിണറായിക്ക് നന്നായി അറിയാം. തോമസ് ഐസക്ക് മുതൽ കടകംപള്ളി വരെ ഒരു കൂട്ടം നേതാക്കൾക്ക് ഇച്ഛാഭംഗമുണ്ട്. അവരെ പിണറായിയും കോടിയേരിയും ചേർന്ന് ഒതുക്കിയതിൽ അവർ ദു:ഖാകുലരാണ്. പിണറായിയുടെ അടി പതറാൻ അവർ കാത്തിരിക്കുകയാണ്. അപ്പോഴാണ് റിയാസിൻ്റെ വക ചവിട്ടുനാടകം. റിയാസിനെ ഒതുക്കിയാൽ ചോദിക്കാനും പറയാനും പോലും ആരും കാണില്ല. അക്കാര്യം റിയാസ് മറന്നു. ഇതാണ് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചത്. കടകംപള്ളിയെ പോലെ വി.ശിവൻകുട്ടിയെ മലർത്തിയടിക്കാൻ കഴിയുന്ന നേതാക്കൾക്ക് സത്യത്തിൽ റിയാസ് ഒരു ചുള്ളിക്കമ്പ് മാത്രമാണ്.
ഭാര്യ വീണ ഉണ്ടാക്കിയ പുകിലുകൾ റിയാസിന് വിനയായി മാറി കൊണ്ടിരിക്കെയാണ് വിഴിഞ്ഞം ക്വട്ടേഷനും അപകടകരമായി മാറിയത്. ഇതിലെ അപകടം ആദ്യം തിരിച്ചറിഞ്ഞത് മുഖ്യമന്ത്രിയാണ്. അനാവശ്യമായി വിവാദം ഉണ്ടാക്കരുതെന്നാണ് റിയാസിന് നൽകിയ ഉപദേശം. വിവാദങ്ങൾ കണ്ട് കൈയടിക്കുന്നവർ പിന്നീട് തിരിഞ്ഞു നോക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെ വിവാദങ്ങൾ പെറ്റു പെരുകിയിട്ടും മുഖ്യമന്ത്രി മിണ്ടാത്തത് ബുദ്ധിപരമായ നീക്കമാണ്.
റിയാസിൻെറ നിയമനത്തെ ഇന്നും പ്രതിപക്ഷവും ഭരണപക്ഷത്തിലെ ചിലരും വിശേഷിപ്പിക്കുന്നത് മാനേജ്മെൻറ് സീറ്റ് എന്നാണ് . റിയാസ് മികച്ച രീതിയിൽ പൊതുമരാമത്ത് വകുപ്പ് ഭരിച്ചിട്ടും യാതൊരു പ്രയോജനവും അദ്ദേഹത്തിന് ലഭിക്കുന്നില്ല. അമ്മാവനും ഭാര്യയും ചേർന്നുണ്ടാക്കുന്ന വിവാദങ്ങളിൽ റിയാസിന്റെ പ്രവർത്തനങ്ങൾ അസ്തമിക്കുന്നു,. ഭരണ വിരുദ്ധ വികാരം മാധ്യമങ്ങൾ റിയാസിനോടും പ്രയോഗിക്കുന്നു. കഴിഞ്ഞ കുറെ നാളുകളായി റിയാസ് റസ്റ്റ് ഹൗസ്, റോഡ് നിരീക്ഷണങ്ങൾ നടത്താറില്ല. ഫേസ്ബുക്ക് ലൈവും കുറവാണ്. പൊതുമരാമത്ത് വകുപ്പിൽ വേണ്ടത്ര സ്വാധീനം മന്ത്രിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുതുടങ്ങി. പഴയതിനേക്കാൾ ഭംഗിയായി പൊതുമരാമത്ത് വകുപ്പിൽ അഴിമതിയുടെ കളമൊരുങ്ങുന്നു. ജി . സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് ഒട്ടുമുക്കാൽ പേർക്കും മന്ത്രിയെ ഭയമായിരുന്നു . എന്നാൽ ഇന്ന് മന്ത്രി റിയാസിനെ ആരും ഗൗരവമായി എടുക്കുന്നില്ല. ഇതിനിടയിലാണ് വീൺ വാക്കുകൾ സൃഷ്ടിക്കുന്ന വിവാദങ്ങൾ. മന്ത്രിയെ ആരും നിയന്ത്രിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. മുഖ്യമന്ത്രിയുമായുള്ള ബന്ധുത്വം കാരണം മന്ത്രിയെ ഉദ്യോഗസ്ഥർക്ക് ഭയമാണ്.
പൊതുമരാമത്ത് വകുപ്പിനെതിരെ നാടുനീളെ ആക്ഷേപങ്ങളാണ്. കേരളത്തിൽ എമ്പാടും റോഡ് പൊളിഞ്ഞു കിടക്കുന്നു. ദേശീയപാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നേറുന്നതിനിടയിലാണ് സാധാരണ റോഡുകൾ തകർന്നു തരിപ്പണമായത്. സാമ്പത്തിക ഞെരുക്കങ്ങളും റിയാസിൻ്റെ വകുപ്പിനെ ദോഷകരമായി ബാധിക്കുന്നുണ്ട്. ധനമന്ത്രി കെ. എൻ. ബാലഗോപാലിൻ്റെ അവഗണന നേരിടുന്ന വകുപ്പുകളിൽ ഒന്നായി പൊതുമരാമത്ത് വകുപ്പ് മാറിയിരിക്കുന്നു. ബാലഗോപാലിന് റിയാസിനെ ഭയമൊന്നുമില്ല. ധനമന്ത്രാലയം എല്ലാ വകുപ്പുകൾക്കും ശത്രുവായതു പോലെ പൊതുമരാമത്ത് വകുപ്പിനും ശത്രുവാകുന്നു.
മുഹമ്മദ് റിയാസിന് സ്ഥിരം അബദ്ധം പറ്റാറുണ്ട്. അപ്പോഴെല്ലാം അമ്മാവനായ മുഖ്യമന്ത്രി ഇടപെട്ട് റിയാസിനെ തിരുത്താറുണ്ട്. അപ്പോഴേക്കും സമയം വൈകും. രാജീവ് ചന്ദ്ര രേവർ റിയാസിനെ വെറുതെ വിടാൻ യാതൊരു സാധ്യതയുമില്ല.
കോഴിക്കോട് നടന്ന കോണ്‍ഗ്രസിന്‍റെ പലസ്തീന്‍ റാലിക്ക് അനുമതി നിഷേധിച്ചാണ് മന്ത്രി റിയാസിന് അബദ്ധം പറ്റിയത്. കോൺഗ്രസ് ഇത് പരമാവധി മുതലെടുത്തു. റിയാസും സുധാകരനും ചെന്നിത്തലയും സതീശനും തമ്മിൽ വായ് പോരും രൂക്ഷമായി. താൻ ഏത് മതത്തിൽ പെട്ടയാളാണെന്ന കാര്യം റിയാസ് മറന്നു പോയി. ഒടുവിൽ മുഖ്യമന്ത്രി പറഞ്ഞതോടെയാണ് അദ്ദേഹം നിലപാട് മാറ്റിയത്.
അങ്ങനെ രാഷ്ടീയപ്പോരിന് പരിഹാരമായി.കോൺഗ്രസിന് ബീച്ചിൽ തന്നെ വേദി അനുവദിച്ചു.നവകേരള സദസ്സിന്‍റെ വേദിയില്‍ നിന്ന് 100 മീറ്റർ മാറി കോൺഗ്രസ്സിനൂ സ്ഥലം അനുവദിക്കുമെന്ന് കളകടര്‍ ഉറപ്പ് നല്‍കി.മന്ത്രി മുഹമ്മദ് റിയാസ് കളക്ടറുമായും ഡിസിസി പ്രസിഡൻ്റുമായും സംസാരിച്ചതിനെതുടര്‍ന്നാണ് പ്രശ്ന പരിഹാരത്തിന് വഴിയൊരുങ്ങിയത്.
മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സർക്കാരിലുള്ള സ്വാധീനത്തിൻെറ പാമ്പൻ പാലമാണ് ബി ജെ പിയുടെ ദേശീയ നേതാവും ദേശീയപാതാ മന്ത്രിയുമായ നിധിൻ ഗഡ്ഗരി. ലാ വ്ലിൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പിണറായിയെ സഹായിക്കുന്നത് നിധിൻ ഗഡ്ഗരിയാണെന്നാണ് പറയപ്പെടുന്നത്.. ഗഡ്ഗരിക്ക് പ്രധാനമന്ത്രിയുമായുള്ള അടുപ്പം വിശ്വ പ്രസിദ്ധമാണ്. നിധിൻ ഗഡ്ഗരി തിരുവനന്തപുരത്ത് വരുമ്പോൾ മു ഖ്യമന്ത്രിയുടെ അതിഥിയായി ക്ലിഫ് ഹൗസിൽ എത്താറുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാം. ഇതാണ് സംഗതിയുടെ കിടപ്പുവശം എന്നിരിക്കെ തികച്ചും അപ്രതീക്ഷിതമായാണ് മന്ത്രി റിയാസ് ഗഡ്ഗരിക്കെതിരെ രംഗത്ത് എത്തിയത്.
സംസ്ഥാനത്തെ ദേശീയപാതകളിലെ കുഴികൾ അടക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് സാധിക്കില്ലെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്. ദേശീയപാതകളുടെ പരിപാലനവും നവീകരണവും ദേശീയപാതാ അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു. അതിൽ പൊതുമരാമത്ത് വകുപ്പ് ഇടപെട്ടാൽ ഭരണഘടനാലംഘനമായി മാറും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ഇക്കാര്യത്തിൽ മുൻകൈ എടുക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. മുൻ കേന്ദ്ര മന്ത്രി വി.മുരളീധരനെയാണ് റിയാസ് പ്രതിക്കൂട്ടിലാക്കിയത്. മന്ത്രി മുരളീധരൻ്റെ പേരു പറയാതെയാണ് റിയാസിൻ്റെ തീരുമാനം.
റോഡ് നന്നാക്കാതിരുന്നാൽ ടോൾ കൊടുക്കരുത് എന്ന തരത്തിൽ ഒരു പ്രചരണത്തിന് സി പി എം ആലോചിച്ചിരുന്നു. നിധിൻ ഗഡ്ഗരിയുടെ സ്ഥാനത്ത് മറ്റേതെങ്കിലും മന്ത്രിയായിരുന്നെങ്കിൽ സി പി എം കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിക്കുമായിരുന്നു. മന്ത്രി റിയാസ് ടോൾ കൊടുക്കരുതെന്ന് ആഹ്വാനം നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ പിണറായിയുടെ ഇടപെടൽ വഴി പൊതുമരാമത്ത് മന്ത്രി പിൻമാറിയെന്നാണ് വിവരം. എന്നാൽ ഗഡ്ഗരിക്കെതിരെ പ്രതികരിക്കാൻ മന്ത്രി റിയാസ് തയ്യാറായി.
ദേശീയപാതയിൽ കുഴികൾ നിറഞ്ഞെങ്കിലും കേരള സർക്കാർ ഇതുവരെ ഇടപെട്ടിരുന്നില്ല. മന്ത്രി നിധിൻ ഗഡ്ഗരിയുള്ള മുഖ്യമന്ത്രിയുടെ ബന്ധമാണ് കാരണം. കേരളം അങ്ങോളമിങ്ങോളം കുഴികൾ നിറഞ്ഞിട്ടും ഒരു കത്തെഴുതാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല. അടുത്ത കാലത്തും മന്ത്രി നിധിൻ ഗഡ്ഗരിയെ പിണറായി പ്രിയപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു. ഗഡ്ഗരി ഒഴിച്ചുള്ള മന്ത്രിമാരൊന്നും കേരളത്തോട് സഹകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.ആലപ്പുഴ ബൈപാ സ് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ കേരളത്തിലെത്താൻ കാരണം ഗഡ്ഗരിയുടെ ഇടപെടൽ വഴിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
1702 കിലോമീറ്ററാണ് കേരളത്തിലെ ദേശീയപാതയുടെ നീളം. 2014 മുതൽ 2020 വരെ 580 കിലോമീറ്റർ ദേശീയപാതയാണ് കേരളത്തിൽ നിർമ്മിച്ചത്.രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ഭാരത മാലാ പരിയോജനയുടെ ഭാഗമായി സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ നടത്താമെന്ന് ഗഡ്ഗരി പിണറായിക്ക് ഉറപ്പു നൽകിയിരുന്നു..ഇതാണ് സാഹചര്യമെന്നിരിക്കെയാണ് ഗഡ്ഗരിയും മരുമകനും തമ്മിൽ ഉടക്കിയത്.
കേന്ദ്ര സഹായത്തോടെ പ്രധാനപ്പെട്ട പല റോഡുകളുടേയും നിര്‍മ്മാണം നടന്നു വരുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അമ്പതിനായിരം കോടി രൂപ ചെലവലില്‍ നിര്‍മിക്കുന്ന മുംബൈ കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി സംസ്ഥാനത്ത് 650 കിമി നീളത്തില്‍ 23 പദ്ധതികളാണ് നടത്തുകയെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിനിടയാ ലായിരുന്നു റിയാസിൻ്റെ വിമർശനം.
ഏതായാലും പ്രതിസന്ധിയുണ്ടായിരിക്കുന്നത് റിയാസിനാണ്. മുഖ്യമന്ത്രിക്കെതിരെ അടിക്കുന്ന അടിയെല്ലാം റിയാസിന് കൊള്ളുന്നു. ഇതിൽ അദ്ദേഹം ആശങ്കാകുലനാണ്. വിഴിഞ്ഞം വീൺ വാക്ക് ഏതറ്റം വരെ പോകുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha
























