Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ദൈവമേ കണ്ണുവിട്ടതാ...! നിന്ന നിൽപ്പിൽ കുഴഞ്ഞ് വീണ് മരിച്ച് 18-ക്കാരൻ സംഭവിച്ചത് ഇത് ..!

23 OCTOBER 2025 11:27 AM IST
മലയാളി വാര്‍ത്ത

ദുബായില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെ മലയാളി വിദ്യാര്‍ഥി ഹൃദയാഘാതം മൂലമുള്ള മരണം കുടുംബത്തിനും കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും തീരാവേദന. വൈഷ്ണവ് കൃഷ്ണകുമാറിന്റെ മരണകാരണം സംബന്ധിച്ച് ഫോറന്‍സിക് പരിശോധനകള്‍ നടക്കുകയാണ്. 2024-ലെ സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷയില്‍ 97.4% മാര്‍ക്ക് നേടിയ വൈഷ്ണവിന് ഗോള്‍ഡന്‍ വീസ ലഭിച്ചിരുന്നു. ഈ നേട്ടത്തിനിടെയാണ് അപ്രതീക്ഷിത വിയോഗം.

ബിബിഎ മാര്‍ക്കറ്റിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും മാവേലിക്കര ചെന്നിത്തല സ്വദേശിയുമാണ് 18കാരനായ വൈഷ്ണവ് കൃഷ്ണകുമാര്‍. ചൊവ്വാഴ്ച രാത്രി ദുബായിലെ ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വി.ജി.കൃഷ്ണകുമാര്‍- വിധു കൃഷ്ണകുമാര്‍ ദമ്പതികളുടെ മകനാണ്. സഹോദരി- വൃഷ്ടി കൃഷ്ണകുമാര്‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം സംസ്‌കാരത്തിനായി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 



പഠന രംഗത്തും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ തിളങ്ങിയ വിദ്യാര്‍ഥിയായിരുന്നു വൈഷ്ണവ്. 2024 ലെ സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷയില്‍ 97.4% മാര്‍ക്ക് നേടി. എല്ലാ വിഷയങ്ങള്‍ക്കും എ-വണ്‍ ഗ്രേഡ് ഉണ്ടായിരുന്നു. മാര്‍ക്കറ്റിങ്, എന്റര്‍പ്രണര്‍ഷിപ്പ് വിഷയങ്ങളില്‍ നൂറില്‍ നൂറ് മാര്‍ക്കും നേടി. ഈ സാഹചര്യത്തില്‍ ആണ് വൈഷ്ണവിന് യു.എ.ഇ. ഗോള്‍ഡന്‍ വീസ ലഭിച്ചത്. ജെംസ് ഔര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂളിലെ ഹെഡ് ഓഫ് സ്‌കൂള്‍ കൗണ്‍സില്‍, മോഡല്‍ യുണൈറ്റഡ് നേഷന്‍സ് ക്ലബ്ബിന്റെയും ഡിബേറ്റിങ് സൊസൈറ്റിയുടെയും പ്രസിഡന്റ് എന്നീ നിലകളിലും വൈഷ്ണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്മ ഈ സ്‌കൂളിലെ അധ്യാപികയാണ്.

സംരംഭകനാകാന്‍ ആഗ്രഹിച്ച വൈഷ്ണവ്, വിദ്യാഭ്യാസത്തിനു പുറമെ സാമ്പത്തിക ഉപദേശങ്ങള്‍, ലൈഫ്സ്‌റ്റൈല്‍ മോട്ടിവേഷന്‍, വ്യായാമ മുറകള്‍ എന്നിവ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. ഒട്ടേറെ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പുകളും പൂര്‍ത്തിയാക്കി. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും പറക്കാന്‍ കൊതിച്ച വ്യക്തിയാണ് അകാലത്തില്‍ പൊലിഞ്ഞു പോയത്.

 



പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരുപോലെ തിളങ്ങിയ അസാധാരണനായ വിദ്യാര്‍ത്ഥിയായിരുന്നു വൈഷ്ണവെന്ന് ദുബായില്‍ താമസിക്കുന്ന അമ്മാവന്‍ നിതീഷ് പറഞ്ഞു. 'എല്ലാ മാതാപിതാക്കളും സ്വന്തം മകനായി ലഭിക്കാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു രത്‌നമായിരുന്നു അവന്‍,' നിതീഷ് വൈഷ്ണവിനെ അനുസ്മരിച്ചത് ഇങ്ങനെയാണ്.

ചൊവ്വാഴ്ച വൈകുന്നേരം നടന്ന ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് വൈഷ്ണവ് കൃഷ്ണകുമാര്‍ പെട്ടെന്ന് കുഴഞ്ഞുവീണത്. അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഈ ദാരുണമായ സംഭവം ദുബായിലെ ഇന്ത്യന്‍ സമൂഹത്തില്‍ വലിയ വേദന സൃഷ്ടിച്ചിട്ടുണ്ട്. യുവ വിദ്യാര്‍ത്ഥിയുടെ അപ്രതീക്ഷിത വിയോഗം കുടുംബത്തിനും കൂട്ടുകാര്‍ക്കും താങ്ങാനാവാത്ത നഷ്ടമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (2 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (3 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (4 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (4 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (4 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (5 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (5 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (5 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (5 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (5 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (5 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (5 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (5 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (5 hours ago)

Malayali Vartha Recommends