മേജർ ഋഷഭ് സിങ് എവിടെ....! പൊട്ടിക്കരഞ്ഞ് ആരാധകർ..! രാഷ്ട്രപതിക്ക് പരാതി പ്രവാഹം..! പൊട്ടിത്തെറിച്ച് അവർ

സോഷ്യൽമീഡിയ കുറച്ചുനാളായി ഒരാളുടെ പുറകെയാണ്, രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എഡിസിയായ (എയ്ഡ്-ദി-ക്യാമ്പ്) മേജർ ഋഷഭ് സിങ് സംബ്യാൽ ആണത്. നാഷണൽ ക്രഷ് എന്നൊരു ഓമനപ്പേരും മേജറിന് ഇട്ടുകഴിഞ്ഞു സോഷ്യൽമീഡിയ.
അദ്ദേഹത്തിന്റെ വ്യക്തിത്വവും രാഷ്ട്രപതിയുമായുള്ള ഊഷ്മളമായ ബന്ധവുമാണ് ഇത്ര പെട്ടെന്ന് സോഷ്യൽ മീഡിയ മേജർ ഋഷഭിലേക്ക് ആകർഷിക്കപ്പെടാൻ കാരണം. രാഷ്ട്രപതിയോടുള്ള അദ്ദേഹത്തിന്റെ ഇടപെടലും അതിനൊരു കാരണം തന്നെ.
അദ്ദേഹത്തിന്റെ പേരിൽ എണ്ണിയാൽ തീരാത്ത ഫാൻ പേജുകൾ വരെ നിലവിലുണ്ട്. രാഷ്ട്രപതിയുടെ കൂടെയുള്ള ഒട്ടേറെ വീഡിയോകളാണ് ഫാൻ പേജുകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. അവ വളരെ പെട്ടെന്ന് വൈറലാവുകയും ചെയ്യുന്നു. ഒരു വൈകാരികനിമിഷത്തിൽ കണ്ണീരടക്കാൻ കഴിയാതെ രാഷ്ട്രപതി പാടുപെടുമ്പോൾ, മേജർ ഒരു തൂവാലയെടുത്തുകൊടുക്കുന്ന വീഡിയോയാണ് അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ സ്വീകരിക്കപ്പെട്ടത്. രാഷ്ട്രപതി-എഡിസി എന്ന ബന്ധത്തിനപ്പുറം അമ്മ-മകൻ ബന്ധമാണ് അവർക്കിടയിലുള്ളതെന്നൊണ് ചിലരുടെ നിരീക്ഷണം. തന്റെ ജോലി അങ്ങേയറ്റം ആത്മാർഥതയോടെയും ജാഗ്രതയോടെയും ചെയ്യുന്ന മേജറിനെ പ്രശംസിച്ചുകൊണ്ടാണ് വീഡിയോകളെല്ലാം പ്രചരിക്കുന്നത്.
എലൈറ്റ് 4 പാരാ (സ്പെഷ്യൽ ഫോഴ്‌സ്) ഓഫീസറും നിലവിൽ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ സഹായി (എഡിസി)യുമായ മേജർ ഋഷഭ് സിംഗ് സാംബിയാൽ സോഷ്യൽ മീഡിയയിൽ അപ്രതീക്ഷിത ചർച്ചാവിഷയമായി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ ആകർഷകമായ സൈനിക ഭാവം, ശാന്തമായ പെരുമാറ്റം, നിഷേധിക്കാനാവാത്ത സൗന്ദര്യം എന്നിവ അദ്ദേഹത്തെ ഇതിനകം തന്നെ ഇന്റർനെറ്റ് സെൻസേഷനാക്കി മാറ്റി, നിരവധി ആരാധക പേജുകൾ അദ്ദേഹത്തിനായി സമർപ്പിച്ചിരിക്കുന്നു.
ജമ്മുവിൽ നിന്നുള്ള ദോഗ്ര രജപുത്രനായ സാംബിയാൽ 2021-ൽ ജാട്ട് റെജിമെന്റിന്റെ കമാൻഡിംഗ് ക്യാപ്റ്റനായിരിക്കെ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൽ നിന്ന് "ബെസ്റ്റ് മാർച്ചിംഗ് കണ്ടിജന്റ് ട്രോഫി" നേടിയ റിപ്പബ്ലിക് ദിന പരേഡ് സംഘത്തെ നയിച്ചപ്പോൾ ആദ്യമായി ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹത്തിന്റെ കൃത്യത, അച്ചടക്കം, നേതൃത്വം എന്നിവ എല്ലാ സൈനിക വൃത്തങ്ങളിലും വ്യാപകമായി പ്രശംസിക്കപ്പെട്ടു.
ഇപ്പോൾ രാഷ്ട്രപതിയുടെ എഡിസി ആയി സേവനമനുഷ്ഠിക്കുന്ന സാംബിയാൽ, ഒരു ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥന് ലഭിക്കാവുന്ന ഏറ്റവും അഭികാമ്യമായ പദവികളിൽ ഒന്നാണ്. പരിചയമില്ലാത്തവർക്ക്, പ്രസിഡന്റ്, ഗവർണർമാർ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയ വിഐപികളുടെ വ്യക്തിപരമായ സഹായിയായി പ്രവർത്തിക്കുന്ന ഒരാളാണ് എഡിസി. കൂടാതെ, ഈ സ്ഥാനത്തിന് മികച്ച സംഘടനാ വൈദഗ്ദ്ധ്യം, പ്രോട്ടോക്കോളിനോടുള്ള സംവേദനക്ഷമത, മൂർച്ചയുള്ള മാനസികാവസ്ഥ എന്നിവ ആവശ്യമാണ്.
'മേജറിന് തന്റെ ഫാൻ ഫോളോയിങ്ങിനെ കുറിച്ച് ധാരണയുണ്ടോ?', 'രാജ്യംമുഴുവൻ അദ്ദേഹത്തെ നോക്കിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിനറിയാമോ?', 'ഇദ്ദേഹം ശരിക്കുമൊരു ഗ്രീൻ ഫ്‌ളാഗ് തന്നെ', 'ജെന്റിൽമാൻ'...വീഡിയോകൾക്കുതാഴെ കമന്റുകൾ നിറയുകയാണ്.
ജമ്മുവിലെ ദോഗ്ര രജപുത് സമൂഹത്തിൽനിന്നുള്ളയാളാണ് ഋഷഭ് സിങ്. ഈ സമൂഹത്തിൽനിന്നുള്ള ഒട്ടേറെ പേരാണ് സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നത്. ധീരതയുടെ കഥകൾ കേട്ടാണ് അദ്ദേഹം വളർന്നതും. അങ്ങനെയാണ് സൈന്യത്തിലേക്ക് ആകർഷിക്കപ്പെടുന്നതും.
2021-ലാണ് ഋഷഭ് സിങ് എന്ന പേര് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. അന്ന് റിപ്പബ്ലിക് ദിന പരേഡിൽ ജാട്ട് റെജിമെന്റിനെ ക്യാപ്റ്റൻ എന്ന നിലയിൽ നയിച്ചത് അദ്ദേഹമാണ്. മന്ത്രി രാജ്‌നാഥ് സിങ്ങിൽനിന്ന് 'ബെസ്റ്റ് മാർച്ചിങ് കണ്ടിഞ്ചന്റ് ട്രോഫി' റെജിമെന്റ് ഏറ്റുവാങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വപാടവം അന്ന് പ്രശംസിക്കപ്പെട്ടു
https://www.facebook.com/Malayalivartha