സങ്കടക്കാഴ്ചയായി... അയ്യപ്പന്‍കോവിലില്‍ മുങ്ങിതാഴ്ന്ന യുവാവിന് ദാരുണാന്ത്യം...

അയ്യപ്പന്‍കോവിലില്‍ മുങ്ങിതാഴ്ന്ന യുവാവിന് ദാരുണാന്ത്യം. ഉപ്പുതറ കാക്കത്തോട് പാറയ്ക്കല്‍ തോമസ് ചാക്കോയുടെ മകന് ജെറിന്.പി.തോമസ് (മാത്തുക്കുട്ടി - 25) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയോടെയായിരുന്നു സംഭവം നടന്നത്.
ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അയ്യപ്പന്‍കോവില്‍ ക്ഷേത്രക്കടവിന് സമീപമുള്ള പണ്ടാരക്കയത്തില് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ ജെറിന് മുങ്ങിത്താഴുകയായിരുന്നു. മറുകരയിലെത്തി തിരികെ നീന്തുന്നതിനിടെ കൈകാലുകള്‍ കുഴഞ്ഞ് ജെറിന് കയത്തില്‍ മുങ്ങി.
ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് സമീപവാസിയായ കലവനാക്കുന്നേല് സുനിലും വള്ളക്കാരും ചേര്‍ന്ന്
ഓടിയെത്തി ആഴക്കയത്തില്‍ നിന്ന് ജെറിനെ മുങ്ങിയെടുക്കുകയും ഉടനെ ഉപ്പുതറ കമ്യൂണിറ്റി സെന്ററില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് കട്ടപ്പന താലൂക്ക് ആശുപതിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. അമ്മ ബിന്ദു ( ജോമോള്‍), സഹോദരി ജോംസി.
"
https://www.facebook.com/Malayalivartha

























