ഉയിരും കൊണ്ട് ഒളിച്ചോടിയ പ്രധാനമന്ത്രി ..നാട്ടിലാകെ ലഹളയും തീവയ്പ്പും.. ഇന്ത്യാപേടിയിൽ വാവിട്ട കരയുന്ന പട്ടാളം കഷ്ടം..ഈ ഗതി ശത്രുവിന് പോലും വരുത്തല്ലേ !!

പാകിസ്താന്റെ ചരിത്രത്തില്‍ ഭൂരിഭാഗവും രാജ്യം ഭരിച്ചിരുന്നത് സൈനികസ്വേച്ഛാധിപതികളായിരുന്നു. ജനങ്ങള്‍ ഈ ഭരണത്തിന്‍കീഴില്‍ അനുസരണയോടെ ജീവിച്ചു. നവാസ് ഷെരീഫും ഇമ്രാന്‍ ഖാനും ഒഴികെയുള്ള എല്ലാ രാഷ്ട്രീയക്കാരും സൈന്യം കുനിയാന്‍ പറഞ്ഞാല്‍ നിലത്തിഴയുന്നവരായിരുന്നു . 'മറ്റെല്ലാ രാജ്യങ്ങളിലും സൈന്യം രാജ്യത്തിന്റേതാണ്. എന്നാല്‍, പാകിസ്താനില്‍ രാജ്യം സൈന്യത്തിന്റേതും'
ഇന്ത്യയോട് കൈവിട്ട കളി തുടങ്ങിവെച്ചത് പട്ടാള മേധാവി അസിം മുനീറാണ്. ഇന്ത്യ തിരിച്ച് ആക്രമിച്ചാല്‍ പിടിച്ച് നില്‍ക്കാന്‍ പോലുമുള്ള മുന്‍കരുതല്‍ എടുക്കാതെ ഓവര്‍ കോണ്‍ഫിഡന്‍സിലായിരുന്നു അസിം മുനീര്‍. പാകിസ്ഥാനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പട്ടാള മേധാവിയ്ക്ക് നേരെ കൊലവിളി പട്ടാളം തന്നെ ഉയര്‍ത്തി. അങ്ങനെ പാക് പട്ടാളത്തില്‍ തന്നെ അട്ടിമറി നടന്നു . അസിം മുനീറിനെ കസ്റ്റഡിയിലാക്കി സാഹിര്‍ ഷംഷാദ് മിര്‍സ പട്ടാള മേധാവി കസേരയിലേക്ക് എത്തി .
ലഹോറും കറാചത്ചിയും ഇസ്ലമാബാദും വിറപ്പിച്ച ഇന്ത്യ റാവല്‍പിണ്ടിയില്‍ കാത്തുവെച്ചത് വമ്പന്‍ വെടിക്കെട്ടാണ്... ഇന്ത്യ ശക്തമായ പ്രത്യാക്രമണം ആരംഭിച്ചതിനു പിന്നാലെ പ്രതിസന്ധി സൃഷ്ടിച്ച് ആഭ്യന്തര സംഘര്‍ഷവും കൂടിയായപ്പോള്‍ ആകെ പെട്ട അവസ്ഥയില്‍ പാക്കിസ്ഥാന്‍. ഒരു വശത്ത് ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റ ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) സായുധ സംഘടന പിടിച്ചെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍ അടക്കം പുറത്തുവരുന്നുണ്ട്.ചൊവ്വാഴ്ച ബിഎല്‍എ നടത്തിയ ആക്രമണത്തില്‍ പത്ത് പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്.
ബലൂച് വിമോചന പോരാട്ടം അടിച്ചമര്‍ത്താന്‍ പാക്കിസ്ഥാന്‍ ഏറെ കാലമായി ശ്രമിച്ചുവരികയാണ്. പാക്കിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി ആരംഭിച്ചതിനു പിന്നാലെ ക്വറ്റയില്‍ ബിഎല്‍എയും ആക്രമണം കടുപ്പിക്കുകയായിരുന്നു. ഇതിനിടെ, മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി. പാകിസ്ഥാനില്‍ ഇന്ത്യ കനത്ത തിരിച്ചടി നടത്തുന്നതിനിടെ ലാഹോറിലാണ് തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. ഇമ്രാന്‍ ഖാനെ മോചിപ്പിക്കണം എന്നാണ് ആവശ്യം.
ഇതിനിടെയാണ് പാക്ക് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് ഇന്ത്യ ശക്തമായ മിസൈല്‍ ആക്രമണം നടത്തിയെന്നാണു വിവരം. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വസതിക്കു കിലോമീറ്ററുകള്‍ മാത്രം അകലെ സ്‌ഫോടനമുണ്ടായെന്നും ഇത് മിസൈല്‍ ആക്രമണമാണെന്നും റിപ്പോര്‍ട്ടുണ്ട്. ഷരീഫിനെ വസതിയില്‍നിന്നു സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതായാണു വിവരം. ഇതോടെ പകിസ്താനിൽ ഇപ്പോൾ നിലവിലൊരു പ്രധാനമന്ത്രി പോലും ഇല്ലാത്ത അവസ്ഥ . പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഒളിച്ചോടിയപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവില്‍ വിശ്വസിച്ച് വലിയ ആത്മവിശ്വാസത്തിലാണ് കാശ്മീരി ജനത . കാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗ്ഗമാണ് ജമ്മുവിലേക്ക് യാത്ര തിരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സേനാമേധാവിമാരുമായി ചര്‍ച്ച നടത്തി.
ഓപ്പറേഷൻ സിന്ദൂറിന്‍റെ തുടർച്ചയായി പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. പാക് തലസ്ഥാനമായ ഇസ്‌ലാമാബാദ്, ലഹോർ, കറാച്ചി, പെഷവാർ എന്നിവിടങ്ങളിൽ ഇന്ത്യ ശക്തമായ വ്യോമാക്രമണം നടത്തി. പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങളും 50-ഓളം ഡ്രോണുകളും പത്തോളം മിസൈലുകളും തകർത്തു. രണ്ട് ചൈനീസ് നിർമിത ജെഎഫ് 17എസ്, എഫ് 16 യുദ്ധവിമാനങ്ങളാണ് തകര്‍ത്തത്. പാക് പൈലറ്റിനെ ഇന്ത്യ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. ഇതിനിടെ, ജമ്മുവിലെ സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ ബിഎസ്എഫ് വധിച്ചു.
സാമ്പത്തികമായി പട്ടിണിയിലായ ഒരു സമൂഹത്തിനുമേല്‍ സൈന്യം യുദ്ധം അടിച്ചേല്‍പ്പിച്ചിട്ടും അതിനെ ആരും ചോദ്യംചെയ്യാത്ത അവസ്ഥ പാകിസ്താനില്‍മാത്രമേ ഉണ്ടാകാനിടയുള്ളൂ. പഹൽഗാമിലെ സംഭവത്തിനു ശേഷവും ഇന്ത്യ വളരെ സംയമനത്തോടെയാണ് ഇടപെട്ടത് .
ജലനയങ്ങളിലൂടെയായിരുന്നു ആദ്യ ആക്രമണം. സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാകിസ്താനുള്ള ഏറ്റവും വലിയ അടിയായിരുന്നു. നിലവിലെ സാഹചര്യങ്ങളും സൈന്യത്തിന്റെ തയ്യാറെടുപ്പും പരിഗണിച്ചുകൊണ്ടുള്ളതായിരുന്നു മോദിയുടെ പ്രതികരണം.
എത്രയും പെട്ടെന്ന് ശക്തമായ സൈനികതിരിച്ചടി ആവശ്യമാണെന്ന പൊതുവികാരം ആളിക്കത്തിയിട്ടും പദ്ധതികള്‍ക്കനുസരിച്ചുനീങ്ങാനുള്ള തീരുമാനം പാകിസ്താനെ തകര്‍ക്കുന്നവ തന്നെയായിരുന്നു . ആകെ ആശയക്കുഴപ്പത്തിലായ ഇസ്ലാമബാദ് എടുത്ത തീരുമാനങ്ങളെല്ലാം തെറ്റായിരുന്നു
ഉയര്‍ന്ന ദാരിദ്ര്യനിരക്കും സാമ്പത്തിക അസന്തുലിതാവസ്ഥയും ആണ് പാകിസ്താനിലെ അവസ്ഥ .ദ്വിരാഷ്ട്രസിദ്ധാന്തം ഊതിക്കത്തിച്ച് പാകിസ്താന്‍രൂപവത്കരണത്തെ ന്യായീകരിക്കുകയും ലഷ്‌കറെ ഫിദായീനുകളെ പഹല്‍ഗാം ആക്രമണത്തിന് പ്രേരിപ്പിക്കുകയുംചെയ്ത ജനറല്‍ മുനീറും അദ്ദേഹത്തിന്റെ സൈനികസഹപ്രവര്‍ത്തകരും 'പരമ്പരാഗത ഇന്ത്യന്‍ പ്രതികരണമാണ്' പ്രതീക്ഷിച്ചത്. എന്നാല്‍, 1960-ലെ സിന്ധുനദീതട കരാര്‍ മരവിപ്പിച്ചത് ഒരുപക്ഷേ, അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായിരിക്കണം. 2016 സെപ്റ്റംബര്‍ 26-ന്, ഉറി ആക്രമണവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവന അവര്‍ മറന്നിരിക്കാം- 'രക്തത്തിനും വെള്ളത്തിനും ഒരുമിച്ചൊഴുകാന്‍ സാധിക്കില്ല'.
സിന്ധുനദി പാകിസ്താന്റെ ജീവനാഡിയാണ്. അതിനാല്‍ത്തന്നെ മോദിസര്‍ക്കാരിന്റെ തീരുമാനം ജലക്ഷാമം നിലവിലുള്ള പാകിസ്താന്റെ ജലവിതരണത്തെ കാര്യമായി ബാധിക്കും. വരണ്ട കാലാവസ്ഥയിലാകും യഥാര്‍ഥ ആഘാതം തിരിച്ചറിയുക. ഈ അവസ്ഥയില്‍ അനിശ്ചിതമായ ഒരു ഭാവിയിലേക്കാണ് പാകിസ്താന്‍ നീങ്ങുന്നതെന്ന് പറഞ്ഞാല്‍ എതിര്‍ക്കാന്‍ ആര്‍ക്കാണാകുക? പാകിസ്താനെ രക്ഷിക്കാനോ നയിക്കാനോ ആരുമില്ല. സുപ്രീംകോടതിക്കുപോലും കാര്യമായൊന്നും ചെയ്യാനില്ല. ഗൗരവം തീരെയില്ലാത്ത ഉന്നതരും സൈന്യവുമാണവരെ നയിക്കുന്നത്. രാജ്യം നേരിടുന്ന വെല്ലുവിളികളുടെ തീവ്രത മനസ്സിലാക്കാന്‍പോലും അവര്‍ക്കാകുന്നില്ല. ഒരു സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് കരകയറുന്ന ഇസ്ലാമാബാദ് കഴിഞ്ഞവര്‍ഷമാണ് ഐഎംഎഫില്‍നിന്ന് 700 കോടി ഡോളര്‍ നേടിയത്. ഇനി സൈനികനീക്കത്തിന്റെ കനത്ത ചെലവുകള്‍കൂടി അവര്‍ നേരിടേണ്ടിവരും. പാക് അധീന കശ്മീരിലും ബലൂചിസ്താനിലും നടത്തുന്ന അതിക്രമങ്ങള്‍ ഇസ്ലാമാബാദ് ലോകത്തിനുമുന്‍പില്‍ വിശദീകരിക്കേണ്ട സമയമാണിതെന്ന് ബാലാകോട്ട് ആക്രമണസമയത്ത് മോദി പറഞ്ഞിരുന്നു. ഫലത്തില്‍, കളി അന്ന് ആരംഭിച്ചിരുന്നു. ഇത് പുതിയ ഒരു പാതയാണെന്നുമാത്രം.
പാക് പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി. പഞ്ചാബ്, ഹരിയാണ, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര , ചന്ദീഗഡ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
മെയ് 8, 9 തീയതികളിൽ രാത്രിയിൽ പടിഞ്ഞാറൻ അതിർത്തിയിലും നിയന്ത്രണ രേഖയിലും (എൽഒസി) ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഒന്നിലധികം പാക് ഡ്രോൺ ആക്രമണങ്ങളെ ചെറുക്കുന്നതിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ് ഉപരിതല-വ്യോമ മിസൈൽ സംവിധാനം നിർണായക പങ്ക് വഹിച്ചതായി പ്രതിരോധ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സ്ഥിരീകരിച്ചു.
ഇന്ത്യൻ സൈന്യവും ഇന്ത്യൻ വ്യോമസേനയും പാകിസ്ഥാൻ അതിർത്തിയിലെ പ്രധാന സ്ഥലങ്ങളിൽ ആകാശ് വ്യോമ പ്രതിരോധ സംവിധാനം വിന്യസിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. “ഇന്ത്യൻ ലക്ഷ്യങ്ങൾക്കെതിരായ പാക് ആക്രമണങ്ങൾ പരാജയപ്പെടുത്തുന്നതിന് ഇന്ത്യൻ സായുധ സേന ഇന്ത്യയിൽ നിർമ്മിച്ച ആകാശ് മിസൈൽ സംവിധാനം ഫലപ്രദമായി ഉപയോഗിച്ചു. ഇത് മുഴുവൻ പാകിസ്ഥാൻ അതിർത്തിയിലും വിന്യസിച്ചിട്ടുണ്ട്,” ഒരു പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇടത്തരം മേഖലാ പ്രതിരോധത്തിനായി രൂപകൽപ്പന ചെയ്ത ആകാശ് സംവിധാനത്തിന് ഒരേസമയം ഒന്നിലധികം വ്യോമ ഭീഷണികളെ നിർവീര്യമാക്കാൻ കഴിയും. ശത്രു ലക്ഷ്യങ്ങളെ തടയാൻ ഇത് കമാൻഡ് ഗൈഡൻസും ഘട്ടം ഘട്ടമായുള്ള അറേ റഡാറും ഉപയോഗിക്കുന്നു, കൂടാതെ സ്വയംഭരണ അല്ലെങ്കിൽ ഗ്രൂപ്പ് മോഡുകളിൽ പ്രവർത്തിപ്പിക്കാനും കഴിയും. അതിന്റെ തത്സമയ മൾട്ടി-സെൻസർ ഡാറ്റ പ്രോസസ്സിംഗും ഉയർന്ന മൊബിലിറ്റിയും ഇതിനെ യുദ്ധ മേഖലകളിൽ ഒരു വൈവിധ്യമാർന്ന ആസ്തിയാക്കുന്നു.
ജമ്മു കശ്മീരിലെ പടിഞ്ഞാറൻ മുന്നണിയിലും എൽഒസിയിലും രാത്രിയിൽ പാകിസ്ഥാൻ ഒന്നിലധികം ഡ്രോണുകളും യുദ്ധോപകരണങ്ങളും അധിഷ്ഠിത ആക്രമണങ്ങൾ നടത്തിയതായി ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു.
വ്യാഴാഴ്ച നേരത്തെ, എൽഒസിയിലും അന്താരാഷ്ട്ര അതിർത്തിയിലും (ഐബി) നടത്തിയ ഏകോപിത കൗണ്ടർ-ഡ്രോൺ ഓപ്പറേഷനിൽ 50 ലധികം പാകിസ്ഥാൻ ഡ്രോണുകൾ വെടിവച്ചിട്ടതായി വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞു. മെയ് 7-8 രാത്രിയിൽ വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലുടനീളമുള്ള ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിടാൻ പാകിസ്ഥാൻ നടത്തിയ ഒരു പ്രധാന ശ്രമവും ഇന്ത്യൻ സായുധ സേന പരാജയപ്പെടുത്തി.
പ്രതികരണത്തിന്റെ ഭാഗമായി, ലാഹോറിൽ നിലയുറപ്പിച്ച ഒരു വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യൻ സൈന്യം നിർവീര്യമാക്കിയതായും ഇത് പാകിസ്ഥാന്റെ വ്യോമ പ്രതിരോധ ശേഷിക്ക് വലിയ പ്രഹരമേൽപ്പിച്ചതായും റിപ്പോർട്ടുണ്ട്.
"രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്" എന്നും എല്ലാ "ദുഷ്ട പദ്ധതികൾക്കും ശക്തമായി മറുപടി നൽകുമെന്നും" സൈന്യം നമുക് ധൈര്യം നൽകുന്നു
https://www.facebook.com/Malayalivartha