പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരങ്ങള്‍

ഇന്ത്യ-പാക് ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരങ്ങള്‍. മുന്‍ ഓപ്പണര്‍മാരായ വീരേന്ദര്‍ സേവാഗ്, ശിഖര്‍ ധവാന്‍ തുടങ്ങിയവാണ് പാക്കിസ്ഥാനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും, ഇന്ത്യന്‍ സൈന്യത്തെ പുകഴ്ത്തിയും രംഗത്തെത്തിയത്. ഭീകരവാദികള്‍ക്കു സഹായം നല്‍കുന്ന പാക്കിസ്ഥാനാണ്, യുദ്ധമെന്ന തീരുമാനം എടുത്തതെന്ന് സേവാഗ് ചൂണ്ടിക്കാട്ടി.
''അടങ്ങിയിരിക്കാനും പ്രശ്‌നം പരിഹരിക്കാനും പാക്കിസ്ഥാനു മുന്നില്‍ അവസരമുണ്ടായിരുന്നതാണ്. എന്നിട്ടും അവരാണ് യുദ്ധം മതിയെന്ന് തീരുമാനിച്ചത്' - സേവാഗ് എക്‌സില്‍ കുറിച്ചു.
''ഭീകരവാദവുമായി ചേര്‍ത്ത് അവര്‍ക്കുള്ള സമ്പാദ്യം സംരക്ഷിക്കാനാണ് ഈ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങട്ടെ എന്ന് പാക്കിസ്ഥാന്‍ ചിന്തിച്ചത്. അതില്‍ത്തന്നെ പാക്കിസ്ഥാനേക്കുറിച്ച് എല്ലാമുണ്ട്. ഏറ്റവും അനുയോജ്യമായ രീതിയില്‍ ഞങ്ങളുടെ സൈനികര്‍ തിരിച്ചടിച്ചിരിക്കും. അതിന്റെ കരുത്ത് താങ്ങാന്‍ പാക്കിസ്ഥാന് കഴിയില്ല' - സേവാഗ് കുറിച്ചു.
ഭീകരവാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കിയ സൈന്യത്തിന്റെ ധീരതയെ മുന്‍ താരം ശിഖര്‍ ധവാനും സമൂഹമാധ്യമങ്ങളിലൂടെ പുകഴ്ത്തി.
'കരുത്തോടെ നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന ധീര സൈനികരോട് ബഹുമാനം മാത്രം. ജമ്മു കശ്മീരിനെതിരായ ഡ്രോണ്‍ ആക്രമണത്തെ വിദഗ്ധമായാണ് അവര്‍ നിര്‍വീര്യമാക്കിയത്. ഇന്ത്യ കരുത്തോടെ നിലകൊള്ളുന്നു. ജയ് ഹിന്ദ്' - ധവാന്‍ കുറിച്ചു.
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, അമ്പാട്ടി റായുഡു, വി.വി.എസ്. ലക്ഷ്മണ്‍, ആകാശ് ചോപ്ര, ഹര്‍ഭജന്‍ സിങ് തുടങ്ങിയ മുന്‍ ക്രിക്കറ്റ് താരങ്ങളും ഇന്ത്യന്‍ സൈന്യത്തെ പ്രകീര്‍ത്തിച്ച് പോസ്റ്റുകള്‍ പങ്കുവച്ചു. ക്രിക്കറ്റ് താരങ്ങള്‍ക്കു പുറമേ ഒളിംപ്യന്‍മാരായ നീരജ് ചോപ്ര, പി.വി. സിന്ധു, സൈന നെഹ്വാള്‍ തുടങ്ങിയവരും സൈന്യത്തെ പുകഴ്ത്തി രംഗത്തെത്തി.
https://www.facebook.com/Malayalivartha