ജമ്മുകശ്മീരിലെ സാംബയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഏഴ് ജയ്ഷെ ഭീകരരെ സൈന്യം വധിച്ചു

യുദ്ധമുഖത്ത് പാക് പ്രത്യാക്രമണങ്ങള്‍ നിര്‍വീര്യമാക്കാന്‍ ഇന്ത്യ ഉപയോഗിച്ച പ്രതിരോധ സംവിധാനമാണ് സുദര്‍ശന്‍ ചക്ര എന്ന വിളിപ്പേരുള്ള എസ് 400 . പാക് ഡ്രോണുകളെയും മിസൈലുകളെയും ഞൊടിയിടയില്‍ തകര്‍ക്കുന്ന ഇന്ത്യയുടെ കവചം. എസ് 400 സംവിധാനത്തിന്റെ സവിശേഷതകള്‍ ഏറെയാണ്
ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും നൂതനവും ശക്തവുമായ വ്യോമ പ്രതിരോധ സംവിധാനമാണ് റഷ്യന്‍ നിര്‍മിതമായ എസ് 400 , 2014 ല്‍ ചൈനയാണ് ആദ്യമായി ഉപയോഗിച്ചത്. 40000 കോടി രൂപ മുടക്കി 2018 ഒക്ടോബറിലാണ് റഷ്യയില്‍ നിന്ന് 5 യൂണിറ്റ് എസ് 400 വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനങ്ങള്‍ വാങ്ങാന്‍ കരാറായത്. നാല് യൂണിറ്റുകള്‍ റഷ്യ കൈമാറി. ഒരു യൂണിറ്റില്‍ നാലു തരം മിസൈലുകളാണ് ഉള്ളത്.
മിസൈലുകള്‍, ഡ്രോണുകള്‍, റോക്കറ്റുകള്‍, എയര്‍ ക്രാഫ്റ്റുകള്‍ മുതല്‍ യുദ്ധവിമാനങ്ങളെ വരെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ വജ്രായുധമാണിത്. ഒന്നിലധികം ലക്ഷ്യങ്ങളെ ഒരേ സമയം ആക്രമിക്കാനുള്ള ശേഷിയുണ്ട്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരുസമയം 36 ആക്രമണങ്ങളെ വരെ എസ് 400 ചെറുക്കും. എസ് 400 ലെ റഡാറിന് 600 കിലോമീറ്റര്‍ പരിധിയിലുള്ളവയെ വരെ ട്രാക്ക് ചെയ്യാന്‍ സാധിക്കും, കൂടാതെ 400 കിലോമീറ്റര്‍ പരിധിയിലുള്ളവയെ ലക്ഷ്യം വയ്ക്കാനും സാധിക്കും.'
ജമ്മുകശ്മീരിലെ സാംബയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഏഴ് ജയ്ഷെ ഭീകരരെ സൈന്യം വധിച്ചു . അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ആക്രമണം നടത്തുന്നതിനിടെയാണ് ജയ്ഷെ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഭീകരര്‍ എത്തിയതെന്ന് ബിഎസ്എഫ് ജമ്മു എക്സില്‍ കുറിച്ചു. ജമ്മുവിലെയും പഠാന്‍കോട്ടിലെയും ഉധംപുറിലെയും സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ പാക്കിസ്ഥാന്‍ ആക്രമണം നടത്താന്‍ ശ്രമിച്ചുവെന്നും നീക്കം പരാജയപ്പെടുത്തിയെന്നും സൈന്യം വ്യക്തമാക്കി.
ഇതിനിടെ ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തികളിലെ പ്രധാന സ്ഥലങ്ങളായ നിയന്ത്രണ രേഖയ്ക്ക് (എൽഒസി), അന്താരാഷ്ട്ര അതിർത്തികൾ, പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കശ്മീർ കേന്ദ്രഭരണ പ്രദേശം എന്നിവിടങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ആക്രമണം നടത്താൻ ശ്രമിക്കുന്നതിനിടെ, ഇന്ത്യൻ പൗരന്മാരെ തെറ്റിദ്ധരിപ്പിക്കാനും ആശങ്ക സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ഒരു ഏകോപിത തെറ്റായ പ്രചാരണം ഓൺലൈനിൽ ഉയർന്നുവന്നിട്ടുണ്ട്. ഇന്ത്യൻ അടിസ്ഥാന സൗകര്യങ്ങൾക്കോ സൈനിക ആസ്തികൾക്കോ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുന്നതായി വ്യാജമായി അവകാശപ്പെടുന്ന പുതിയ വൈറൽ പോസ്റ്റുകളുടെയും വീഡിയോകളുടെയും ഒരു കൂട്ടം വെള്ളിയാഴ്ച പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ഫാക്ട് ചെക്ക് യൂണിറ്റ് കണ്ടെത്തി . ഈ പോസ്റ്റുകളിൽ ഭൂരിഭാഗവും പാകിസ്ഥാൻ ഹാൻഡിലുകളിൽ നിന്നാണ് ഉത്ഭവിച്ചത്. എടിഎമ്മുകൾ അടച്ചുപൂട്ടുന്നത് മുതൽ വിമാനത്താവളങ്ങളിലെ സ്ഫോടനങ്ങൾ വരെ, വ്യാജമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു . ഇത്തരം വ്യാജ പോസ്റ്റുകളിൽ ആശങ്ക പെടരുതെന്നു പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി
അതിനിടെ, ജമ്മു കശ്മീരില്‍ നിന്ന് ഡല്‍ഹിയിലേക്ക് മൂന്ന് സ്പെഷല്‍ ട്രെയിനുകള്‍ റെയില്‍വേ അനുവദിച്ചു. ജമ്മു, ഉധംപുര്‍ എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍. വ്യോമ–റോഡ് ഗതാഗതം തടസപ്പെട്ടതോടെ പ്രദേശത്ത് കുടുങ്ങിപ്പോയ വിനോദസഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവരെ സ്വന്തം സ്ഥലങ്ങളിലെത്തിക്കുന്നതിനായാണ് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചതെന്ന് റെയില്‍വേ അറിയിച്ചു.
അതിര്‍ത്തിയിലെ പാക് ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ആശങ്കയേറിയതോടെയാണ് റെയില്‍വേയുടെ നീക്കം. ഐപിഎല്‍ മല്‍സരത്തിനായി ധരംശാലയിലെത്തി കുടുങ്ങിയ ഡല്‍ഹി കാപിറ്റല്‍സ്, പഞ്ചാബ് കിങ്സ് താരങ്ങളെ സുരക്ഷിതരായി തിരികെ എത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ സൗകര്യം ഒരുക്കുമെന്ന് ബിസിസിഐയും നേരത്തെ വ്യക്തമാക്കിയിരുന്നു. താരങ്ങളെ ഉനയില്‍ നിന്നുമാകും ഡല്‍ഹിയിലെത്തിക്കുക. കളിക്കാര്‍ക്ക് പുറമെ മാച്ച് ഒഫിഷ്യലുകള്‍, സപ്പോര്‍ട്ട് സ്റ്റാഫുകള്‍, ബ്രോഡ്കാസ്റ്റ് ക്രൂ എന്നിവരെയും ഈ ട്രെയിനില്‍ ഡല്‍ഹിയില്‍ എത്തിക്കും. പാക് ആക്രമണത്തിന് പിന്നാലെ ധരംശാലയിലെ മല്‍സരം ഇടയ്ക്ക് വച്ച് നിര്‍ത്തിയിരുന്നു. മല്‍സരം 10 ഓവറുകള്‍ പിന്നിട്ട ശേഷമായിരുന്നു ഉപേക്ഷിച്ചത്.
ഓപ്പറേഷൻ സിന്ദൂറിന്‍റെ തുടർച്ചയായി പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. പാക് തലസ്ഥാനമായ ഇസ്‌ലാമാബാദ്, ലഹോർ, കറാച്ചി, പെഷവാർ എന്നിവിടങ്ങളിൽ ഇന്ത്യ ശക്തമായ വ്യോമാക്രമണം നടത്തി. പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങളും 50-ഓളം ഡ്രോണുകളും പത്തോളം മിസൈലുകളും തകർത്തു. രണ്ട് ചൈനീസ് നിർമിത ജെഎഫ് 17എസ്, എഫ് 16 യുദ്ധവിമാനങ്ങളാണ് തകര്‍ത്തത്. പാക് പൈലറ്റിനെ ഇന്ത്യ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. ഇതിനിടെ, ജമ്മുവിലെ സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ ബിഎസ്എഫ് വധിച്ചു. അതിനിടെ, ബലൂചിസ്താൻ ലിബറേഷൻ ആർമി (ബിഎല്‍എ) ബലൂചിസ്താൻ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്തു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സുരക്ഷിത സ്ഥാനത്തേക്ക് മാറിയതായി റിപ്പോര്‍ട്ടുകളുണ്ട്.
ബുധനാഴ്ച രാത്രി നിയന്ത്രണ രേഖയിലും (എൽഒസി) അന്താരാഷ്ട്ര അതിർത്തികളിലും (ഐബി) നടത്തിയ വലിയ തോതിലുള്ള കൗണ്ടർ-ഡ്രോൺ ഓപ്പറേഷനിൽ ഇന്ത്യൻ സൈന്യം 50-ലധികം പാകിസ്ഥാൻ ഡ്രോണുകൾ വെടിവച്ചിട്ടതായി എഎൻഐ സ്ഥിരീകരിച്ചു.
വിവിധ സ്ഥലങ്ങളിൽ ഇന്ത്യൻ പ്രദേശത്തേക്ക് ഒന്നിലധികം ഡ്രോണുകൾ അയയ്ക്കാൻ പാകിസ്ഥാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. ഉദംപൂർ, സാംബ, ജമ്മു, അഖ്നൂർ, നഗ്രോട്ട, പത്താൻകോട്ട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഡ്രോണുകളെ ലക്ഷ്യമിട്ട് ഇന്ത്യൻ ആർമി വ്യോമ പ്രതിരോധ യൂണിറ്റുകൾ വേഗത്തിൽ പ്രതികരിച്ചു.
"ഇന്നലെ രാത്രി, നിയന്ത്രണ രേഖയിലും (എൽഒസി) അന്താരാഷ്ട്ര അതിർത്തികളിലും (ഐബി) വിവിധ സ്ഥലങ്ങളിലേക്ക് ഡ്രോണുകൾ അയയ്ക്കാൻ പാകിസ്ഥാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു , ഉദംപൂർ, സാംബ, ജമ്മു, അഖ്നൂർ, നഗ്രോട്ട, പത്താൻകോട്ട് പ്രദേശങ്ങളിൽ ഇന്ത്യൻ ആർമി വ്യോമ പ്രതിരോധ യൂണിറ്റുകൾ നടത്തിയ വലിയ തോതിലുള്ള കൗണ്ടർ-ഡ്രോൺ ഓപ്പറേഷനിൽ 50-ലധികം ഡ്രോണുകൾ വിജയകരമായി നിർവീര്യമാക്കി," വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞു.
അതേസമയം പാക് പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി. പഞ്ചാബ്, ഹരിയാണ, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ സുരക്ഷാ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ ഛണ്ഡീഗഢിൽ ഷെല്ലാക്രമണ മുന്നറിയിപ്പ് ലഭിച്ചതായും റിപ്പോർട്ടുണ്ട്. എയർ സൈറൺ മുഴങ്ങിയതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ സുരക്ഷിതയിടങ്ങളിലേക്ക് മാറി. വീട്ടിനുള്ളിൽനിന്ന് പുറത്തിറങ്ങരുതെന്നാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
ഛണ്ഡീഗഢിൽ കോളേജുകൾക്കും സ്കൂളുകൾക്കും നേരത്തെതന്നെ അവധി നൽകിയിരുന്നു. അവധിയിലുള്ള ആരോഗ്യപ്രവർത്തകരോട് തിരികെ ജോലിയിൽ പ്രവേശിക്കാനും ആവശ്യപ്പെട്ടിരുന്നു.
ഉത്തരാഖണ്ഡിലെ എല്ലാ ആശുപത്രികൾക്കും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഡോക്ടർമാരുടേയും ജീവനക്കാരുടേയും അവധികൾ റദ്ദാക്കിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി.
ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ റെയിൽവേ സ്റ്റേഷനിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നൂറോളം പോലീസ് ഉദ്യോഗസ്ഥരെ റെയിൽവേ സ്റ്റേഷനുടനീളം വിന്യസിച്ചതായി നെല്ലൂർ റെയിൽവേ ഡിഎസ്പി മുരളീധരൻ പറഞ്ഞു. ഡോഗ് സ്കാഡും ബോംബ് സ്ക്വാഡും അടക്കമുള്ള ആറംഗ സംഘങ്ങളായി തിരിച്ചാണ് നിയോഗിച്ചിരിക്കുന്നത്. ഹോട്ടൽ, ബസ്സ്റ്റാൻഡ്, ലോഡ്ജുകൾ അടക്കം പരിശോധിച്ചതായി ഡിഎസ്പി പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിന്റെ അധ്യക്ഷതയിൽ മുംബൈയിൽ ഉന്നതതല യോഗം ചേരും. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഭരണതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ഇതിനിടെ, അസമിൽ നടക്കുന്ന ബിഹു ആഘോഷ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.
ജമ്മു കശ്മീരിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ രാത്രിയില്‍ സൈന്യം രാത്രിയില്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ ശക്തമായി ചെറുത്തതായും ഇന്ത്യന്‍ സൈന്യം അറിയിച്ചു. ജമ്മു, പത്താന്‍കോട്ട് തുടങ്ങിയ ഇടങ്ങളിലെ മിലിട്ടറി സ്റ്റേഷനുകളെ ലക്ഷ്യമിട്ടുള്ളതായിരുന്നു പാക് സൈന്യത്തിന്റെ ആക്രമണം.
രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറന്‍ മേഖലകളിലെ 15 നഗരങ്ങളിലായി സ്ഥിതിചെയ്യുന്ന മിലിട്ടറി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള പാകിസ്താന്റെ ആക്രമണശ്രമത്തെ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയതായി വ്യാഴാഴ്ച പ്രതിരോധമന്ത്രാലയം അറിയിച്ചു.
ഭുവനേശ്വർ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി .ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സായുധ സംഘർഷത്തിനിടയിലാണ് സുരക്ഷ വർദ്ധിപ്പിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നൽ, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവയെ ലക്ഷ്യമാക്കി പാകിസ്ഥാൻ സൈന്യം ഇന്നലെ രാത്രി ആക്രമണം നടത്താൻ ശ്രമിച്ചു. ശ്രമങ്ങൾ പരാജയപ്പെടുത്തി, ലാഹോറിൽ പാകിസ്ഥാൻ വ്യോമ പ്രതിരോധ സംവിധാനം നശിപ്പിക്കപ്പെട്ടു.
അതേസമയം, രാജസ്ഥാനും കനത്ത ജാഗ്രതയില്‍ തന്നെയാണ്. ബാര്‍മര്‍, ജയ്‌സാല്‍മര്‍, ബികാനെര്‍, ശ്രിഗംഗാനഗര്‍, ജോധ്പുര്‍ തുടങ്ങിയ സ്ഥലങ്ങളിലും രാത്രി ബ്ലാക്ക് ഔട്ട് ആചരിച്ചു. അധികൃതരുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടി വരും. ജമ്മു കശ്മീര്‍ സുരക്ഷിതമെന്ന് ഇന്ത്യന്‍ സേന വ്യക്തമാക്കി. ശ്രീനഗറില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പുലര്‍ച്ചെ നാലുമണിക്ക് വീണ്ടും ജമ്മു കശ്മീരില്‍ ഡ്രോണ്‍ ആക്രമണശ്രമം ഉണ്ടായെങ്കിലും എല്ലാത്തിനെയും തകര്‍ത്തുവെന്ന് ഇന്ത്യന്‍ സേന അറിയിച്ചു. സേനാ മേധാവിമാരുമായി പ്രതിരോധമന്ത്രി ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയിലും പഞ്ചാബിലുമുള്‍പ്പെടെ കനത്ത ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
നാളെ വരെ ജമ്മുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്നാണ് അറിയിപ്പ്. പത്താന്‍കോട്ടും രജൗരിയിലുമുള്‍പ്പെടെ ചാവേര്‍ ആക്രമണമുണ്ടായെന്നത് ആര്‍മി തള്ളി. സത്വാരി, സാംബ, ആര്‍എസ് പുര, അര്‍ണിയ സെക്ടറുകളിലേക്ക് പാകിസ്ഥാന്‍ എട്ട് മിസൈലുകള്‍ തൊടുത്തുവെങ്കിലും വ്യോമ സേന അവയെ നിലംതൊടാതെ നശിപ്പിച്ചു.
https://www.facebook.com/Malayalivartha