രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല ദര്‍ശനം റദ്ദാക്കി

ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ശബരിമല ദര്‍ശനം റദ്ദാക്കി. ഈ മാസം 18ന് രാഷ്ട്രപതി കോട്ടയത്ത് എത്തുമെന്നും 19ന് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നുമായിരുന്നു അറിയിപ്പ്. എന്നാല്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെയാണ് സ്വകാര്യ ചടങ്ങുകള്‍ ഒഴിവാക്കാന്‍ രാഷ്ട്രപതി തീരുമാനിച്ചത്. പോലീസിനെയും ദേവസ്വം ബോര്‍ഡിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
രാഷ്ട്രപതി എത്തുന്നതിനോട് അനുബന്ധിച്ച് 18നും 19നും തീര്‍ത്ഥാടകര്‍ക്ക് വെര്‍ച്വല്‍ ക്യൂ അനുവദിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ ഒഴിവാക്കി. ഇടവമാസ പൂജയ്ക്ക് ഈ മാസം 14ന് വൈകിട്ടാണ് നട തുറക്കുന്നത്. 19ന് രാത്രി പത്തിന് നട അടയ്ക്കും.
https://www.facebook.com/Malayalivartha