ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ആയിരം ഏക്കറില്‍ തീപിടിത്തം

വയനാട് തേയില ഫാക്ടറിക്ക് പുറകിലുള്ള കള്ള് ഷാപ്പില്‍ തീപിടിത്തം. ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ആയിരം ഏക്കറിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. ഗ്യാസ് ചോര്‍ന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആളുകളെ പെട്ടെന്ന് തന്നെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതിനാല്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.
ഓല മേഞ്ഞ മേല്‍ക്കൂരകള്‍ പൂര്‍ണമായും കത്തി നശിച്ചു. കല്‍പ്പറ്റയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. സംഭവം നടക്കുമ്പോള്‍ ധാരാളം വിനോദ സഞ്ചാരികള്‍ സ്ഥലത്തുണ്ടായിരുന്നു. പെട്ടെന്ന് തന്നെ എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വന്‍ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
https://www.facebook.com/Malayalivartha