യുവ അഭിഭാഷകയെ മര്‍ദിച്ച കേസ് : ബെയിലിന്‍ ദാസിന് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

വഞ്ചിയൂര്‍ ജില്ലാ കോടതിയിലെ ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസിന്‍ പ്രതി ബെയിലിന്‍ ദാസിന 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പ്രതിയുടെ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും. പതിനൊനാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ. ജി. രവിതയാണ് 15 ന് രാത്രി അറസ്റ്റു ചെയ്യപ്പെട്ട് 16 ന് ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തത്. താന്‍ കേസിനാസ്പദമായയാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് ജാമ്യ അപേക്ഷയില്‍ പറയുന്നു. യഥാര്‍ത്ഥ അക്രമി ജൂനിയര്‍ അഭിഭാഷക ശ്യാമിലിയാണ്. സ്വയരക്ഷക്കായി പ്രതിരോധിച്ചതില്‍ വച്ച് ശ്യാമിലിക്ക് പറ്റിയ പരിക്ക് താന്‍ ചെയ്തതെന്ന്. സമര്‍ത്ഥിക്കാനാണ് ശ്യാമിലി ശ്രമിക്കുന്നത്.
ശ്യാമിലിയുടെ ആക്രമണത്തില്‍ തന്റെ കണ്ണില്‍ നഖപ്പാടും ശരീര വേദനയും ഉണ്ടാക്കുകയും തന്റെ 40000 രൂപ വിലപിടിപ്പുള്ള കണ്ണട അടിച്ചു തകര്‍ത്തതായും പ്രതി ഭാഗം വാദിച്ചു.
വൈദ്യ പരിശോധന പൂര്‍ത്തിയാക്കി ഉച്ചയോടെ പ്രതിയെ പൂജപ്പുര ജയിലില്‍ എത്തിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. കുറ്റകൃത്യത്തിന്റെ ആഴം കോടതിക്ക് ബോധ്യമായെന്ന് ശ്യാമിലി പ്രതികരിച്ചു.
ഓഫീസിലെ രണ്ട് ജൂനിയര്‍ അഭിഭാഷകര്‍ തമ്മില്‍ നടന്ന തര്‍ക്കത്തില്‍ ഇടപെട്ടപ്പോള്‍ സംഭവിച്ചതാണ് മര്‍ദ്ദനം. പ്രതിക്ക് കുടുംബവും മൂന്നു കുട്ടികളുമുണ്ട്. സമൂഹത്തില്‍ മാന്യതയുള്ള വ്യക്തി, ലീഡിങ് വക്കീലാണ് എന്നും വാദിച്ചു.
അതേസമയം പ്രതിക്ക് അന്വേഷണം പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞ പ്രോസിക്യൂഷന്‍ സാക്ഷികളെയും ഇരയെയും പ്രതി സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു. ഫോര്‍ട്ട് ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി പ്രതിയെ പൂജപ്പുര ജയിലില്‍ എത്തിച്ചു.
https://www.facebook.com/Malayalivartha