ജയിലില്‍ കിടന്ന് ആരും ഭരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജയിലില്‍ കഴിയുമ്പോള്‍ പോലും ചിലര്‍ അധികാരം ആസ്വദിക്കുന്നെന്ന് നരേന്ദ്രമോദി. ഗുരുതര കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ഒരു മാസം ജയിലില്‍ കിടന്നാല്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രസംസ്ഥാന മന്ത്രിമാര്‍ എന്നിവരെ നീക്കംചെയ്യാന്‍ വ്യവസ്ഥചെയ്യുന്ന ബില്ലിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അഴിമതിക്കെതിരേ പോരാടുന്നതിനാണ് അത്തരം നിയമനിര്‍മാണം അവതരിപ്പിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറില്‍ നടന്ന ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ബില്ല് കൊണ്ടുവന്നതില്‍ ഞെട്ടിയത് അഴിമതിക്കാരാണെന്നും ബില്‍ പാസായാല്‍ ഇത്തരം അഴിമതിക്കാരുടെ മന്ത്രിസ്ഥാനം പോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha