കെട്ടിടം നിന്ന് കത്തി.! നഗരത്തിൽ കറുത്ത പുക.! കടയിൽ നിന്നും ജനം നിലവിളിച്ചോടി.! കോഴിക്കോട് പുതിയ സ്റ്റാൻ്റിലെ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തം മണിക്കൂറുകളോളം ആശങ്ക പരത്തി

കോഴിക്കോട് പുതിയ സ്റ്റാൻ്റിലെ കെട്ടിടത്തിൽ ഇന്നലെ രാത്രി ഉണ്ടായ തീപിടിത്തം മണിക്കൂറുകളോളം ആശങ്ക പരത്തി. ഇന്നലെ വൈകീട്ട് നാലരയോടെയാണ് വ്യാപാര കെട്ടിടത്തിൽ തീ പടർന്നത്. രാത്രി 11 മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.തീ അണക്കാനുള്ള ശ്രമങ്ങൾ ദുഷ്ക്കരമായിരുന്നു. നഗരത്തിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാകാന്‍ വൈകി എന്നത് ഒരുപാട് ചോദ്യങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ്.
നഗരത്തിലെ ഫയർസ്റ്റേഷന്‍ ഒഴിവാക്കിയത് മുതല്‍ കോർപറേഷന്‍റെ അലംഭാവം വരെയുള്ള കാര്യങ്ങള്‍ പ്രതിപക്ഷം ചർച്ചയാക്കുകയാണ്. നഗരത്തിലുണ്ടായിരുന്ന ഏക ഫയർ സ്റ്റേഷനായ ബീച്ച് ഫയർ സ്റ്റേഷന്‍ ഒഴിവാക്കിയതോടെ നഗരത്തി ല്‍ തീപിടിത്തമുണ്ടായാല്‍ ആദ്യം തന്നെ നിയന്ത്രണവിധേയമാക്കാനുള്ള സാധ്യത നഷ്ടമായി.
ഈ തീപിടിത്തത്തില്‍ ആ കുറവ് വളരെ പ്രകടമായിരുന്നു . ആധുനിക സംവിധാനങ്ങളോടെയുള്ള ഒരു ഫയർ എഞ്ചിന്‍ പോലും ഇല്ലാത്തതും തീ നിയന്ത്രണമാക്കുന്നത് വൈകാൻ കാരണമായി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീപിടിത്തതിന് പിന്നാലെ ഇത്തരത്തിലൊരു തീ പിടിത്തം കൂടി ഉണ്ടായതോടെ സർക്കാർ സംവിധാനങ്ങളുടെ പരിമിതികളെക്കുറിച്ച് പ്രതിപക്ഷം വിമർശനം ശക്തമാക്കിയിരിക്കുകയാണ്. തകരഷീറ്റുകൊണ്ടുണ്ടാക്കിയ കെട്ടിടഭാഗങ്ങള്‍ക്ക് അനുമതി നല്കിയതിലടക്കം കോർപറേഷനെതിരെയും വിമർശനം ഉയരുകയാണ് .
https://www.facebook.com/Malayalivartha
























