കൊച്ചിയിൽ ബോംബിട്ട് പാക്കിസ്ഥാൻ..!കംപ്ലീറ്റ് BLACKOUT ഉച്ചത്തിലുള്ള സൈറണുകള്‍..! വില്ലിങ്ടണ്‍ ദ്വീപിൽ 1965ൽ നടന്നത്

1965ലെ ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധത്തിനിടെ കൊച്ചിയില്‍ ബോംബ് ആക്രമണമുണ്ടായോ? അങ്ങനെയൊരു കഥ കാലങ്ങളായി പ്രചരിക്കുന്നുണ്ട്. പല കൊച്ചിക്കാരുടെയും ഓര്‍മകളില്‍ ആ കഥയും കാലവുമുണ്ട്. ഇന്ത്യയും പാകിസ്ഥാനും പുതിയൊരു യുദ്ധത്തിന്‍റെ വക്കിലെത്തിയെന്നു തോന്നിപ്പിച്ച ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും ചര്‍ച്ചയായി, കൊച്ചിയിലെ ആ ബോംബ് കഥ. എന്താണ് അതിന്‍റെ വാസ്തവം?
കൊച്ചി കായലില്‍ പാകിസ്ഥാന്‍ ബോംബ് ഇട്ടത് നിങ്ങള്‍ക്ക് ഓര്‍മയുണ്ടോയെന്ന് പ്രസാധകന്‍ സിഐസിസി ജയചന്ദ്രന്‍ അടുത്തിടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പലരും അതിന് മറുപടി നല്‍കി. ചിലര്‍ സംഭവം നടന്നതായാണ് പറയുന്നത്. മറ്റ് ചിലര്‍ അത് സംഭവിക്കാന്‍ സാധ്യതയില്ലെന്നും പറഞ്ഞു.
എന്നാല്‍ 1965ല്‍ കൊച്ചിയില്‍ നടന്ന ബോംബ് ആക്രമണത്തിന്റെ പൊതു രേഖകളൊന്നുമില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നു. ''അന്ന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ചിലപ്പോള്‍ ഒരു ബോംബ് ആയിരുന്നില്ലായിരിക്കാം. അതിന് പിന്നില്‍ പാകിസ്ഥാനും ആയിരിക്കില്ല. പക്ഷേ, അന്നത്തെ പരിഭ്രാന്തി, ഉച്ചത്തിലുള്ള സൈറണുകള്‍, നഗരത്തിലുടനീളം പായുന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍...'', ഇതെല്ലാം ജയചന്ദ്രന്‍ ഓര്‍മിക്കുന്നു.
നാവിക കമാന്‍ഡ്, കൊച്ചി തുറമുഖം, പഴയ വിമാനത്താവളം എന്നിവ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ സ്ഥലമായ വില്ലിങ്ടണ്‍ ദ്വീപിലെ ഒരു ചതുപ്പില്‍ ഒരു പ്രൊജക്ടൈല്‍ പതിച്ചുവെന്നാണ് ഊഹാപോഹങ്ങളുളള്ളത്. ഈ ബോംബ് കഥ പലര്‍ക്കിടയിലും പ്രചരിച്ചുവെന്ന് ജയചന്ദ്രന്‍ പറയുന്നു. എന്‍ എസ് മാധവന്റെ ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ എന്ന പുസ്തകത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
ഇപ്പോള്‍ വീണ്ടും ഈ നിഗൂഢ ബോംബ് കഥ ചര്‍ച്ചയായിരിക്കുകയാണ്. അക്കാലത്തെ ആയുധങ്ങളുടെ പരിമിതി, പാകിസ്ഥാനും കൊച്ചിയും തമ്മിലുളള ദൂരം, ചരിത്ര രേഖകളുടെ അഭാവം എന്നിവയും ബോംബ് കഥയെ സാധൂകരിക്കുന്നതല്ലെന്ന് ചിലര്‍ പറയുന്നു.
എഴുത്തുകാരന്‍ പ്രൊഫ. എം കെ സാനുവും ഇതേക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട്. കൊച്ചിയില്‍ ഒരു ബോംബ് വീണതായും അത് പൊട്ടിത്തെറിക്കാതെ നിര്‍വീര്യമായിപ്പോയെന്നും താന്‍ കേട്ടിട്ടുള്ളതായും സാനു മാഷും പറയുന്നു. എന്നാല്‍, അത് കേട്ട് കേള്‍വി മാത്രമാണെന്നും അതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നും അദ്ദേഹം പറയുന്നു.
1965 ല്‍ പാകിസ്ഥാന്‍ ബോംബും രണ്ടാം ലോകമഹായുദ്ധ കാലത്ത് കൊച്ചിയില്‍ ഒരു ജാപ്പനീസ് ബോംബും വീണതായി കഥകളുണ്ടെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം കെ ദാസ് പറയുന്നു. എന്നാല്‍ രണ്ടിനും യാതൊരു തെളിവുകളുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കൊച്ചി മേയറും ഇന്റാക്(ഇന്റര്‍നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ച് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ്) സംസ്ഥാന കണ്‍വീനറുമായ കെ സോഹന്‍ ആ ദിവസങ്ങളെ ഓര്‍ത്തെടുക്കുന്നതിങ്ങനെ, ''അത് ശരിക്കും ഭയാനകമായ ദിവസങ്ങളായിരുന്നു. ദാരിദ്ര്യത്തില്‍ വലഞ്ഞിരുന്ന കാലം. അന്ന് വില്ലിങ്ടണ്‍ ഐലന്റ് പ്രധാനപ്പെട്ട സ്ഥലമായിരുന്നു. ഗോതമ്പ് ഉള്‍പ്പെടെയുള്ള എല്ലാ ധാന്യങ്ങളും തുറമുഖം വഴിയാണ് എത്തിച്ചിരുന്നത്. തുടരെത്തുടരെ വൈദ്യുതി മുടങ്ങിയിരുന്നു. സൈറണുകള്‍ കേള്‍ക്കാമായിരുന്നു. വില്ലിങ്ടണ്‍ ഐലന്റില്‍ ബോംബ് വീണെന്നാണ് എല്ലാവരും കേള്‍ക്കുന്ന വാര്‍ത്ത. എല്ലാവരും ഭയന്നു. പല കുടുംബങ്ങളും പലായനം ചെയ്യാന്‍ തീരുമാനിച്ചു. പലരും പായ്ക്ക് ചെയ്ത് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് ഓടി'', അദ്ദേഹം പറയുന്നു. എന്നാല്‍ അതൊരു ഭയം മാത്രമായിരുന്നോ എന്നാണ് സംശയം. കാരണം ഒരു സൈനിക ഉദ്യോഗസ്ഥരും ഇക്കാര്യം സ്ഥിരികരിച്ചിട്ടില്ല. അതിന് തെളിവുകളോ രേഖകളോ ഇല്ലെന്നും അദ്ദേഹം പറയുന്നു.
പാകിസ്ഥാന്റെ ചില യുദ്ധ അമളികളും ഇന്ത്യക്ക് മുന്നിലുണ്ട്. അതിനാൽ പാക് നീക്കങ്ങളെ കൃത്യമായി നേരിടാൻ സാധിക്കുമെന്ന ആത്മവിശ്വാസവും ഇന്ത്യക്കുണ്ട്.
കൃത്യമായ ആസൂത്രണമില്ലാത്തതിനാൽ പലതവണ വൻ പ്രത്യാഘാതങ്ങൾ പാക് സേനയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അതിന് ഉദാഹരണമാണ് 1965ലെ ഇന്ത്യ-പാക് യുദ്ധത്തിനിടെയുണ്ടായ സംഭവം. 'സ്‌പെഷ്യൽ സർവീസ് ഗ്രൂപ്പ്' എന്ന പേരിൽ 1956 മുതൽ പാകിസ്ഥാൻ സൈന്യത്തിന്റെ പ്രത്യേക സേന പ്രവർത്തിച്ചിരുന്നു. ഇതിനിടെ പാകിസ്ഥാന്റെ ഒരു സാഹസിക നടപടി ഏറ്റവും വലിയ അബദ്ധത്തിൽ കലാശിക്കുകയായിരുന്നു. പ്രത്യേക സേനയെ രഹസ്യമായി വിമാനങ്ങളിൽ എത്തിച്ച് ഇന്ത്യയിലെ ആദംപൂർ, പത്താൻകോട്ട്, ഹൽവാര എന്നിവിടങ്ങളിലുള്ള വ്യോമസേനാത്താവളങ്ങളിലെ വിമാനങ്ങൾ ആക്രമിച്ച് തകർക്കാൻ പാകിസ്ഥാൻ പദ്ധതിയിട്ടു. യുദ്ധത്തിൽ മേൽക്കൈ നേടുകയായിരുന്നു ലക്ഷ്യം. എന്നാൽ പത്താൻകോട്ടിന് സമീപം പാരച്യൂട്ടിലിറങ്ങിയ സംഘം പലയിടത്തായി ചിതറിപ്പോയി. ഇരുട്ടും ദുഷ്‌കരമായ ഭൂപ്രകൃതിയുമാണ് വെല്ലുവിളിയായത്. തുടർന്ന് രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യൻ സൈനികർ ഇവരെ പിടികൂടുകയായിരുന്നു.
ആദംപൂരിൽ ഇറങ്ങിയവർക്കും സമാന തിരിച്ചടിയുണ്ടായി. ചോളപ്പാടങ്ങളിൽ ഒളിച്ച പാക് സൈനികരെ പഞ്ചാബി കർഷകർ പിടികൂടി. ചില സൈനികരെ അവർ കൊലപ്പെടുത്തുകയും ചെയ്തു. ഹൽവാരയിൽ എയർഫീൽഡിന് സമീപത്തായി ഇറങ്ങിയ പാക് സൈനികരെ ഇന്ത്യൻ സൈന്യം വളഞ്ഞു.
അന്ന് ഇന്ത്യയിലെത്തിയ 180 പാക് സൈനികരിൽ 136 പേരെ യുദ്ധത്തടവുകാരായി പിടികൂടി. 22 പേർ കൊല്ലപ്പെട്ടു. ബാക്കിയുള്ളവർ രക്ഷപ്പെട്ടു. പാകിസ്ഥാന്റെ ഏറ്റവും പാളിയ സൈനിക നടപടികളിലൊന്നായിരുന്നു ഇത്.
ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും, ഇപ്പോള്‍ കണ്ടത് വെറും ട്രെയിലര്‍ മാത്രമാണെന്നുമാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കാശ്മീരില്‍ എത്തി സൈനികരെ കണ്ടതിന് ശേഷമാണ് ഈ പ്രഖ്യാനം അദ്ദേഹം നടത്തിയത്. മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യ വീണ്ടും ആയുധസംഭരണിക്ക് കരുത്തു കൂട്ടുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
തുടരുന്ന ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യ 40,000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങുകയാണ്. സായുധ സേനകള്‍ക്കുള്ള അടിയന്തര ആയുധ സംഭരണ അധികാരം വഴിയാണ് വെടികോപ്പുകളും ഡ്രോണുകളും വാങ്ങുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ തുകയും അനുവദിക്കും. പാക്കിസ്ഥാനുമായി ധാരണയായെങ്കിലും അത് എത്രകാലം എന്ന ചോദ്യം ബാക്കിയാണ്. അതുകൊണ്ടാണ് സായുധസേനകള്‍ അടിയന്തര ആയുധ സംഭരണ അധികാരം ഉപയോഗിച്ച് നാല്‍പ്പതിനായിരം കോടിയിലേറെ രൂപയുടെ ആയുധങ്ങള്‍ വാങ്ങുന്നത്.
കാമിക്കാസെ ഡ്രോണുകള്‍, നിരീക്ഷണ ഡ്രോണുകള്‍, പീരങ്കി ഷെല്ലുകള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ദീര്‍ഘദൂര സ്മാര്‍ട്ട് വെപ്പണുകള്‍, വിവിധ തരത്തിലുള്ള റോക്കറ്റുകളും മിസൈലുകളുമാണ് ഇന്ത്യ വാങ്ങുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ ആക്രമണ പ്രതിരോധ സംവിധാനങ്ങളുടെ മികവ് തെളിയിച്ചു.
സൈനിക ബലാബലത്തിലെ ഈ മേല്‍ക്കോയ്മ തുടരാനാണ് വെടിക്കോപ്പുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നത്. ദീര്‍ഘദൂര ലോയിറ്ററിങ് മ്യൂണിഷനുകളുടെ മികവ് പാക്കിസ്ഥാനുമായുള്ള സംഘര്‍ഷത്തോടെ ഇന്ത്യയ്ക്ക് ബോധ്യമായി. തദ്ദേശീയമായി ആയുധങ്ങള്‍ വികസിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പുറമേ ഇന്ത്യയിലെ സ്വകാര്യ ആയുധ നിര്‍മാതാക്കളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിയേക്കും.
https://www.facebook.com/Malayalivartha