കുംകിയില്‍ മാണിക്കം എന്നപേരില്‍ തിളങ്ങിയ ആന കോട്ടാങ്ങല്‍ ചെമ്മരപ്പള്ളി മാണിക്യന് ചരിഞ്ഞു...

തമിഴ് ചിത്രമായ കുംകിയില്‍ മാണിക്കം എന്നപേരില്‍ തിളങ്ങിയ ആന കോട്ടാങ്ങല്‍ ചെമ്മരപ്പള്ളി മാണിക്യന് (46) ചരിഞ്ഞു. കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം റാന്നി ചിറ്റാറില്‍ സംസ്കാരചടങ്ങുകള്‍ നടത്തി.
2012ല്‍ ആണ് 'കുംകി' പുറത്തിറങ്ങിയത്. പ്രഭു സോളമന് സംവിധാനം ചെയ്ത ചിത്രത്തില്‍ വിക്രം പ്രഭുവും ലക്ഷ്മിമേനോനുമാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. ഒരു പാപ്പാനും അവന്റെ പരിശീലനം ലഭിച്ച ആനയും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് കഥയായിരുന്നു.
ചിത്രത്തിലെ ആനയ്ക്ക് വ്യാപക പ്രശംസ ലഭിച്ചിട്ടുണ്ടായിരുന്നു. മനുഷ്യരും ആനകളും തമ്മിലുള്ള ബന്ധം എടുത്തുകാണിക്കുന്ന ചിത്രം, വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കും ശ്രദ്ധക്ഷണിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























