കരുവാറ്റ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം...

കരുവാറ്റ ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. കാറില്‍ യാത്ര ചെയ്യുകയായിരുന്ന ആലപ്പുഴ പൂന്തോപ്പ് വാര്‍ഡ് നടുവിലേപറമ്പില്‍ സരസ്വതിയമ്മ (72) ആണ് മരിച്ചത്.
ഇന്ന് രാവിലെ 8 മണിയോടെ കരുവാറ്റയിലെ പവര്‍ഹൗസിന് സമീപമാണ് അപകടം സംഭവിച്ചത്്. ദേശീയപാതയില്‍ നിര്‍മാണ ജോലികള്‍ നടക്കുന്നിടത്താണ് അപകടമുണ്ടായത്. കായംകുളം എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍ദിശയില്‍ വരികയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
കാര്‍ നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍. കാര്‍ വെട്ടിപ്പൊളിച്ചാണ് പരുക്കേറ്റവരെ അഗ്‌നിരക്ഷാ സംഘം പുറത്തെടുത്തത്.കാറിലുണ്ടായിരുന്ന മൂന്നുപേര്‍ക്കാണ് അതീവഗുരുതരമായി പരുക്കേറ്റത്. ഇവരെ ആലപ്പുഴ വണ്ടാനം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും സരസ്വതിയമ്മയുടെ മരണം സംഭവിച്ചു.
ഹരിപ്പാട് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ എത്തിയാണ് കാര്‍ വെട്ടിപ്പൊളിച്ചത്. ബസിലുണ്ടായിരുന്ന 4 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്്. ഇടിയുടെ ആഘാതത്തില്‍ ബസ് മറ്റൊരു പിക്കപ്പ് വാനിലേക്ക് ഇടിച്ചു കയറി, വാന്‍ ഡ്രൈവര്‍ക്കും പരുക്കേറ്റു.
https://www.facebook.com/Malayalivartha